? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““താനല്ലേ ഞാന്‍ എന്നും വിളിയ്ക്കുന്ന കാമുകിയെ കാണണമെന്ന് പറഞ്ഞത്…. ദാ കണ്ടോളു….. ഇതാണ് ഞാന്‍ എന്നും വിളിയ്ക്കുന്ന എന്‍റെ സ്വന്തം മാളുട്ടി…. ലെ….”” ദേവ് മാളുട്ടിയുടെ വയറ്റില്‍ തടവി ഇക്കിളിയാക്കികൊണ്ടു പറഞ്ഞു. അവള്‍ ദേവിന്‍റെ കൈയില്‍ കിടന്നു പിടയാന്‍ തുടങ്ങി. അനഘ രണ്ടുപേരേയും മാറി മാറി നോക്കി.

““ഇതാരാ…. ദേവേട്ടാ….?”” മാളുട്ടി അനഘയേ നോക്കി ദേവിനോട് ചോദിച്ചു.

““ഇത്….. ഇതൊരു ചേച്ചി…. അനഘചേച്ചി….”” ദേവ് ആദ്യം എന്തുപറയണമെന്നൊന്നു തപ്പി തടഞ്ഞെങ്കിലും പിന്നെ പറഞ്ഞൊപ്പിച്ചു.

““അനഗേച്ചി….”” മാളുട്ടി അതുകേട്ടു ഒന്നു പറഞ്ഞു നോക്കി. അനഘ സംശയങ്ങള്‍ മാറാതെ ഇരുവരെയും നോക്കിയെങ്കിലും മാളുട്ടിയുടെ ആ വിളിയില്‍ അവളെ നോക്കി ചിരിച്ചു പോയി. അവള്‍ തിരിച്ചും….

ദേവ് അപ്പോഴേക്കും മാളുട്ടിയെയും പിടിച്ചു നടന്നു തുടങ്ങി. അനഘയേയും കടന്നു പോയതും അനഘയും അവരുടെ പിറകെ നടന്നു. അവര്‍ കെട്ടിടത്തിനു വരാന്തയിലേക്ക് കയറി. പിന്നെ അവിടെ മുന്നില്‍ ഓഫീസെന്ന് എഴുതിയ റൂമിലേക്ക് നടന്നു. പിന്നെ ചെരുപ്പഴിച്ചു രണ്ടുപേരും ഉള്ളിലേക്ക് കയറി. കുടെ കയ്യിലിരിക്കുന്ന മാളുട്ടിയുടെ ചെരിപ്പും ദേവ് അഴിച്ചു താഴെയിട്ടു. പിറകെ അനഘയും. അവിടെ അത്യവശ്യം പ്രായമായ ഒരു കന്യസ്ത്രീ മേശയ്ക്ക് അപ്പുറത്തു എതോ പുസ്തകം വായിച്ചിരിക്കുന്നുണ്ടായിരുന്നു.

““മതറേ….”” റൂമിനുള്ളിലെത്തിയതും മാളുട്ടി കന്യസ്ത്രിയെ നോക്കി വിളിച്ചു. കന്യസ്ത്രി മുഖമുയര്‍ത്തി വാതിലിലേക്ക് നോക്കി.

““ഹാ…. ദേവാ…. അകത്തേക്ക് വാ….”” മദര്‍ അവരെ അകത്തേക്ക് വിളിച്ചു. അവര്‍ അകത്തേക്ക് കയറിയതും കുടെയുള്ള അനഘയിലേക്ക് മദറിന്‍റെ ശ്രദ്ധ പോയത്.

““ഇത്…. അനഘ….?”” അവര്‍ സംശയത്തോടെ ദേവിനോട് ചോദിച്ചു.

““അതേ…. മദര്‍…. അനഘയാണ്…..”” ദേവ് മറുപടി നല്‍കി.

““അതെ…. അനഗേച്ചിയാ….”” ഉടനെ കൈയിലിരിക്കുന്ന മാളുട്ടിയും മദറിനോട് പറഞ്ഞു. അപ്പോഴെക്കും വന്നവര്‍ മദറിന്‍റെ മുന്നിലുള്ള രണ്ടു ചെയറിലായി ഇരുന്നു. മാളുട്ടിയാണേൽ ദേവിന് മുന്നിലുള്ള മേശപുറത്താണ് കയറി ഇരുന്നത്.

““അണോ…. അനഘേച്ചി മോളോട് സംസാരിച്ചോ…. ?”” മദര്‍ മാളുട്ടിയോട് ചോദിച്ചു. മാളുട്ടി അതു കേട്ട് അനഘയെ ഒന്നു നോക്കി. അനഘ മാളുട്ടിയെ നോക്കി തെളിച്ചമില്ലാത്ത ഒരു ചിരി നല്‍കി.

““ഇല്ല….”” മാളുട്ടി മദറിലേക്ക് നോട്ടം തിരിച്ചു ശേഷം പറഞ്ഞു.

““ആണോ…. ഇനിയും സമയമുണ്ടല്ലോ…. നമ്മുക്ക് സംസാരിക്കാല്ലോ….”” മദര്‍ മാളുട്ടിയോട് പറഞ്ഞു. അതുകേട്ടതോടെ മാളുട്ടി അനഘയെ നോക്കി ഒന്നു ചിരിച്ചു. വെള്ളാരം കല്ലുകള്‍ പോലുള്ള ആ കണ്ണുകള്‍ വിടര്‍ത്തി അവളുടെ ചിരി കിട്ടിയാ ആരായാലും തിരിച്ചും ചിരിച്ചു പോകുമായിരുന്നു. അവിടെ അനഘയ്ക്കും പിടിച്ചുനില്‍ക്കനായില്ല.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.