? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““മദര്‍…. ഇങ്ങനെ ഒരു കുട്ടിയെ കിട്ടിയ സാധാരണ അനാഥലയത്തിലാകുകയല്ലേ പതിവ്….”” അനഘ ചോദിച്ചു.

““അതെ…. അന്നും ഞങ്ങള്‍ അതുതന്നെയാണ് തീരുമാനിച്ചിരുന്നത്. ആയിടയ്ക്കാണ് ഇവിടെ അടുത്തുള്ള ഒരു അനാഥലയത്തില്‍ കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് കോളിളടക്കം സൃഷ്ടിച്ചിരുന്നത്. അതു ഈ നഗരത്തില്‍ വലിയ വാര്‍ത്തയായിരുന്നു. അതോടെ ആ കുഞ്ഞിനെ അങ്ങനെ കൊടുക്കണോ എന്നു ചോദിച്ചു ദേവ് വന്നു. എന്നാല്‍ ഇവിടെയുള്ള അന്തേവാസികളെ തന്നെ കഷ്ടിച്ചു കൊണ്ടുപോകുന്ന ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നോക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു എന്നു അവനെ അറിയിച്ചു. അപ്പോഴാണ് അവന്‍ കുഞ്ഞിന്‍റെ സ്പോന്‍സറാവാം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. അവളുടെ ചിലവിനും ആവശ്യത്തിനുമുള്ള എല്ലാ തുകയും അവന്‍ നല്‍കാമെന്നും അവന്‍ പറഞ്ഞു. അവസാനം അവന്‍റെ ആവശ്യപ്രകാരം ഞാന്‍ ഫാദറിനോടും മറ്റു ഉന്നതാധികാരികളോടും ചോദിച്ചു നോക്കി.

അവനെപോലെ ഒരു സ്പോണ്‍സര്‍ വന്നതുകൊണ്ടു ഉന്നതര്‍ക്കൊന്നും വലിയ എതിര്‍പ്പോന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവള്‍ ഇവിടെ ഈ വയസ്സായാവരുടെ കുടെ വളര്‍ന്നത്. അവള്‍ക്ക് രണ്ടു വയസ്സാവുന്നതു വരെ ദേവ് സ്ഥിരം ഇവിടെ വരുമായിരുന്നു. അവളുടെ ഓരോ വളര്‍ച്ചയും അവന്‍ നോക്കി കണ്ടിരുന്നു. അവള്‍ കമിഴ്ന്നു കിടന്നത്, മുട്ടിലിഴയുന്നത്, നടക്കാന്‍ തുടങ്ങിയത്, സംസാരിച്ചു തുടങ്ങിയത് അങ്ങനെയെല്ലാം അവന്‍റെ മേല്‍നോട്ടത്തിലായിരുന്നു. ഭയങ്കരമായ ഒരു അത്മബന്ധം അവര്‍ തമ്മിലുള്ളതായി എനിക്കും ഇവിടെയുള്ളവര്‍ക്കും തോന്നിയിട്ടുണ്ട്…. അവള്‍ക്ക് അവന്‍ വരദ എന്നാണ് പേരിട്ടിരിക്കുന്നത്. ഇവിടെ ജീവിക്കുന്നതുകൊണ്ടു ഒരു ക്രിസ്ത്യന്‍ പേര് വേണമെന്നു പറഞ്ഞപ്പോ അവന്‍ തന്നെയാണ് ഡയാന എന്ന പേര് നിര്‍ദ്ദേശിച്ചത്. ഞങ്ങളെല്ലാവര്‍ക്കും അവള്‍ ഡയാനയാണ്. അവന് അവള്‍ വരദയാണ്. പിന്നെ മാളുട്ടിയെന്ന് അവന്‍ വിളിക്കും. പോകെ പോകെ മാളുട്ടിയെന്ന പേര് ഞങ്ങള്‍ക്കിടയില്‍ സുപരിചതമായി. ഇന്ന് എല്ലാവരും മാളുട്ടിയെന്നാണ് അവളെ വിളിയ്ക്കാറു….”” മദര്‍ ഒന്നു നിര്‍ത്തി.

അനഘ അപ്പോള്‍ ദേവിന്‍റെ മനസികാവസ്ഥ ആലോചിച്ചു നോക്കുകയായിരുന്നു. അനു മരിച്ച ദുഃഖത്തില്‍ നിന്നിരുന്നു ദേവിന് ആശ്വാസമായാവും ഈ കുഞ്ഞിനെ അന്ന് കണ്ടത്. അതിലുടെ സങ്കടങ്ങളെ മറന്നു അവളുമായി സന്തോഷത്തോടെ ഇരിക്കാന്‍ തുടങ്ങി. ഓരോന്ന് ചിന്തിച്ചിരുന്ന അനഘ ബാക്കിയറിയാന്‍ മദറിനെ നോക്കി. അതു കണ്ടു മദര്‍ ബാക്കി പറഞ്ഞു തുടങ്ങി.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.