““ചേച്ചി….”” അനഘ വിളിച്ചു.
““ഹാ…. ഫോണ്കോള്സ് കഴിഞ്ഞോ….?”” മാലു ചിരിയോടെ ചോദിച്ചു.
““ചേച്ചി…. അവരെവിടെ…..?”” അനഘ മാലുവിന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ തന്നെ അവളുടെ ആവശ്യം ചോദിച്ചു.
““ഹാ…. ഭര്‍ത്താവിന്റെ ദുശ്ശീലം കാണാണോ….?”” മാലു ചോദിച്ചു. എന്താ ഉദ്ദേശിച്ചതെന്നറിയാതെ അനഘ മാലുവിനെ നോക്കി.
““ഇതൊന്ന് പിടിച്ചെ…. എന്നിട്ട് എന്റെ കുടെ വാ…..”” കൈയിലെ പ്ലേറ്റ് അനഘയ്ക്ക് നേരെ നീട്ടി മാലു പറഞ്ഞു. ആ പ്ലേറ്റില്‍ മിര്ച്ചറായിരുന്നു. അനഘ അതു വാങ്ങി. ഇരുവരും കുടെ വീടിന് പുറത്തേക്ക് നടന്നു. വീടിന് പുറത്തെത്തിയ അനഘയെ മാലു ഗാര്‍ഡനിലേക്ക് നയിച്ചു. അവിടെ ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ നാല് കസേരകളും ഒരു ടീപ്പോയും കിടപ്പുണ്ടായിരുന്നു. രണ്ടു കസേരയില്‍ ദേവും ടോം സ്ഥാനം പിടിച്ചിട്ടുണ്ട്. അനഘ സംശയത്തോടെ അങ്ങോട്ട് നടന്നു. അപ്പോഴാണ് ടീപ്പോയിക്ക് മുകളില്‍ ഒരു കുപ്പിയും നാല് ഗ്ലാസും കാണുന്നത്. അതു കണ്ടു അനഘ ദേവിനെ തുറിച്ചു നോക്കി.
““കണ്ടില്ലേ… ഇതാണ് ഞാന്‍ പറഞ്ഞ ദുശ്ശിലം….”” കസേരകള്‍ക്ക് അടുത്തെത്തിയതും മാലു അനഘയോട് പറഞ്ഞു. അനഘ മറ്റു മൂന്ന് പേരേയും മാറി മാറി നോക്കി.
““അനഘ പേടിക്കണ്ട…. ഇത് ഓര്‍ജിനല്‍ വൈനാ…. ഞങ്ങള്‍ ഒന്നിക്കുമ്പോ സ്ഥിരം ഒന്ന് കൂടാറുണ്ട്….”” ടോം അഭിമാനപുരസ്കരം പറഞ്ഞു. അനഘ അതുകേട്ട് ദേവിനെ നോക്കി. അനഘയുടെ നോട്ടം സഹിക്കാതെ തെറ്റു പിടിക്കപ്പെട്ട കുട്ടിയെ പോലെ ദേവിനെ തല താഴ്ന്നു.
““താന്‍ ഇരിക്ക്….”” മാലു ഒരു കസേരയില്‍ ഇരുന്നുകൊണ്ട് അനഘയോട് പറഞ്ഞു. അവള് പ്ലേറ്റ് ടീപ്പോയില്‍ വെച്ച് ദേവിനെ തുറിച്ചു നോക്കികൊണ്ടു തന്നെ തനിക്കായി ഒഴിഞ്ഞുകിടന്ന കസേരയില്‍ ഇരുന്നു. അനഘ ഇരുന്നതും ടോം നാല് ഗ്ലാസിലേക്ക് വൈന്‍ പകര്‍ന്നു.
““അയ്യോ… എനിക്ക് വേണ്ട…. എനിക്ക് ഇതൊന്നും ശീലമില്ല….”” തനിയ്ക്കായി കുടെ ഒഴിക്കുന്നത് കണ്ട് അനഘ ടോമിനോട് പറഞ്ഞു.
““ഇത്തിരി കഴിക്കാം…. ദഹനത്തിനൊക്കെ നല്ലതാ….”” ടോം അവള്‍ക്കായി ഒഴിച്ച ഗ്ലാസ് നീട്ടികൊണ്ടു പറഞ്ഞു. മനസില്ലാമനസ്സോടെ അവളത് സ്വീകരിച്ചു. ബാക്കി ഗ്ലാസുകളും ടോം പങ്കുവെച്ച ശേഷം തനിക്കായുള്ള ഗ്ലാസ് അവന് എടുത്തു.
““മാലുചേച്ചി…. ഈ സമയത്ത് ഇത്….”” മാലു വൈന്‍ കുടിക്കാന്‍ നില്ക്കുന്നതു കണ്ടു അനഘ ചോദിച്ചു.
❤️❤️❤️❤️❤️
❤❤
Bro next part eppozha
??❤️
നാളെ
ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം
സ്നേഹത്തോടെ
♥️♥️♥️
Thanks Saji ❤️
Machane enthayi
ഈ ആഴ്ച ഉണ്ടാവും
വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.
ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…
സ്നേഹപൂർവ്വം…❤❤❤
Achillies Bro ?
റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️
അടിപൊളി അടുത്ത പാർട്ട് ഉടൻ തരണേ
താങ്ക്യൂ ബ്രോ…
അടുത്ത ഭാഗം എഴുത്തില്‍ അണ്
എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??
Thanks Bro ❤️
എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം
നന്ദി അപ്പൂട്ടാ.. ❤️??
ഒത്തിരി സന്തോഷം ?
ഖൽബ് ❤️
വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.
ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
ഉണ്ടായത്..
ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട് ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..
അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..
ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.
ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.
അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ് ഇട്ടത്.
ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
മസൂദ് മച്ചാനെ ❤️ ?
സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ് പോയതാണ്. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?
ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..
എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?
Adipoli bro
Thank You Bro???❤️?
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤
Next part enu varum
Thank You Anjali…
Next part എഴുത്തിലാണ്
ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു
ഭാസി സാർ…
ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…
ഒന്നും പറയാനില്ല അടിപൊളിയായി
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
സ്വന്തം
ANU
നല്ല വാക്കുകള്‍ക്ക് നന്ദി അനു…
ഒത്തിരി സ്നേഹം ❤️ ?