? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““എന്നാ ഞാന്‍ പോവാ…. അനഘ ഇവിടെ ഇരിക്കാണോ… അതോ….”” മാലു കസേരയില്‍ നിന്നു എണിറ്റ് അനഘയെ നോക്കി ചോദിച്ചു. അനഘയാണെങ്കില്‍ നേരെത്തെ വയറ്റിലേക്ക് പോയത് പുറത്തേക്ക് വരുമോ എന്ന പേടിയിലിരിപ്പാണ്. അവള്‍ ഉടനടി ഗ്ലാസ് ടീപോയില്‍ വെച്ച് മാലുവിനൊപ്പം എണിറ്റു. ശേഷം രണ്ടുപേരും ഒന്നിച്ചു വീടിനുള്ളിലേക്ക് നടന്നു. മാലുവിനെ അവളുടെ റൂമിലേക്ക് എത്തിച്ചു കിടത്തിയ അനഘ മാലു നോക്കിയിരുന്നു.

““ചേച്ചി ദേഷ്യത്തിലാണോ….?”” അനഘ ചോദിച്ചു.

““ഞാനോ….. !!! അവിടെയിരുന്നാ എനിക്ക് ഇനിയും കഴിക്കാന്‍ തോന്നും. അതെന്‍റെ കുഞ്ഞിന് കേടാ…. അതല്ലേ… തല്ലുണ്ടാക്കി പോന്നത്…. അല്ലേടാ….”” സ്വന്തം വയറ്റില്‍ കൈ വെച്ചു പറഞ്ഞുകൊണ്ടു മാലു അനഘയെ നോക്കി ഒന്നു പുഞ്ചിരിച്ചു.

““ചേച്ചി….””

““മ്….””

““എനിക്ക്…. എനിക്ക് അനുവിന്‍റെ ഫോട്ടോ ഒന്ന് കാണിച്ചുതരുമോ….?””

““അതിപ്പോ….””

““ബുദ്ധിമുട്ടാണെല്‍ വേണ്ട…. ഞാന്‍ വെറുതെ…. കാണാന്‍…..””

““ബുദ്ധിമുട്ടൊന്നുമില്ല…. അവളുടെ ഫോട്ടോ ഉള്ള ആല്‍ബം ആ ഷെല്‍ഫിലെ മുകളിലത്തെ നിരയിലാ…. എനിക്ക് എടുക്കാന്‍ പറ്റില്ല….””

““ഞാന്‍ എടുത്തുതരാം ചേച്ചി….”” അനഘ ഉടനെ ആ ഷെല്‍ഫ് നോക്കി മറുപടി പറഞ്ഞു. പിന്നെ അനുവാദത്തിനൊന്നും കാക്കാതെ അവള്‍ ഷെല്‍ഫ് തുറന്നു മുകളിലെ നിരയില്‍ നിന്നു കഷ്ടപ്പെട്ട് ഒരു ആല്‍ബം വലിച്ചെടുത്തു. അതാകെ പൊടി പിടിച്ചിരിക്കുകയായിരുന്നു. അനഘ മാലുവിനടുത്തേക്ക് വരാതെ ആ പൊടി തട്ടി കളഞ്ഞു.

““അവള് പോയെ പിന്നെ അതൊന്നും എടുക്കാറില്ല…. ഓര്‍മകള്‍ ദുഃഖത്തിന്‍റെ പടയാളികളാണ്….”” പൊടി തട്ടുന്ന അനഘയെ നോക്കി മാലു പറഞ്ഞു. അനഘ പൊടിയെല്ലാം ഒരുവിധം തട്ടി കളഞ്ഞു ആല്‍ബവുമായി മാലു കിടക്കുന്ന കട്ടലിനടുത്തെത്തി. മാലു ഒരു തലയിണ പിറകില്‍ വെച്ച് അതില്‍ ചാരി കാലു നീട്ടി ഇരുന്നു. അനഘ മാലുവിന്‍റെ അടുത്ത് ആല്‍ബം വെച്ചു പുറം ചട്ട തുറന്നു.

ഹാപ്പി മാരീഡ് ലൈഫ് ടോം ആന്‍റ് മാലു…

ആദ്യപേജില്‍ തന്നെ കോളേജ് കാലത്തെ അവരുടെ ഒരു സുന്ദര കപ്പിള്‍ ഫോട്ടോയ്ക്ക് താഴെ എഴുതിയിട്ടുള്ള ഈ വാക്കുകള്‍ വായിച്ചു അനഘ മാലുവിനെ നോക്കി.

““നോക്കണ്ട…. ഇത് ഞങ്ങളുടെ മാരിയേജിന് ദേവ് ഗിഫ്റ്റ് തന്നതാ…. എല്ലാം അവന്‍റെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോസ്. പിന്നെ ഇതില്‍ മുക്കല്‍ ഭാഗത്തോളം ഞാനും ഇച്ഛായാനും മാത്രമേ കാണു. ബാക്കിയുള്ളതില്‍ ദേവും അനുവും ഉണ്ടാവും.”” മാലു ഒന്നു പറഞ്ഞു നിര്‍ത്തി. അനഘ മാലുവിന്‍റെ ബാക്കി വാക്കുകള്‍ക്ക് കാതോര്‍ത്തു. അതിനാല്‍ മാലു തുടര്‍ന്നു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.