? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

പിറ്റേന്ന് സാധാരണ വൈദരത്ത് എണിക്കുന്ന സമയത്ത് തന്നെ അനഘ എണിറ്റു. നോക്കുമ്പോ ദേവ് റൂമിലില്ല… അവള്‍ ബ്രെഷും ഡ്രെസെമെടുത്തു ബാത്ത്റൂമിലേക്കു നടന്നു. കുളിയെല്ലാം കഴിഞ്ഞു ഒരു സാരിയുടുത്തു പിന്നെ ആകെയൊന്ന് അണിഞ്ഞൊരുങ്ങി. സീമന്ത രേഖയില്‍ എല്ലാവരും കാണുന്ന തരത്തില്‍ സിന്ദുരം ചുവപ്പിച്ചു. പിന്നെ നന്ദു പറഞ്ഞ കാര്യങ്ങള്‍ ഒന്നുടെ ഓര്‍ത്തെടുത്തു. ശേഷം കണ്ണാടി മൊത്തത്തില്‍ ഒന്നു നോക്കി ഉറപ്പിച്ചു അവള്‍ റൂമില്‍ നിന്നു ഹാളിലേക്ക് നടന്നു.

ഹാളിലെ സോഫയില്‍ മാലു ഇരുന്നു ടിവി കാണുന്നുണ്ടായിരുന്നു. ടിവിയില്‍ എതോ പഴയ മലയാളം പ്രണയസിനിമ ഓടുന്നുണ്ടായിരുന്നു. മാലുവിന്‍റെ കൈയില്‍ ഒരു പാത്രത്തില്‍ ചിപ്സും ഉണ്ടായിരുന്നു. അതില്‍ നിന്ന് ഓരോന്ന് എടുത്തു കഴിച്ചു ആസ്വദിച്ചു സിനിമ കാണുകയാണ് കക്ഷി.

““ഗുഡ്മോണിംഗ്….”” ഹാളിലേക്ക് നടന്നു വരുന്ന അനഘയെ നോക്കി മാലു തലചെരിച്ചു ചിരിയോടെ പറഞ്ഞു.

““ഗുഡ് മോണിംഗ്….”” അനഘ തിരിച്ചും വിഷ് ചെയ്തു.

““ഇന്ന് ആകെപാടെ ഒന്നു ഒരുങ്ങിയ മട്ടുണ്ടല്ലോ….!!!”” മാലു അനഘയുടെ സാരിയും രൂപവുമെല്ലാം കണ്ടു ചോദിച്ചു.

““ഹാ…. ഒരു രസം….?”” അനഘ കണ്ണിരുക്കി കാണിച്ചുകൊണ്ടു പറഞ്ഞു.

““അല്ലാ… രാവിലെ തന്നെ റെസ്റ്റ് ആണോ….?”” അനഘ മാലുവിനടുത്തു സോഫയില്‍ ഇരുന്നുകൊണ്ടു ചോദിച്ചു.

““എന്താ ചെയ്യാ… നമ്മുടെ കെട്ടിയോന്മാര് സമ്മതിക്കണ്ടേ…. ഇവിടെ ഇരുന്നോളാന്‍ സ്ട്രീക്റ്റ് ഓഡറിട്ടാ രണ്ടും പോയത്…”” മാലു പറഞ്ഞു.

““അഹാ…. എന്നിട്ട് എവിടെ രണ്ടാളും…..”” അനഘ ചുറ്റും നോക്കികൊണ്ടു ചോദിച്ചു.

““അടുക്കള കൈയേറിട്ടുണ്ട്…. ഇന്ന് ബ്രേക്ക് ഫാസ്റ്റ് അവരുടെ വകയാണ്….”” മാലു അനഘയുടെ ചോദ്യത്തിന് മറുപടി നല്‍കി.

““ആണോ….!!!!”” അനഘയുടെ മുഖത്ത് അത്ഭുതം വന്നു.  ““എന്നാ ഞാനൊന്നു പോയി നോക്കട്ടെ…”” അനഘ സോഫയില്‍ നിന്ന് എണിറ്റു അടുക്കള ഭാഗത്തേക്ക് നോക്കി.

““ഏയ്… അതൊന്നും വേണ്ടാ…. താനിവിടെ ഇരുന്നോ… അതു അവരു നോക്കികൊള്ളും….”” മാലു അനഘ എണിറ്റതു കണ്ടു പറഞ്ഞു.

““അത് ശരിയല്ലല്ലോ…. ഞാന്‍ പോയി നോക്കിയിട്ട് വരാം…. ഞാന്‍ ഇതുവരെ ആണുങ്ങള്‍ അടുക്കളയില്‍ കയറുന്നത് കണ്ടിട്ടില്ല….”” അനഘ ചിരിയോടെ മാലുവിന് മറുപടി നല്‍കി.

““എന്നാ പോയി കണ്ടെച്ച് വാ….”” മാലു മറുപടി നല്‍കി…. അനഘ മാലുവിനെ വിട്ട് അടുക്കളയിലേക്ക് നടന്നു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.