““ഊവാവു വേദനിച്ചണുണ്ടോ….?”” അവള് ചുണ്ടുപിളിര്ത്തി സങ്കടഭാവത്തില്‍ ചോദിച്ചു. ദേവ് ഇല്ലയെന്നര്‍ത്ഥത്തില്‍ തലയാട്ടി. എന്നാൽ ആ പെണ്‍കുട്ടി വെള്ള തുണികെട്ടുള്ള ഭാഗത്ത് പതിയെ ഊതി പിന്നെ ഒരു ഉമ്മയും കൊടുത്തു.
““ഇനി ഊവാവു പോവും ട്ടോ….”” അവള് ദേവിനെ നോക്കി പറഞ്ഞു.
““ഓ….”” ദേവ് ചിരിയോടെ തലയാട്ടി സമ്മതിച്ചു. അപ്പോഴേക്കും ഒരു കന്യാസ്ത്രി ആ പെണ്‍കുട്ടി വന്ന വഴിയെ ചിരിയോടെ വന്നു.
““സാറിന്റെ വണ്ടി കണ്ടപ്പോ തുടങ്ങിയ ഓട്ടമാ….”” കന്യാസ്ത്രി ദേവിനോട് പറഞ്ഞു.
““ആണോടീ….?”” ദേവ് പെണ്‍കുട്ടിയോട് ചോദിച്ചു. അവള് ഒരു നിര്‍മലമായ പുഞ്ചിരി ഉത്തരമായി നല്കി. കാണുന്ന ആരെയും മയക്കുന്ന ചിരി….
““ദേവ് സാര്‍ ഇന്ന് വരുമെന്ന് പറഞ്ഞപ്പോ തോട്ട് ആള് ഭൂമിയിലൊന്നുമല്ല…. ഇന്നു രാവിലെ ഒരുങ്ങികെട്ടി ഗേറ്റിന്റെ അവിടെ നോക്കി നില്‍ക്കുകയായിരുന്നു…. പിന്നെ വെയില് കുടിയപ്പോ ഒരുവിധത്തിലാ ആ ആല്മരത്തറയില് കൊണ്ടുപോയി ആക്കിയത്….”” കന്യാസ്ത്രി പറഞ്ഞു. ദേവ് അതിന് ഒരു പുഞ്ചിരി നല്കി കൈയിലിരിക്കുന്ന പെണ്‍കുട്ടിയുടെ നെറ്റിയില്‍ സ്വന്തം നെറ്റികൊണ്ടു മുട്ടി.
““എന്നാ ഞാന്‍ പോക്കോട്ടെ സാറെ…. ഇന്നിപ്പോ സാറിവിടെയില്ലേ…..”” കന്യസ്ത്രി പോകാനുള്ള അനുവാദം ചോദിച്ചു.
““ഓ…. മദറേവിടെ സോഫിയസിസ്റ്ററേ….?”” ദേവ് അനുവാദത്തിന്റെ കുടെ ചോദ്യവും ചോദിച്ചു.
““മദര്‍ റൂമിലുണ്ട്…. സാര്‍ വന്ന അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിരുന്നു…””
““അല്ലാ…. ഇതാരാ….?”” ദേവിന് പിറകിലായി നില്ക്കുന്ന അനഘയേ നോക്കി കന്യസ്ത്രി ചോദിച്ചു.
““സിസ്റ്ററേ…. ഇതാണ് ഞാന്‍ അന്ന് പറഞ്ഞ ആള്…. അനഘ….””
““ഓ….. ഇതാണെല്ലെ ആള്…. ഇപ്പോ ഇത്തിരി തിരക്കുണ്ട്…. പോകും മുമ്പു കാണാമേ….”” കന്യാസ്ത്രി ദേവിനെയും അനഘയെയും നോക്കികൊണ്ടു പറഞ്ഞു.
““സിസ്റ്റര്‍ പോയിക്കോള്ളു…. ഇവളെ ഞാന്‍ നോക്കിക്കൊള്ളാം….”” ദേവ് മറുപടി നല്കി. അതുകേട്ടതും ആ കന്യസ്ത്രി തിരിഞ്ഞു ചര്‍ച്ച് ലക്ഷ്യമാക്കി നടന്നു. ഒരു നോട്ടം അവരിലേക്ക് നോക്കി ദേവ് പിന്നെ പെണ്‍കുട്ടിയുമായി കൊഞ്ചികുഴയാന്‍ തുടങ്ങി. അനഘ ഇവിടെയെന്താ നടക്കുന്നതെന്നറിയാതെ നിന്നു.
““നമ്മുക്ക് മദറിനെ കണ്ടിട്ട് വരാം….?”” ദേവ് പെണ്‍കുട്ടിയോട് ചോദിച്ചു.
““ഹാ….”” അവള് ചിരിയോടെ അനുവാദം നല്കി….
““ന്നാ…. വാ….”” ഇത്രയും പറഞ്ഞു ദേവ് അവളെയും കൊണ്ടു തിരിഞ്ഞു. അപ്പോഴാണ് എല്ലാം നോക്കി നില്ക്കുന്ന അനഘയെ ദേവ് ശ്രദ്ധിക്കുന്നത്.
““അനഘേ…. നമ്മുക്ക് മദറിനെ ഒന്നു കണ്ടിട്ടു വരാം….”” ദേവ് പറഞ്ഞു.
““ദേവേട്ടാ…. ഇത്….”” ദേവിന്റെ കയ്യിലിരിക്കുന്ന കുട്ടിയെ ചുണ്ടി അനഘ ചോദിച്ചു.
❤️❤️❤️❤️❤️
❤❤
Bro next part eppozha
??❤️
നാളെ
ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം
സ്നേഹത്തോടെ
♥️♥️♥️
Thanks Saji ❤️
Machane enthayi
ഈ ആഴ്ച ഉണ്ടാവും
വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.
ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…
സ്നേഹപൂർവ്വം…❤❤❤
Achillies Bro ?
റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️
അടിപൊളി അടുത്ത പാർട്ട് ഉടൻ തരണേ
താങ്ക്യൂ ബ്രോ…
അടുത്ത ഭാഗം എഴുത്തില്‍ അണ്
എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??
Thanks Bro ❤️
എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം
നന്ദി അപ്പൂട്ടാ.. ❤️??
ഒത്തിരി സന്തോഷം ?
ഖൽബ് ❤️
വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.
ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
ഉണ്ടായത്..
ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട് ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..
അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..
ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.
ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.
അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ് ഇട്ടത്.
ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
മസൂദ് മച്ചാനെ ❤️ ?
സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ് പോയതാണ്. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?
ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..
എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?
Adipoli bro
Thank You Bro???❤️?
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤
Next part enu varum
Thank You Anjali…
Next part എഴുത്തിലാണ്
ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു
ഭാസി സാർ…
ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…
ഒന്നും പറയാനില്ല അടിപൊളിയായി
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
സ്വന്തം
ANU
നല്ല വാക്കുകള്‍ക്ക് നന്ദി അനു…
ഒത്തിരി സ്നേഹം ❤️ ?