? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

അന്ന് അവന്‍റെ ചിറ്റശ്ശി എല്‍പിച്ചതില്‍ എന്തോ കാര്യം നേരിട്ട് പോയി ചെയ്യാനുണ്ടെന്നു പറഞ്ഞു അവന്‍ പുറത്തേക്ക് പോയി. എങ്ങോട്ടാ, എന്തിനാ, എന്നൊന്നുമറിയാതെ ഞങ്ങള്‍ ഇവിടെ നില്‍ക്കുക മാത്രമാണുണ്ടായത്. അന്ന് രാവിലെ പോയ അവന്‍ തിരിച്ചു വന്നതു വൈകിട്ടായിരുന്നു. അന്ന് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് അവന്‍ കുറച്ചു ഒക്കെയായിരുന്നു. പിന്നിടുള്ള ദിവസങ്ങളിലും അവന്‍ രാവിലെയായ ഇവിടെനിന്നു പോകാന്‍ തുടങ്ങി. പതിയെ പതിയെ അവന്‍ സത്യവുമായി പൊരുത്തപൊടുകയും ഞങ്ങളെ അതൊര്‍ത്തു കുടുതല്‍ വിഷമിക്കരുതെന്ന് സമധാനപ്പെടുത്താനും തുടങ്ങി.

എല്ലാത്തിനും കാരണം അവന്‍റെ രാവിലെ പുറത്തേക്കുള്ള പോക്ക് ആയിരുന്നു. കാരണം അതു ദിനം പ്രതി തുടരുകയും അതിലുടെ അവന്‍ പഴയ ദേവിലേക്ക് വരികയുമായിരുന്നു. അവസാനം ഇതിന്‍റെ പൊരുളറിയാന്‍ ഞങ്ങള്‍ അവനോട് തന്നെ ചോദിച്ചു.

അന്ന് ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടു അവന്‍ എല്ലാ കാര്യവും പറഞ്ഞു. അന്ന് ചിറ്റശ്ശി എല്‍പിച്ച ജോലിയ്ക്ക് പോയപ്പോ അവളെ കണ്ടതും. പിന്നെ അവളുമായി അടുത്തതും എല്ലാം. അന്ന് അവന്‍ കണ്ട അവളായിരുന്നു അവന്‍റെ പിന്നിലുള്ള ദിവസങ്ങളിലെ മാറ്റത്തിന്‍റെ കാരണം. സീതമ്മ പോയപ്പോ അനു ദേവിനെ മാറ്റിയെടുത്ത പോലെ അവള്‍ ദേവിനെ അനുവിന്‍റെ മരണത്തിന്‍റെ ദുഃഖത്തില്‍ നിന്നു മാറ്റിയെടുത്തു.

അപ്പോള്‍ പിന്നെ ഞങ്ങള്‍ക്കും അവളെ കാണാണമെന്നായി. അങ്ങനെ ഒരു ദിവസം അവന്‍ ഞങ്ങളെയും കൊണ്ടുപോയി കാണിച്ചു. അവന്‍ പറഞ്ഞ പോലെ അനുവിന്‍റെ ചില പ്രത്യേകതകള്‍ അവളിലും ഉണ്ടായിരുന്നു. അതായിരിക്കണം അവനെ അവളിലേക്ക് അടുപ്പിച്ചുണ്ടാവുക.

പിന്നിടുള്ള ദിനങ്ങള്‍ പകള്‍ സമയം അധികം അവന്‍ അവളുടെ ഒപ്പമായിരുന്നു. പരസ്പരം വിട്ടുപിരിയാന്‍ പറ്റാത്ത വിധം രണ്ടുപേരും പരസ്പരം അടുത്തു. ഏകദേശം രണ്ടുകൊല്ലത്തോളം അതങ്ങനെ തുടര്‍ന്നു. പിന്നെ അതിനൊരു അവസാനമുണ്ടായത് അവന്‍റെ ചേട്ടന്‍റെ വിവാഹത്തിന് ശേഷമായിരുന്നു. വിവാഹം കുടാന്‍ പോയ അവനെ അവന്‍റെ അമ്മയും ചേട്ടനും കുടെ അവിടെ പിടിച്ചു നിര്‍ത്തി. അവിടെത്തെ അമ്പലത്തില്‍ ചേട്ടന്‍ തുടര്‍ന്നിരുന്ന ശാന്തിപണി അവന് നിവര്‍ത്തിയില്ലാതെ ഏറ്റെടുക്കേണ്ടി വന്നു.

അല്ലെങ്കിലും രണ്ടുകൊല്ലത്തോളം ജോലി തിരഞ്ഞു നടക്കുകയാണെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ച അവനോട് ഇത്രയായിട്ടും ജോലിയൊന്നും കിട്ടാത്തതു കൊണ്ടു ഇനി ഇവിടെ വന്നു തെണ്ടി നടക്കണ്ട എന്നായിരുന്നു അവരുടെ മറുപടി. അതോടെ ദിനവും അവളെ പോയി കാണുന്നതിന് ഒരു അവസാനമായി. എന്നാലും അവര്‍ക്ക് പിരിയാന്‍ പറ്റുമായിരുന്നില്ല. എന്നും രാത്രിയവന്‍ ഫോണ്‍ വിളിച്ചു സംസാരിക്കും. പിന്നെ മാസത്തിലൊരിക്കല്‍ അവളെ കാണാന്‍ അവന്‍ ഇങ്ങോട്ട് വരും….””

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.