? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

കുറച്ച് കഴിഞ്ഞപ്പോഴെക്കും ടോം വന്നു രണ്ടുപേരേയും ഡ്രൈനിംഗ് ഹാളിലേക്ക് വിളിച്ചു. പിന്നെ അവന്‍ മാലുവിന്‍റെ തോളില്‍ ഒരു പിടി പിടിച്ചു അവളുടെ കുടെ അനുഗമിച്ചു. മൂന്ന് പേരും കൈ കഴുകി ടൈബിളില്‍ വന്നിരുന്നതും ദേവ് അടുക്കളയില്‍ നിന്നു പ്രാതലുമായി എത്തി. നല്ല മൊരിഞ്ഞ നെയ്റോസ്റ്റ്… കുടെ ആവി പറക്കുന്ന സാബാറും ചട്ണിയും…. നല്ല മൊരിഞ്ഞു ചാരനിറത്തോടെയുള്ള റോസ്റ്റ് റോള്‍ ചെയ്തു വെച്ചിരിക്കുന്നതു കാണുമ്പോഴെ നാവില്‍ കപ്പലോടും….

കൈ കഴുകി ദേവും ഇരുന്നതോടെ ഭക്ഷണം കഴിച്ചു തുടങ്ങി. ഉണ്ടാക്കി വെച്ച എല്ലാം നാലുപേരും ആവേശത്തോടെ കാലിയാക്കി. എല്ലാം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി എണിറ്റു പോയി കൈ കഴുകി. അവസാനമാണ് ടോമും മാലുവും എണിറ്റത്. അപ്പോഴും മാലുവിന്‍റെ കുട്ടായി തന്നെ ടോം നടന്നു. ഓരോ അടിയിലും അവളുടെ താങ്ങായി അവന്‍ കുടെ നടന്നു. വല്ലാത്തൊരു കെയറിംങായിരുന്നു അവന്‍ അവള്‍ക്ക് നല്‍കിയത്. എന്നാല്‍ മാലു അതിലെല്ലാം അത്രയും സന്തോഷം കണ്ടെത്തിയിരുന്നു. അനഘ അവരുടെ ജീവിതം നോക്കി കാണുകയായിരുന്നു. കുടെ തനിക്കിതൊന്നും കിട്ടുന്നില്ലലോ എന്നൊരു നിരാശയും….

അടുക്കളയിലെ പണി കഴിഞ്ഞതും ദേവ് തന്‍റെ റൂമിലേക്കും ബാക്കിയുള്ളവര്‍ ഹാളിലേക്കും പോന്നു. കുറച്ച് കഴിഞ്ഞു റൂമില്‍ നിന്നു പുറത്തിറങ്ങിയ ദേവിനെ കണ്ടു അനഘ അറിയാതെ നോക്കി നിന്നു പോയി. അവളുടെ നോട്ടം കണ്ടു ടോമും മാലുവും റൂമിന്‍റെ ഭാഗത്തേക്ക് നോക്കി.

അവിടെ ഒരുങ്ങികെട്ടി ഇറങ്ങിയ ദേവായിരുന്നു കാഴ്ച. ഒരു ബ്ലാക്ക് പാന്‍റും റെഡും ബ്ലാക്കും കലര്‍ന്ന ഒരു ഷര്‍ട്ടുമായിരുന്നു അവന്‍റെ വേഷം. ഇന്‍സൈഡ് ചെയ്ത വേഷം. കൈയില്‍ വിലകുടിയ ഒരു വാച്ച്…. ആകെ മൊത്തം എക്സിക്യുട്ടിവ് ലുക്ക്…. കുടെ അവന്‍റെ സ്വാഭാവിക സൗന്ദര്യം കുടെയാവുമ്പോ ആരും നോക്കി പോവുന്ന കിടിലം ലുക്ക്…. അനഘ എതോ അന്യഗ്രഹജീവിയെ കണ്ട പോലെ അവനെ നോക്കി നിന്നു. ടോമും മാലുവും അതു കണ്ടു ചിരിയടക്കാന്‍ പാടുപെട്ടു.

““പോവാം….”” റൂമില്‍ നിന്നു ഇറങ്ങി ഹാളിലേക്ക് എത്തിയ ദേവ് അനഘയേ നോക്കി ചോദിച്ചു.

““ങേ… എന്താ….”” എന്തോ ചിന്തിച്ചിരുന്ന അനഘ സ്വബോധത്തിലേക്ക് തിരിച്ചു വന്നു ചോദിച്ചു.

““അല്ലാ…. നമ്മുക്ക് പോണ്ടേ….”” ദേവ് ചോദിച്ചു….

““ഹാ…. ദാ വരുന്നു…..”” ഇത്രയും പറഞ്ഞു അനഘ റൂമിലേക്ക് നടന്നു. ദേവ് പുറത്തേക്കും. റൂമില്‍ പോയി ഒന്നുടെ മിനുക്കുപണിയെടുത്ത ശേഷം ഫോണുമെടുത്ത് അനഘ പുറത്തേക്ക് നടന്നു. ഹാളിലിരിക്കുന്നവരോട് പോയി വരാമെന്നു പറഞ്ഞു വീടിന് പുറത്തേക്ക് നടന്നു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.