““എന്താ പതിവില്ലാതെ ഒരു പൊട്ടിചിരി….”” ഡ്രൈവിംങിനിടെ ദേവ് കാര്യമറിയാന്‍ ചോദിച്ചു.
““ഹേയ്…. ഒന്നുല്ല….”” ചിരിയ്ക്കിടെ ബുദ്ധിമുട്ടി മറുപടി കൊടുത്തു. അതില്‍ സംതൃപ്തിയടയാത്ത ദേവ് വീണ്ടുമവളെ നോക്കി. അവസാനം എങ്ങിനെയോ അനഘ തന്റെ ചിരി കടിച്ചുപിടിച്ചു ഇരുന്നു. അവള്‍ക്ക് ചിരിച്ചിട്ട് നെഞ്ചു വരെ വേദനിച്ചു തുടങ്ങി. അവള് പതിയെ വേറെ പലതും ആലോചിച്ചു ചിരി ഒതുക്കാന്‍ ശ്രമിച്ചു.
അല്പസമയത്തിനുള്ളില് താര് അവര്‍ താമസിക്കുന്ന വീടിനു മുന്നിലെത്തി. അനഘ പെട്ടെന്ന് വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി വീടിനുള്ളിലേക്ക് ഓടി. അവളുടെ ഓട്ടം കണ്ടു ദേവിന് അറിയാതെ ചിരി പൊട്ടിമുളച്ചു വന്നു.
താര് പാര്‍ക്ക് ചെയ്തു വീടിനുള്ളിലെ ഹാളിലേക്ക് കയറിയ ദേവ് കാണുന്നത് ടോമിന്റെ മടിയിലേക്ക് കാലു കയറ്റി വെച്ചു രാജ്ഞിയെ പോലെയിരിക്കുന്ന മാലുവിനെയാണ്. ഒരു അടിമയെ പോലെ ടോം അവലുടെ കാലു മാസാജ് ചെയ്തു കൊടുക്കുന്നുണ്ട്. ഹാളിലേക്ക് കയറി വന്ന ദേവിനെ വിഷമഭാവത്തില്‍ ടോം നോക്കി. ദേവ് ആദ്യം തിരഞ്ഞത് അനഘയെ ആണ്. അവന്റെ നോട്ടം മനസിലാക്കിയ മാലു റൂമിലേക്ക് മുഖം കൊണ്ടു ആംഗ്യം കാണിച്ചു മറുപടി നല്കി.
““മാലു എങ്ങിനെയുണ്ട് മാസജിംഗ്….”” ടോമിനെ കളിയാക്കനായി ദേവ് മാലുവിനോട് ചോദിച്ചു.
““എന്തു സുഖമാണെന്ന് അറിയോ… നിര്‍ത്തിക്കാന്‍ തോന്നുന്നില്ല….”” മാലു അതിനനുസൃതമായി മറുപടി നല്കി.
““തെണ്ടി…. എതു നേരത്താണവോ….”” അവരുടെ സംസാരം കേട്ടു ടോം പിറുപിറുത്തു പക്ഷേ മാലുവിനും ടോമിനും കേള്‍ക്കാന്‍ പാകത്തിന് അതു ഉറക്കെയായിരുന്നു എന്ന് ടോമിന് പിന്നെയാണ് മനസിലായത്. റൂമില്‍ നിന്നു എതോ സ്വര്‍ഗ്ഗം കിട്ടിയ ആശ്വസത്തിലാണ് അനഘ പുറത്തേക്കിറങ്ങി വന്നത്. അവള് ഒരു സോഫയുടെ ഓരത്ത് ഇരുന്നു. ബാക്കി മൂന്ന് പേരും അവളെ നോക്കി ചിരിച്ചു. ഈ സമയം ദേവ് ഫ്രേഷാവാനായി റൂമിലേക്ക് പോയി. ആ സമയം മാളുട്ടിയെ കണ്ട കാര്യം ചോദിച്ചറിഞ്ഞു കൊണ്ടു മൂന്ന് പേരും അവിടെ തുടര്‍ന്നു.
മാലുവും ടോമും തങ്ങള്‍ മാളുട്ടിയെ കാണാന്‍ പോയപ്പോ ഉണ്ടായാ സംഭവങ്ങളെല്ലാം അനഘയെ പറഞ്ഞു കേള്‍പ്പിച്ചു. അവളുടെ വളര്‍ച്ചയിലെ സന്തോഷകരവും ആനന്ദകരവുമായ നിമിഷങ്ങള്‍ നുള്ളിപെറുക്കി സമയം പോയികൊണ്ടിരുന്നു.
ദേവ് കുളിച്ചു വന്നതും അനഘ ഫ്രേഷവാനായി പോയി. അനഘ തിരിച്ചു വന്നതിന് ശേഷം നാലുപേരും കുടെ ഫുഡെടുത്ത് കഴിച്ചു. ഭക്ഷണശേഷം ഫോണില്‍ വൈദരത്തേക്കും തന്റെ ഇല്ലത്തേക്കും വിളിക്കാന്‍ പോയ അനഘ തിരിച്ചു വന്നപ്പോള്‍ ഹാളില്‍ ആരെയും കാണാനില്ല. ശേഷം ആദ്യമവള് പോയത് അടുക്കളയിലേക്കാണ്. അവിടെ കണ്ടത് എന്തോ പാത്രത്തിലേക്ക് എടുക്കുന്ന മാലുവിനെയാണ്….
❤️❤️❤️❤️❤️
❤❤
Bro next part eppozha
??❤️
നാളെ
ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം
സ്നേഹത്തോടെ
♥️♥️♥️
Thanks Saji ❤️
Machane enthayi
ഈ ആഴ്ച ഉണ്ടാവും
വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.
ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…
സ്നേഹപൂർവ്വം…❤❤❤
Achillies Bro ?
റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️
അടിപൊളി അടുത്ത പാർട്ട് ഉടൻ തരണേ
താങ്ക്യൂ ബ്രോ…
അടുത്ത ഭാഗം എഴുത്തില്‍ അണ്
എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??
Thanks Bro ❤️
എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം
നന്ദി അപ്പൂട്ടാ.. ❤️??
ഒത്തിരി സന്തോഷം ?
ഖൽബ് ❤️
വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.
ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
ഉണ്ടായത്..
ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട് ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..
അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..
ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.
ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.
അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ് ഇട്ടത്.
ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
മസൂദ് മച്ചാനെ ❤️ ?
സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ് പോയതാണ്. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?
ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..
എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?
Adipoli bro
Thank You Bro???❤️?
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤
Next part enu varum
Thank You Anjali…
Next part എഴുത്തിലാണ്
ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു
ഭാസി സാർ…
ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…
ഒന്നും പറയാനില്ല അടിപൊളിയായി
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
സ്വന്തം
ANU
നല്ല വാക്കുകള്‍ക്ക് നന്ദി അനു…
ഒത്തിരി സ്നേഹം ❤️ ?