? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““രണ്ടുകൊല്ലം ദേവ് എന്നും ഇവിടെ വരും അവളോടോപ്പം ബാക്കിയുള്ളവരെയും കാണും സംസാരിക്കും. അങ്ങനെ ഞങ്ങളുടെ പ്രശ്നങ്ങളും അവന്‍ പതിയെ മനസിലാക്കി തുടങ്ങി. അങ്ങനെയൊരു ദിവസമാണ് അവന്‍ ഉച്ചത്തേക്കുള്ള ഭക്ഷണം ദിനവും അവന്‍ എത്തിച്ചുതരട്ടെ എന്നു ചോദിച്ചത്. എന്താണ് കാര്യമെന്നറിയാതെ നിന്ന ഞങ്ങളോട് വിശദമായി പറഞ്ഞു തന്നത്.

അവന് മൈസൂരെ ഏതോ പ്രസിദ്ധ ഹോട്ടലിലേക്ക് ബിരിയാണി ഉണ്ടാക്കി കൊടുക്കുന്ന ക്യാറ്ററിംഗ് ബിസിനസായതിനാല്‍ അതിന്‍റെ ഒപ്പം ഇവിടെയ്ക്ക് ആവശ്യമുള്ള ഉച്ചഭക്ഷണവും അവന്‍ എത്തിച്ചുതരാമെന്നു പറഞ്ഞു. സത്യം പറഞ്ഞാല്‍ ഒരുനേരത്തെ ഭക്ഷണമെങ്കിലും നല്ല രീതിയില്‍ കൊടുക്കാന്‍ കഴിയുന്നതു ഞങ്ങള്‍ക്കും ആശ്വാസമായിരുന്നു. അങ്ങനെ അന്നുതൊട്ട് ഇന്നുവരെയും അവന്‍റെ ബിസിനസ് നടത്തിപ്പുകാരനായ രാമന്‍ ഉച്ചയോടടുത്ത് ഇവിടെയ്ക്ക് ആവശ്യമായ ബിരിയാണി എത്തിച്ചു തന്നു പോരുന്നുണ്ട്…. അതുകുടാതെ സാമ്പത്തികപരമായും സാമൂഹികപരമായും പല സഹായങ്ങളും ഞങ്ങള്‍ക്കായി എത്തിച്ചു തന്നിട്ടുണ്ട്…. ഇതിന്‍റെ കുടെ ഒരു കുറവുമില്ലാതെ അവന്‍ അവളെ വളര്‍ത്താന്‍ ശ്രമിച്ചു.

അങ്ങനെയിരിക്കെയാണ് അവന്‍റെ ചേട്ടന്‍റെ കല്യാണത്തിന് അവന്‍ പോകുന്നത്. എന്നാല്‍ അതിന് ശേഷം അവന് ഇങ്ങോട്ട് വന്നു നില്‍ക്കാന്‍ കഴിഞ്ഞില്ല. അവന്‍ ചേട്ടന്‍ ചെയ്തിരുന്ന അമ്പലത്തിലെ പുജാരി ജോലി അവന് ഏറ്റെടുക്കേണ്ടി വന്നു. അന്ന് അവനെ കാണാതെ മാളുട്ടി ഇവിടെ ഭയങ്കര കരച്ചിലായിരുന്നു. അതു ഫോണിലുടെയറഞ്ഞു ദേവ് അവിടെയും… എന്നാല്‍ ഈ കുഞ്ഞിന്‍റെ കാര്യം വീട്ടുകാരോട് പറഞ്ഞാലും അവര്‍ എത്രമാത്രം സീരിസായി എടുക്കുമെന്നതിലുള്ള സംശയം കൊണ്ടു അവന്‍ അവിടെയാരോടും ഒന്നും പറഞ്ഞില്ല. അവളോട് ഫോണില്‍ സംസാരിച്ചു അവളുടെ സങ്കടം മാറ്റാന്‍ ശ്രമിച്ചു. പതിയെ പതിയെ ഫോണിലുടെ അവര്‍ പഴയപോലെ അടുത്തു. എന്നും രാത്രി അവന്‍ അവളെ വിളിക്കുന്നത് അവള്‍ അതിനായി ഇവിടെ കാത്തിരിക്കുന്നതും ശീലമാക്കി.

ഫോണ്‍ വന്നാല്‍ കുറച്ചു നേരം അവരുടെ മാത്രം ലോകമാണ്. കളിയും ചിരിയും കഥകളും പാട്ടുകളുമായി സന്തോഷത്തിന്‍റെ നിമിഷം…. പിന്നെ മാസത്തിലൊരിക്കാല്‍ അവന്‍ അവളെ കാണാന്‍ വരും. അന്നു പിന്നെ മാളുട്ടിയ്ക്ക് ഞങ്ങളെയാരെയും വേണ്ട…. അവന്‍റെ കുടെ ഓടിചാടി നടക്കുക തന്നെ…. അന്നത്തെ ദിവസം കഴിഞ്ഞ പിന്നെയും ഫോണ്‍ കോളിനായി കാത്തിരുപ്പാവും…. ഇവിടെ ഞാനും സോഫിയ സിസ്റ്ററും പിന്നെ ഫുഡ് കൊണ്ടുവരുന്ന രാമനും മാത്രമേ മലയാളം സംസാരിക്കാറുള്ളു. എന്നിട്ടും മാളുട്ടി കന്നഡയെക്കാള്‍ നന്നായി മലയാളം സംസാരിക്കും.”” മദര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി. അനഘ മറുപടിയൊന്നും പറയാതെ മദര്‍ പറയുന്നത് കേട്ടിരുന്നു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.