? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““അനഘ വാ…. നമ്മുക്ക് പുറത്തൊക്കെ നടന്നിട്ട് വരാം….”” മദര്‍ അനഘയോട് പറഞ്ഞു. അതുകേട്ടതും അനഘ പുറത്തേക്ക് ദേവും മാളുട്ടിയും പോയ വഴിയെ നോക്കി.

““അവരെയിപ്പോ ഒന്നും നോക്കണ്ട…. ഇന്ന് അവരുടെ ദിവസമാണ്. അവള് ഇവിടെ മൊത്തം അവനെകൊണ്ടു നടന്നിട്ടെ വിടുള്ളു. അനഘ വരു….”” ഇത്രയും പറഞ്ഞു മദര്‍ ചെയറില്‍ നിന്നു എണിറ്റു. വേറെ വഴിയില്ലാതെ അനഘയും. മദര്‍ അനഘയെയും കൊണ്ടു ആ കെട്ടിടത്തിനുള്ളിലും പുറത്തുള്ള പരിസരപ്രദേശങ്ങളും കൊണ്ടു നടന്നു കാണിച്ചു. അവിടെത്തെ രീതികളെല്ലാം അവള്‍ക്ക് പറഞ്ഞുകൊടുത്തു. അങ്ങിനെ നടന്നു നടന്നു അവര്‍ ഒരു അടച്ചിട്ട മുറിയുടെ മുന്നിലെത്തി. മദര്‍ ഡോറിലേക്ക് തന്നെ നോക്കി നിന്നു.

““എന്തുപറ്റീ മദര്‍….”” മദര്‍ നോക്കി നില്‍ക്കുന്നത് കണ്ടു അനഘ ചോദിച്ചു.

““ഇതാണ് മാളുട്ടിയും ഞാനും കിടക്കുന്ന മുറി…. രണ്ടുപേരും കുടെ ഇങ്ങോട്ടാണല്ലോ വന്നത്…. വാതിലടച്ചിട്ട് എന്തു രഹസ്യമാണാവോ….?”” മദര്‍ ഒരു ചിരിയോടെ പറഞ്ഞു. പെട്ടെന്ന് വാതില്‍ തുറന്നു. വാതില്‍ തുറന്നതും മാളുട്ടി പുറത്തേക്ക് ചാടി ഇറങ്ങി.

““മതറെ…..”” വാതില്‍ തുറന്നു പുറത്തിറങ്ങിയതും മുന്നില്‍ മദറിനെ കണ്ടു മാളുട്ടി വിളിച്ചു. കുടെ കൈയിലുണ്ടായിരുന്നത് അവള്‍ പിറകിലേക്ക് പിടിച്ചു ഒളിപ്പിച്ചു.

““എന്താണ് ഒരു കള്ളത്തരം…. എന്താ അത്….”” മദര്‍ അവളുടെ പരുങ്ങല്‍ കണ്ടു ചോദിച്ചു.

““മ്ചൂം…. ഒന്നുല്ലാ….”” അവള്‍ ചമ്മല്‍കുപ്പികൊണ്ടു പറഞ്ഞു.

““അതല്ലല്ലോ…. എന്തോ ഉണ്ട്….. മ്…. കാണിക്ക്….”” മദര്‍ നിര്‍ബന്ധിച്ചു. അതോടെ ഒരു നാണത്തോടെ അവള്‍ പിറകിലൊളിപ്പിച്ച പേപ്പര്‍ മദറിന് നേരെ നീട്ടി. അപ്പോഴേക്കും റൂമിനുള്ളില്‍ നിന്നു ദേവും അവരുടെ അടുത്തെത്തി. മദര്‍ മാളുട്ടി നീട്ടിയ പേപ്പര്‍ വാങ്ങി തുറന്നുനോക്കി.

““അഹാ…. ആരാ ഇത്….?”” പേപ്പറിലെ ചിത്രം നോക്കി മദര്‍ അവളോട് ചോദിച്ചു. മദര്‍ പേപ്പര്‍ തുറന്നു നോക്കിയതും അനഘ പിറകില്‍ നിന്നു തലയിട്ടു അതിലേക്ക് നോക്കി. അതില്‍ മാളുട്ടിയുടെ ക്ലോസപ്പിലുള്ള ഒരു പെന്‍സില്‍ ഡ്രോയിംഗായിരുന്നു. വളരെ നന്നായി തന്നെ അതില്‍ വരച്ചിട്ടുണ്ട്. എന്നാല്‍ ബ്ലാക്ക് ആന്‍റ് വൈറ്റായതു കൊണ്ടു അവളുടെ കണ്ണുകളുടെ ഭംഗി അതില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

““അത് മാളുട്ടിയാ….”” മദറിന്‍റെ ചോദ്യം കേട്ടു മാളുട്ടി തന്നെ കൊഞ്ചലോടെ മറുപടി നല്‍കി.

““ആണോ…. ഇതാരാ വരച്ചത്…. മാളുട്ടിയാണോ…?”” മദര്‍ അവളുടെ മറുപടിയ്ക്ക് അതേപോലെ ചോദിച്ചു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.