? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““മാമ്മാ…..”” മാളുട്ടി ഉറക്കെ വിളിച്ചു.

““മാളുട്ടി….”” ആ മധ്യവയ്സകന്‍ അവളെ എടുത്തു പൊക്കി. അവള്‍ സന്തോഷത്തോടെ കയ്യിലെ ചിത്രം അയാളെയും കാണിച്ചു നല്ല അഭിപ്രായം വാങ്ങിച്ചു. ദേവും അയാളുടെ അടുത്തേക്ക് നടന്നു. പിറകെ അനഘയും.

““രാമേട്ടാ…. എന്തായി…. എല്ലാം കഴിഞ്ഞില്ലേ….”” ദേവ് അയാളോട് ചോദിച്ചു. അപ്പോഴാണ് അത് ആരാണെന്ന കാര്യം അനഘയ്ക്ക് മനസിലാവുന്നത്. ടോമും മദറും എല്ലാം പറഞ്ഞ ദേവിന്‍റെ സഹായിയും നടത്തിപ്പുകാരനുമായ രാമന്‍.

““ഓ…. ഇന്നത്തെ കഴിഞ്ഞു….”” രാമേട്ടന്‍ മറുപടി നല്‍കി.

““രാമേട്ടാ…. ഇത് അനഘ….”” ദേവ് അനഘയെ രാമേട്ടന് പരിചയപ്പെടുത്തി.

““അനഘേ…. ഇത് രാമേട്ടന്‍…. എന്‍റെ ഇവിടത്തെ ബിസിനസ് രാമേട്ടനാണ് നോക്കിനടത്തുന്നത്….”” ദേവ് തിരിച്ചു രാമേട്ടനെ അനഘയ്ക്കും പരിചയപ്പെടുത്തി കൊടുത്തു. രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.

““കുഞ്ഞാവ എവിടെ മാമ്മാ….?”” രാമേട്ടന്‍ അനഘയോട് എന്തോ പറയാന്‍ വന്നതും മാളുട്ടി ചോദിച്ചു.

““കുഞ്ഞാവ ഉറങ്ങിയല്ലോ…. ഇനി ഒരുസം നമ്മുക്ക് പോയി കാണാട്ടോ…”” രാമേട്ടന്‍ അവളോട് മറുപടി പറഞ്ഞു. പക്ഷേ മാളുട്ടിയ്ക്ക് അതു തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന അവളുടെ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. അവള്‍ കൈകെട്ടി നിന്നു മുഖം തിരിച്ചു എതിര്‍പ്പ് പ്രകടിപ്പിച്ചു.

““മോളു ഇപ്പോ ദേ അനഘേച്ചിയുടെ അടുത്തു നില്‍ക്ക്….. ദേവേട്ടനും മാമ്മനും ഇതൊക്കെ അകത്തേക്ക് വെക്കട്ടെട്ടോ…”” രാമേട്ടന്‍റെ കൈയില്‍ നിന്നു മാളുട്ടിയെ വാങ്ങി ഇത്രയും പറഞ്ഞു അവളെ അനഘയുടെ കൈയിലേക്ക് നല്‍കി.

അനഘ അവളോട് ഓരോന്നൊക്കെ പറഞ്ഞു സംസാരിച്ചു നിന്നു. അവളുടെ ഓരോ സംശയങ്ങളും ഉത്തരം പറച്ചിലും ചിരിയും കുസൃതിയും കുറുമ്പും എല്ലാം അനഘ അപ്പോ അറിയുകയായിരുന്നു. ദേവും രാമേട്ടനും ഒമിനിയുടെ ഡ്രൈവറും കുടെ ബിരിയാണിയും കറിയും ഡ്രൈനിംഗ് ഹാളിലേക്ക് കൊണ്ടു പോയി വെച്ചു.

അല്‍പ സമയത്തിനുള്ളില്‍ ഡൈനിംഗ് ഹാളില്‍ നിന്നു ഒരു ബെല്ലടി ശബ്ദം കേട്ടു. അതോടെ ഓരോ സ്ഥലത്ത് നിന്നിരുന്ന എല്ലാവരും അങ്ങോട്ട് പോകാന്‍ തുടങ്ങി. അതുകണ്ടു മാളുട്ടിയെ എടുത്തു അനഘയും അങ്ങോട്ട് നിങ്ങി. അതു ഭക്ഷണത്തിനുള്ള ബെല്ല് ആയിരുന്നു. അവിടെയുള്ള അന്തേവാസികളെല്ലാം വന്നു ഓരോയിടത്തു ഇരുന്നു. ശേഷം ദേവും രാമേട്ടനും ഒന്നു രണ്ടു കന്യാസ്ത്രീകളും കുടെ അവര്‍ക്കുള്ള ഭക്ഷണം വിളമ്പി. എല്ലാം വിളിമ്പി കഴിഞ്ഞപ്പോ ദേവ് ഒരു പാത്രത്തില്‍ കുറച്ചു ബിരിയാണിയും അനുബന്ധ കറികളും വിളമ്പി മാളുട്ടിയുടെ അടുത്തേക്ക് നടന്നു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.