? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““ഞാ നടന്നൊളാ…..”” അവന്‍റെ എടുക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ടു മാളുട്ടി കൊഞ്ചികൊണ്ടു പറഞ്ഞു.

““ന്നാ… വാ….”” ദേവ് ഒരു കൈ അവള്‍ക്ക് നേരെ നീട്ടി പറഞ്ഞു. മാളുട്ടി അതില്‍ പിടിച്ചു പിന്നെ രണ്ടുപേരും അവളുടെ റൂം ലക്ഷ്യമാക്കി നടന്നു. ഇത്രയും അനഘ ചെയറിലിരുന്നു നോക്കി കണ്ടു. അവര്‍ കണ്‍വെട്ടത്ത് നിന്നു പോയപ്പോ അവള്‍ തിരിഞ്ഞു മദറിനെ നോക്കി. എങ്ങനെ സംസാരിക്കണം എന്തു സംസാരിക്കണമെന്ന അറിയാത്തതുകൊണ്ടു അനഘ മദറിനോട് ആദ്യമൊന്നും സംസാരിച്ചില്ല.

““അനഘ ഇങ്ങനെയൊരാളെയല്ലാ ഇവിടെ പ്രതീക്ഷിച്ചത് അല്ലേ…”” എതാനും നിമിഷങ്ങള്‍ക്ക് ശേഷം മദര്‍ സംസാരിച്ചു തുടങ്ങി.

““ങേ… എന്താ…. എന്താ മദര്‍ ചോദിച്ചേ….”” അനു കാര്യമറിയാതതിനാല്‍ ഒന്നുടെ ചോദിച്ചു.

““അല്ലാ…. മാളുട്ടിയെപോലെ ഒരു കുട്ടിയെയല്ല അനഘ ഇവിടെ പ്രതീക്ഷിച്ചത് അല്ലേ….”” മദര്‍ വീണ്ടും ചോദിച്ചു. അനഘ ഒരു ചിരിയില്‍ സത്യം വ്യക്തമാക്കി.

““ഇതൊന്നും അനഘയ്ക്ക് അറിയില്ല എന്നും, എന്നാല്‍ ഇങ്ങനെയൊരാളുണ്ടെന്നും കാണാന്‍ കാത്തിരിക്കുകയാണെന്നും ദേവ് പറഞ്ഞിരുന്നു. അന്നേ കാര്യമെല്ലാം അനഘയോട് പറയാന്‍ ഞാന്‍ നിര്‍ബന്ധിച്ചതുമാണ്…. കേൾക്കണ്ടേ….”” മദര്‍ ചിരിയോടെ പറഞ്ഞു.

““മദര്‍ എതാ ആ കുട്ടി….?”” അനഘ ചോദിച്ചു.

““മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവസന്നിധിയില്‍ നിന്നു ഞങ്ങള്‍ക്ക് കിട്ടിയതാണ് അവളെ…. പേരും നാടും ഒന്നും ഇല്ലാതെ ആരോ ഉപേക്ഷിച്ചുപോയ നിലയില്‍…””

““അപ്പോ ദേവേട്ടന് എങ്ങനെയാ അവളെ പരിചയം….”” അനഘ അടുത്ത ചോദ്യം ചോദിച്ചു.

““അതു അവളെ കിട്ടി കുറച്ചുനാള്‍ കഴിഞ്ഞപ്പോ അവന്‍റെ അമ്മയുടെ അനിയത്തിയായ സീത മാഡം തുടങ്ങിവെച്ച കുറച്ച് പ്രവര്‍ത്തനത്തിന്‍റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ദേവ് ഇവിടെ വന്നിരുന്നു. അന്ന് ഓള്‍ഡേജ് ഫോമില്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു അവന്‍ ചോദിച്ചപ്പോ ഞങ്ങള്‍ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോ അവന് കുഞ്ഞിനെയൊന്നു കാണണമെന്നു പറഞ്ഞു. അങ്ങിനെ അവന്‍ കുഞ്ഞിനെ കണ്ടു എടുത്തതും കുഞ്ഞു സ്വിച്ചിട്ട പോലെ കരച്ചില്‍ നിര്‍ത്തി. അവന്‍ എന്തു മാജിക്കാണ് അവളില്‍ ചെയ്തതു എന്ന് അറിയില്ല. അങ്ങനെ അവളെ കാണാന്‍ മാത്രമായി ദേവ് സ്ഥിരം ഇങ്ങോട്ട് വരാന്‍ തുടങ്ങി.

മാറ്റാരോടും അടുക്കാത്ത അവള്‍ പതിയെ അവനുമായി കൂട്ടാവുകയും പതിയെ പതിയെ അവര്‍ വേര്‍പിരിയാന്‍ പറ്റാത്ത വിധം അടുക്കുകയും ചെയ്തു. അവന്‍റെ സാമീപത്തില്‍ അവള്‍ കരയാതെയിരിക്കാന്‍ തുടങ്ങി. അതുകൊണ്ട് ദേവിനെ എതിര്‍ക്കാനും പോയില്ല…”” മദര്‍ പഴയ ഓരോന്നു ചിന്തിച്ചുകൊണ്ടു പറഞ്ഞു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.