? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““ദേവിന് അവന്‍റെ പിറന്നാളിന് സീതമ്മ കൊടുത്തതായിരുന്നു ആ ക്യാമറ. ഇപ്പോഴും പൊന്നുപോലെ അവനത് സൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ കോളേജ് കാലത്ത് അവന്‍റെ ഒരു മൂന്നാം കണ്ണ് പോലെ അത് കുടെയുണ്ടായിരുന്നു. ഫോട്ടോഗ്രാഫി അറിയാത്ത അവന്‍ അതില്‍ ദിവസങ്ങളും മാസങ്ങളും മല്ലിട്ടിട്ടാണ് പഠിച്ചെടുത്തത്. അതിന്‍റെ ഗുണം അതിനു ശേഷമുള്ള അവന്‍റെ ഫോട്ടോഗ്രാഫിയില്‍ കാണാനുമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയെടുക്കുന്ന ഒരു ഫോട്ടോ പോലും ആ തെണ്ടി ആര്‍ക്കും കൊടുക്കില്ല. അപ്പോ വേണേമെങ്കില്‍ കാണിച്ചു തരും. അതിന് അനുവിനടകം എല്ലാവര്‍ക്കും അവനോട് ഒരു നീരസം ഉണ്ടായിരുന്നു.

അങ്ങിനെ ഒരു കോളേജ് കാലം മുഴുവനും അതിനു ശേഷമുള്ള ട്രീപ്പിന്‍റെയും ആകെ തുകയായി ഒരുപാട് ഫോട്ടോകള്‍ അവന്‍റെ കൈയില്‍ ഉണ്ടായിരുന്നു. അതില്‍ നല്ലത് നോക്കി എടുത്ത കുറെയെണ്ണം വെച്ച് അവന്‍ തയ്യാറാക്കിയതാണ് ഈ ആല്‍ബം. ഇതില്‍ ഞങ്ങളുടെത് മാത്രമേ ഉള്ളു. ഒരുപക്ഷേ അനുവും ദേവും തമ്മിലുള്ള ഫോട്ടോസ് ഇങ്ങനെയാക്കിയാ ഇതിന്‍റെ നാലോ അഞ്ചോ ഇരട്ടി എന്തായാലും ഉണ്ടാവും. കാരണം അവന്‍റെ സ്ഥിരം മോഡല്‍ അവളായിരുന്നു.”” മാലു ചിരിയോടെ പറഞ്ഞു നിര്‍ത്തി.

അപ്പോഴെക്കും അനഘ ആല്‍ബം മറിച്ചു തുടങ്ങിയിരുന്നു. മാലു പറഞ്ഞ പോലെ ആദ്യമൊക്കെ ടോമും മാലുവും ഉള്ള ഫോട്ടോകള്‍ ആയിരുന്നു. അതില്‍ കാന്‍ഡിഡും കോപ്രായങ്ങളും മോഡലിംഗ് ടൈപ്പുമെല്ലാമുണ്ട്…. കുറച്ച് പേജുകള്‍ മറച്ചുകഴിഞ്ഞപ്പോഴാണ് അനഘ തേടിയ ഫോട്ടോസ് വരുന്നത്. ടോമും മാലുവം ദേവും കുടെ താനിതുവരെ കണ്ടിട്ടില്ലാത്ത ഒരു യുവസുന്ദരിയും അടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ…. ഒരു നിമിഷം ബാക്കിയുള്ളവരെ വിട്ടു അനഘയുടെ നോട്ടം ആ പെണ്‍കുട്ടിയിലേക്ക് പോയി….

““ചേച്ചി…. ഇത്…. ഈ കണ്ണുകള്‍…..!!!!”” അനഘ ഞെട്ടിതരിച്ചുകൊണ്ടു മാലുവിനെ നോക്കി ചോദിച്ചു. അതു കണ്ടു മാലു ഒരു ചിരിയോടെ പറഞ്ഞു.

““ഞാന്‍ ഇന്നലെ പറഞ്ഞില്ലേ…. അനു നഷ്ടമായതിനെ തുടര്‍ന്നു ദേവ് എന്തുകൊണ്ടു മാളുട്ടിയില്‍ സന്തോഷം കണ്ടെത്തിയെന്ന്. അനുവിനെ പോലെ മാളുട്ടിയ്ക്കും വെള്ളാരം കല്ലുപോലെത്തെ ഓറഞ്ച് നിറം കലര്‍ന്ന ചാരനിറത്തിലുള്ള കണ്ണുകളായിരുന്നു. ഒരുപക്ഷേ അവളുടെ അഭാവം ആ കുഞ്ഞു കണ്ണുകളിലുടെ ആശ്വാസം കാണുകയായിരിക്കും ദേവ് ചെയ്തിട്ടുണ്ടാവുക. അങ്ങനെ ആ കുഞ്ഞിനെ അവനിലേക്ക് അടുപ്പിക്കുമ്പോ ഇന്ന് രണ്ടുപേരും അകലാത്ത വിധം അടുത്തിട്ടുണ്ട്….”” മാലു പറഞ്ഞു നിര്‍ത്തി. കുറച്ച് നേരത്തിന് ആ റൂമില്‍ ആകെ നിശബ്ദയായിരുന്നു. അതിനെ ഇല്ലാതാക്കിയത് പുറത്തു നിന്നു ഒഴുകി വന്ന ആ ഗാനവരികളായിരുന്നു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.