? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

പിന്നെ ദേവും മദറും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. അവിടത്തെ നടത്തിപ്പും അതിന്‍റെ അല്ലറ ചില്ലറ വരവുചിലവുമൊക്കെയായിരുന്നു അവരുടെ സംസാരത്തില്‍. ദേവ് എല്ലാത്തിനും വളരെ പക്വതയോടെ മറുപടി നല്‍കി. മാളുട്ടി രണ്ടുപേരുടെയും സംസാരം കേട്ടു അവര്‍ സംസാരിക്കുന്നതു നോക്കി നിന്നു. കുടെ അവള്‍ അവളുടെതായ ചെറിയ കുറുമ്പുകളും കാണിച്ചു കൊണ്ടിരുന്നു. ദേവ് അതെല്ലാം സഹിച്ചു അവളെ താലോലിച്ചുകൊണ്ടിരുന്നു. അനഘയ്ക്ക് ദേവിന്‍റെ മദറിന്‍റെ സംസാരത്തേക്കാള്‍ രസകരമായി തോന്നിയതു മാളുട്ടിയുടെ പ്രവൃത്തികളായിരുന്നു. വളരെ സന്തോഷത്തോടെയും അവകാശത്തോടെയും അവള്‍ ദേവിന്‍റെ കയ്യിലും കവിളിലും ഓരോ വികൃതി കാണിച്ചുകൊണ്ടിരുന്നു. അപ്പോ അവളുടെ മുഖത്തു വരുന്ന കുസൃതി നിറഞ്ഞ ചിരി കാണാന്‍ നല്ല രസമായിരുന്നു. അനഘ അതും നോക്കികൊണ്ടിരുന്നു. എന്നാല്‍ അനഘയെന്നല്ല ആരു ശ്രദ്ധിച്ചാലും തനിക്ക് പ്രശ്നമില്ലെന്ന മട്ടിലായിരുന്നു മാളുട്ടിയുടെ പ്രവൃത്തിയും കളിയും….

കുറച്ചുകഴിഞ്ഞപ്പോ മാളുട്ടിയ്ക്ക് ആ ഇരുപ്പു ബോറടിച്ചു തുടങ്ങി. അവളുടെ ചിരിയും കുസൃതികളും കുറഞ്ഞു വന്നു. മുഖത്തെ ചിരി നഷ്ടപ്പെട്ടു തുടങ്ങി. കുറച്ചുനേരം കാത്തിരിന്നിട്ടും അവരുടെ സംസാരം കഴിയാത്തതുകൊണ്ടു മാളുട്ടിയുടെ ക്ഷമ നശിച്ചു. അവള്‍ മേശയില്‍ നിന്നു ദേവിന്‍റെ മടിയിലേക്ക് ചാടി ഇറങ്ങി. പിന്നെ അവന്‍റെ കഴുത്തിലുടെ കയ്യിട്ടു കെട്ടിപിടിച്ചു.

““ദേവേട്ടാ….”” മാളുട്ടി വിളിച്ചു.

““എന്താടാ….”” അവളുടെ പുറത്തു തട്ടികൊണ്ടു ദേവ് വിളികേട്ടു. അവള്‍ ദേവിന്‍റെ ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. അതു കേട്ടു ദേവ് അവളെ നോക്കി.

““ഇപ്പോ വേണോ…. ? ദേവേട്ടന്‍ മദറിനോട് സംസാരിക്കുകയല്ലേ….”” ദേവ് അവളോട് ചോദിച്ചു.

““ഇപ്പോ തന്നെ വേണം….”” മാളുട്ടി വാശി കാണിക്കും പോലെ പറഞ്ഞു.

““ശരി…. എന്നാ മദറെ ഇതിന്റെ കാര്യത്തിൽ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ രാത്രി എന്നോടോ ഇല്ലെങ്കില്‍ രാമേട്ടനോടോ പറഞ്ഞ മതി…. അതില്‍ ഒന്നും വിചാരിക്കണ്ട….”” ദേവ് ഇത്രയും പറഞ്ഞു മാളുവിനെ ഒക്കത്തിരുത്തി എഴുന്നേറ്റു. കുടെ അനഘയും എണിറ്റതും ദേവ് അവള്‍നേരെ തിരിഞ്ഞു.

““അനഘേ…. താന്‍ മദറിനോട് സംസാരിച്ചിരിക്ക്…. ഞങ്ങളിപ്പോ വരാം…..”” ദേവ് അനഘയേ നോക്കി പറഞ്ഞു.

““എങ്ങോട്ട് പോവാ….?”” അനഘ ചോദിച്ചു.

““ഹേയ്…. ഇവള്‍ കിടക്കുന്ന റൂം വരെയാ…. സംഗതി ഇത്തിരി രഹസ്യമാ…. അല്ലെടീ….”” ദേവ് അനഘയോട് പറയുന്നതിനിടെ മാളുട്ടിയെ നോക്കി ചോദിച്ചു.

““ഹാ…. രഹഛാ….”” മാളുട്ടി തലയാട്ടി സമ്മതിച്ചു. അതോടെ അനഘ പഴയ ചെയറില്‍ തന്നെ ഇരുപ്പുറപ്പിച്ചു. ശേഷം ദേവ് മാളുട്ടിയെയും കൊണ്ടു പുറത്തേക്ക് നടന്നു. വാതിലിക്കല്‍ എത്തിയതും ദേവ് ചെരുപ്പിടനായി മാളുട്ടിയെ താഴെ നിര്‍ത്തി. പിന്നെ അവളുടെ ചെരുപ്പ് ഇട്ടു കൊടുത്തു. ശേഷം അവളെ എടുക്കനായി കൈ കാണിച്ചു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.