? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

എന്നാല്‍ അവിടെ ചെന്ന് രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞപ്പോ മമ്മയുടെ ശ്രദ്ധകുറവു കൊണ്ടു മാലു ഒന്നു വീണു. ആ വീഴ്ചയില്‍ അവരുടെ കുഞ്ഞിനെ നഷ്ടമായി. അതു അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു വലിയ ഷോക്കായിരുന്നു. ടോം അവളുടെ വീട്ടുകാരെ കുറെ ചീത്ത പറഞ്ഞു. മാലുവിനാണെല്‍ എന്തുപറയണമെന്നാറിയാതെ നില്‍ക്കുകയായിരുന്നു. പിന്നെ ഫാമിലിയുമായുള്ള പിണക്കവും മനസികമായുള്ള തകര്‍ച്ചയും കാരണം ഒരു ബ്രേക്കിനായാണ് അവര്‍ അമേരിക്കയിലേക്ക് പോയി. ഏകദേശം ഒരു മാസം അവര്‍ അവിടെയായിരുന്നു. അതിനിടയിലാണ് അനു എന്നെ വിട്ടുപോയത്. തിരിച്ചു വന്നപ്പോ അവര്‍ക്കായി ആ ദുഃഖവുമുണ്ടായിരുന്നു.

അതിന് ശേഷം ഇപ്പോഴാണ് അവരുടെ സന്തോഷം തിരിച്ചു വന്നത്. മാലു ഗര്‍ഭിണിയായതില്‍ പിന്നെ ടോം അവളെ ഇടംവലം തിരിയാന്‍ സമ്മതിക്കില്ലായിരുന്നു. അവള്‍ക്കും അതില്‍ സന്തോഷമായിരുന്നു. കുടെ തല്ലുകുടാനും കളി പറയാനും തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ പറയുന്നതൊക്കെ വാങ്ങി തരാനും അവനെ കിട്ടിയതിൽ അവളും ഹാപ്പിയായിരുന്നു. അവള്‍ തന്നെയാണ് ഇനി പ്രസവം കഴിയും വരെ അവളുടെ വീട്ടിലേക്കില്ലെന്ന് അവരോട് വിളിച്ചു പറഞ്ഞത്. അതോടെ ടോമും ഹാപ്പി, മാലുവും ഹാപ്പി…..”” ദേവ് പറഞ്ഞു നിര്‍ത്തി.

അനഘ ഒന്നും പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു. പിന്നെ ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു. മൈസൂരെത്തിയ ശേഷം അറിഞ്ഞ കുറച്ചുപേരുടെ ജീവിതത്തെ പറ്റി. അനുവിനെ പറ്റി, അവളുടെ ദേവിനെ പറ്റി, സീതമ്മയെ പറ്റി, ടോമിന്‍റെയും അവന്‍റെ മാലാഖയേയും പറ്റി…. അങ്ങനെ ഒരുപാട് പേരുടെ ജീവിതത്തെ കുറിച്ചു ചിന്തിച്ചിരുന്നു.

താര്‍ മൈസൂര്‍ നഗരവീഥിയിൽ നിന്നു അധികം തിരക്കില്ലാത്ത ഒരു ഉള്‍വഴിയിലേക്ക് തിരിഞ്ഞു. പിന്നെ ആ വഴിയിലുടെ മുന്നിലേക്ക് ചലിച്ചു. കുറച്ചു കഴിഞ്ഞതും ഒരു ക്രിസ്ത്യന്‍ പള്ളി അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ചര്‍ച്ചിന് ഇടയിലെ ഒരു വഴിയിലുടെ താര്‍ ഉള്ളിലേക്ക് കടന്നു. അനഘ ചുറ്റും നോക്കി അതിശയത്തോടെ ദേവിനെ നോക്കി. താര്‍ ഒരു വലിയ കെട്ടിടത്തിന്‍റെ പുന്തോട്ടത്തിന് അടുത്തായി വണ്ടി ഒതുക്കി നിര്‍ത്തി. പിന്നെ സീറ്റ് ബെല്‍റ്റ് അഴിച്ചു കൊണ്ടു അനഘയെ നോക്കി.

““മ്….. ഇറങ്ങ്…..”” ദേവ് അനഘയോട് പറഞ്ഞു. അനഘ സീറ്റ്ബെല്‍റ്റ് അഴിച്ചു പുറത്തിറങ്ങി. പിന്നെ ചുറ്റും നോക്കി. നീല പെയിന്‍റ് അടിച്ച ഒരു രണ്ടുനീല കെട്ടിടം. കെട്ടിടത്തിന്‍റെ വരാന്തയിലും മൂറ്റത്തും പൂന്തോട്ടത്തിനടുത്തും എല്ലാം കുറച്ചാളുകള്‍ ഉണ്ട്…. അനഘ കെട്ടിടത്തിന്‍റെ മുകളില്‍ എഴുതിയ പേര് വായിച്ചു.

സെന്‍റ് പീറ്റേഴ്സ് ഓള്‍ഡേജ് ഫോം….

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.