? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““താന്‍ പേടിക്കണ്ട…. ഇത് ഇവളുടെ ഒരു ആന്‍റി സ്പെഷ്യലായി ഉണ്ടാക്കുന്ന വൈനാണ്. ഈ സമയത്ത് ഇത് ഇത്തിരി കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് അവര്‍ പറഞ്ഞത്….”” അനഘയുടെ ചോദ്യത്തിന് ടോമാണ് മറുപടി നല്‍കിയത്.

ശേഷം ബാക്കി മൂന്ന് പേരും ചീയേഴ്സടിക്കാന്‍ ഗ്ലാസുകള്‍ ഒന്നിപ്പിച്ചു. അനഘ അതിലേക്ക് അടുപ്പിക്കാതതു കണ്ടു മൂന്നു പേരും അവളെ നോക്കി. പിന്നെ വഴിയില്ലാതെ അവളും ആ കൂട്ടത്തിലേക്ക് തന്‍റെ ഗ്ലാസ് അടുപ്പിച്ച് ചിയേഴ്സ് അടിച്ചു.

തിരിച്ചു കൊണ്ടുവന്ന അതിന്‍റെ ഗന്ധം അറിഞ്ഞതിന് ശേഷം ഗ്ലാസ് നോക്കി വേണോ വേണ്ടയോ എന്നറിയാതെ നിന്ന അനഘ ഒന്നു സ്വിപ്പ് ചെയ്തു സ്വാദ് നോക്കി. ഒരുമാതിരി അരിഷ്ടത്തിന്‍റെ സ്വാദ്… ഇതെങ്ങനെ കുടിക്കും എന്നറിയാന്‍ മാലുവിനെ നോക്കി അനഘ കാണുന്നത് ഒറ്റയടിക്ക് അത് അകത്താക്കുന്ന അച്ചായത്തിയെ ആണ്. അനഘ വാ തുറന്നു അതിശയത്തോടെ അതു നോക്കി നിന്നു. ബാക്കി രണ്ടുപേരും അതുപോലെ കുടിച്ചതു കണ്ടതും അനഘ ധൈര്യം സംഭരിച്ചു ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി.

എന്തോ ഒരു തീ ശരീരത്തിലേക്ക് അരിച്ചു കയറുന്ന പോലെ അവള്‍ക്ക് തോന്നി. അന്നനാളം വഴി വൈന്‍ വയറിലെത്തുന്നത് പുറത്തുനിന്നു അവള്‍ ശരിക്കും അറിഞ്ഞു. അവള്‍ ബാക്കി മൂന്ന് പേരെ നോക്കിയപ്പോ മൂന്നിനും ഇതൊന്നും ഒന്നുമായില്ലെന്ന ഭാവമാണ്. മൂന്ന് പേരും ഗ്ലാസ് ടീപോയില്‍ വെച്ചു. അനഘയ്ക്ക് എന്തുചെയ്യണമെന്നറിയാതത്തിനാല്‍ തിരിച്ചുവെയ്ക്കാന്‍ തോന്നിയില്ല.

ടോം അടുത്ത ട്രീപ്പിനുവേണ്ടി വൈന്‍കുപ്പി കൈയിലെടുത്തു. എന്നിട്ട് പകര്‍ന്നു. എന്നാല്‍ മാലുവിന്‍റെ ഗ്ലാസില്‍ മാത്രം ഒഴിച്ചില്ല….

““ഇച്ഛായാ എനിക്ക്…..”” മാലു വിളിച്ചു പറഞ്ഞു.

““നോ…. നിനക്ക് ആവശ്യത്തിനുള്ളതായി….”” ടോം പറഞ്ഞു.

““നിങ്ങളോക്കെ കഴിക്കുമ്പോ ഞാന്‍ മാത്രം….. ഇത്തിരി കുടി താ ഇച്ഛായാ….”” മാലു ദയനീയസ്വരത്തില്‍ പറഞ്ഞു.

““ഞങ്ങള് കഴിക്കുന്നതാണ് പ്രശ്നമെങ്കില്‍ ഞങ്ങളും കഴിക്കുന്നില്ല പോരെ…..”” ടോം മറുപടിയായി പറഞ്ഞു.

““എന്നാലും എനിക്ക് തരത്തില്ലലെ….”” മാലുവിന്‍റെ ശബ്ദം ഉയര്‍ന്നു.

““ഇല്ലാന്ന് പറഞ്ഞില്ലേ….”” അതിനും ഉയര്‍ന്ന ശബ്ദത്തില്‍ ടോമിന്‍റെ വാക്കുകള്‍ അവിടെ മുഴങ്ങി. ഇവിടെ വന്നിട്ട് ടോം ഇത്രയും ദേഷ്യത്തില്‍ സംസാരിക്കുന്നത് അനഘ ആദ്യമായാണ് കാണുന്നത്. അത്രയും നേരം പുലിക്കുട്ടിയെ പോലെയിരുന്ന മാലു ആ ദേഷ്യത്തില്‍ പുച്ചക്കുട്ടിയായി.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.