? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

നിമിഷങ്ങള്‍ക്കുള്ളില്‍ ആ വായന അവസാനിച്ചു. അനഘ അത്ഭുതത്തോടെ ദേവിനെ നോക്കി ഇരുന്നു. അവന്‍റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള ഗാനമായിരുന്നു അത്. എന്നാല്‍ വായന കഴിഞ്ഞതും ദേവ് ആകെ വിഷമത്തിലായി. അവന്‍ എണിക്കാന്‍ തുനിഞ്ഞതും അനഘ ദേവിന്റെ മുന്നിലേക്ക് എണിറ്റു നിന്നു. പിന്നെ അവള്‍ കൈ നിട്ടി ഓടക്കുഴല്‍ ആവശ്യപ്പെട്ടു. ദേവ് അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ അത് തിരിച്ചെല്‍പിച്ചു. അവളത് വാങ്ങി എടുത്ത മേശയില്‍ തന്നെ തിരിച്ചുവെച്ചു. പിന്നെ മടങ്ങി വന്നു ദേവ് ഇരിക്കുന്ന ബെഡ്ഷിറ്റിന്‍റെ അടുത്തു ബെഡിലായി ഇരുന്നു. ദേവ് അപ്പോഴും വിഷമത്തില്‍ തന്നെയായിരുന്നു.

““ദേവേട്ടാ….”” അനഘ വിളിച്ചു. ദേവ് അനഘയെ മുഖമുയര്‍ത്തി നോക്കി.

““ഞാന്‍ ഇതു പറഞ്ഞതുകൊണ്ടാണോ വിഷമിച്ചിരിക്കുന്നത്….”” അനഘ ചോദിച്ചു

““ഏയ്…. പെട്ടെന്ന് പഴയ കാര്യങ്ങളോക്കെ ഓര്‍മ വന്നു….”” ദേവ് അനഘയുടെ മുഖത്ത് നിന്നു കണ്ണെടുത്ത് കൊണ്ടു പറഞ്ഞു.

““എന്നോട് അതൊക്കെ പറഞ്ഞതില്‍ ദേവേട്ടന് അവരോട് ദേഷ്യമുണ്ടോ….?”” അനഘ ചോദിച്ചു.

““ഇല്ല…. ഇന്നല്ലെങ്കില്‍ നാളെ നീ ഇതെല്ലാം അറിയും. അതു അവരിലുടെയല്ലെങ്കില്‍ ഞാന്‍ തന്നെ പറയേണ്ടി വരും.”” ദേവ് അനഘയ്ക്ക് മുഖം നല്‍ക്കാതെ തന്നെ പറഞ്ഞു നിര്‍ത്തി. അനഘ എന്തു ചോദിക്കണമെന്നോ പറയണമെന്നോ അറിയാതെ അങ്ങിനെ ഇരുന്നു.

““താന്‍ കിടന്നോ…. ബാക്കി നാളെ നോക്കാം….”” ദേവ് കുറച്ചു കഴിഞ്ഞപ്പോ അനഘയോടായി പറഞ്ഞു.

““നാളെ….. നാളെയവളെ കാണാന്‍ പോകുന്നുണ്ടോ….?”” നാളെയെകുറിച്ചു ദേവ് പറഞ്ഞു കേട്ടപ്പോ അനഘ പെട്ടെന്ന് ഓര്‍ത്തു ചോദിച്ചു.

““ഉണ്ട്…. അവളെ പറ്റി അവര്‍ എല്ലാം പറഞ്ഞോ….?”” ദേവ് ചോദിച്ചു.

““ഇല്ല…. നാളെ നേരിട്ട് കാണിച്ചുതരുമെന്ന പറഞ്ഞത്. പക്ഷേ നിങ്ങള്‍ കണ്ടുമുട്ടിയതോക്കെ പറഞ്ഞു.””

““ഹാ…. നാളെ വിശദമായി പരിചയപ്പെടാം….”” ഇത്രയും പറഞ്ഞു ദേവ് കിടന്നു. സംസാരം അവസാനിച്ചതുകൊണ്ടു ലൈറ്റൊഫാക്കി അനഘയും ബെഡില്‍ കിടന്നു. പക്ഷേ അവളുടെ ചിന്തകള്‍ എല്ലാം ടോം പറഞ്ഞ അനു-ദേവ് പ്രണയത്തെ പറ്റിയായിരുന്നു. ഒരു ഫോട്ടോ കണ്ടില്ലെങ്കില്‍ പോലും അവരുടെ പ്രണയം ടോമിന്‍റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു.

അവിടെ നിന്ന് കിട്ടിയ അറിവില്‍ അങ്ങ് ദൂരെ സൈനന്ത്രി നദി തീരത്തെയും അവിടെയുള്ള മുളകൊണ്ടും മരതടികള്‍ കൊണ്ടും അവരുണ്ടാക്കിയ വീടും പരിസരവും അതിനിടയില്‍ പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന ദേവിനെയും മുഖം വ്യക്തമല്ലാത്ത ഒരു സുന്ദരി സ്ത്രിയെയും അനു മനസില്‍ കണ്ടു. അങ്ങനെ ഒന്നോന്ന് ചിന്തിച്ചു എപ്പോഴോ അവള്‍ ഉറക്കത്തിലേക്ക് വീണു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.