? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

ഈ മനോഹരഭൂമിയില്‍ ഇനിയൊരു ജന്മമില്ലല്ലോ
സുഹൃത്തേ ആശ്വസിക്കുക നാം
ഈ വിലാസലോല ഭൂമിയില്‍ ആരു ബന്ധുകള്‍
സുഹൃത്തേ ചുറ്റും ശത്രുക്കള്‍
സര്‍വം മറക്കുവാന്‍ അല്‍പം മദ്യം നുകര്‍ന്നു ഞാന്‍
സൗഖ്യം നുകരുമ്പോള്‍ അരുതെ ചതഞ്ഞ വേദാന്തം….

പുറത്ത് നിന്ന് ടോമിന്‍റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.

““കര്‍ത്താവേ…. ഇച്ചായാനാണല്ലോ പാടുന്നത്….?”” മാലു തലയില്‍ കൈ വെച്ചു പറഞ്ഞു.

““അതിനെന്താ….”” അനഘ സംശയത്തോടെ ചോദിച്ചു.

““അങ്ങേരേ പാട്ട് കുറച്ചു കഴിഞ്ഞ തനി കുതറയാവും…. പൊന്നു അനഘയല്ലേ…. അങ്ങേരെ ഇങ്ങോട്ട് അയക്കുമോ….”” മാലു അനഘയെ സോപ്പിടാന്‍ തുടങ്ങി.

““ഞാനോ…. !!!!””

““നീ പോയി ദേവിനെ വിളിച്ചുകൊണ്ടു പോയാ മതി…. അപ്പോ ഇച്ഛായാന്‍ ഇങ്ങോട്ട് വന്നോളും….”” മാലു ബുദ്ധി പറഞ്ഞു കൊടുത്തു.

““ഞാന്‍ വിളിച്ചാ ദേവേട്ടന്‍ വന്നില്ലെങ്കിലോ….””

““നീ എന്തെങ്കിലും പറഞ്ഞു അവനെ വിളിച്ചുകൊണ്ടു പോ…. ഭാര്യ എന്ന അതികാരത്തില്‍ അങ്ങ് സംസാരിച്ച മതി…. അവന്‍ വന്നോളും…”” മാലു പ്രചോദനം നല്‍കി അനഘയെ കര്‍മഭൂമിയിലേക്ക് അയച്ചു.

അനഘ ആദ്യം വിളിച്ചപ്പോ ദേവ് കുടെ ചെന്നില്ലെങ്കിലും ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് കള്ളം പറഞ്ഞപ്പോ ഒരു തരത്തിനു അവളെ സംശയത്തോടെ നോക്കി അവളുടെ കുടെ മുറിയിലേക്ക് പോയി. അവസാനം സംസാരിക്കാന്‍ പോലും ആരുമില്ലാത്തത് കൊണ്ടു കുപ്പിയും ഗ്ലാസും പ്ലേറ്റുമെല്ലാം അടുക്കളയില്‍ കൊണ്ടുവെച്ചു ടോം അവരുടെ മുറിയിലേക്ക് പോയി.

ദേവിന്‍റെ റൂമിലേത്തിയതും അനഘ ബെഡിലേക്ക് ഇരുന്നു. കുടിച്ച വൈനിന്‍റെ എഫക്റ്റാവും ദേവ് അത്രയ്ക്ക് പെര്‍ഫെക്ട് ഓക്കെയായി അനുവിന് തോന്നിയില്ല. അവള്‍ അവന്‍റെ നടത്തവും പ്രവൃത്തികളും ശ്രദ്ധിച്ചു.

““മ്…. എന്താ….?”” ദേവ് ചോദിച്ചു.

““ങേ….? മ്ഹും….”” അനഘ ഒന്നുമില്ലെന്നര്‍ത്ഥത്തില്‍ ചുമല്‍കുപ്പി.

““എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്…..”” ദേവ് അവള്‍ കുറച്ച് മുമ്പ് പറഞ്ഞ കാര്യത്തെ പറ്റി ചോദിച്ചു. അപ്പോഴാണ് താന്‍ പറഞ്ഞത് വിശ്വസിച്ച് അതു കേള്‍ക്കാനാണ് തന്‍റെ ഭര്‍ത്താവ് കാത്തിരിക്കുന്നതെന്ന് അനഘയ്ക്ക് മനസിലായത്.

““അത്…. ദേവേട്ടാ….”” അനഘ എന്തുപറയണമെന്നറിയാതെ ഉഴറി… ദേവ് ഒന്നുടെ അവള്‍ പറയുന്നത് കേള്‍ക്കാനായി ഒരുങ്ങി നിന്നു.

““എന്താണ്ന്ന് വെച്ചാ പറ….”” ദേവ് അല്‍പം രോഷത്തോടെ പറഞ്ഞു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.