““അല്ല…. ഈ ദേവേട്ടനാ…”” അവള് ദേവിനെ ചുണ്ടികൊണ്ടു പറഞ്ഞു.
““ആഹാ…. നന്നായിട്ടുണ്ടല്ലോ…..”” മദര്‍ അഭിപ്രായം പറഞ്ഞു. അതുകേട്ടതും മാളുട്ടി ആ പേപ്പര്‍ തിരിച്ചുവാങ്ങി. പിന്നെ ഒന്നുടെ അതു തുറന്നു നോക്കി. പിന്നെ അതിലേക്ക് നോക്കി ചിരിച്ചു. ദേവ് അവളുടെ മുടിയില്‍ തലോടികൊണ്ട് അവളുടെ സന്തോഷം കണ്ടു നിന്നു.
““ദേവിനെ കണ്ടിട്ടാണ് എന്നു തോന്നുന്നു. ഇവള്‍ക്കും പടം വരയോട് ഒരു കമ്പമൊക്കെയുണ്ട്…. നേരം ഇരുട്ടിയാ ഇവള് ഡ്രോയിംങ് ബുക്കിന് മുന്നിലാ ഇപ്പോ…”” മദര്‍ ദേവിനെ നോക്കി പറഞ്ഞു.
““ഹാ…. എല്ലാം കാണിച്ചു തന്നു ഇവള്…. നന്നായിട്ടുണ്ടല്ലോ എല്ലാം…..”” ദേവ് ചിരിയോടെ തന്നെ മദറിന് മറുപടി നല്കി.
““അതേ…. കാണുന്നതോക്കെ വരയ്ക്കാന്‍ നോക്കുന്നുണ്ട്….”” മദറും അതു സമ്മതിച്ചു. അനഘ ഇതെല്ലാം കേട്ടു നില്ക്കുക മാത്രമാണുണ്ടായത്…
““അനഗേച്ചി… ഇതു കണ്ടോ….”” മാളുട്ടി അപ്പോഴേക്കും പേപ്പറും കൊണ്ടു അടുത്തയാളുടെ അടുത്തെത്തി.
““ഇനിയിപ്പോ ഇവിടെയുള്ളവരെ മൊത്തം കാണിക്കാതെ അവള്‍ക്ക് ഉറക്കം വരില്ല….”” മദര്‍ അവള് അനഘയോട് ചോദിക്കുന്നത് കേട്ടിട്ടു പറഞ്ഞു.
““എവിടെ നോക്കട്ടെ…”” . അനഘ ചിരിയോടെ മാളുട്ടി നല്‍കിയത് വാങ്ങി നോക്കി.
““ഹാ….. നന്നായിട്ടുണ്ടല്ലോ….. മാളുട്ടിയെപോലെ തന്നെയുണ്ട്…..”” അനഘ ആദ്യം മാളുവിനെ നോക്കിയാണ് പറഞ്ഞതെങ്കിലും പറഞ്ഞു കഴിഞ്ഞപ്പോഴെക്കും നോട്ടം ദേവിലേക്ക് എത്തിയിരുന്നു. ദേവും മാളുട്ടിയും അതിന് മറുപടിയായി ചിരിക്കുക മാത്രമാണുണ്ടത്….
““എന്നാ മദറെ… ഞാന്‍ ഇവളെയും ഞങ്ങളെയൊപ്പം ചേര്‍ക്കുകയാ….”” ദേവ് അനഘയെ ഉദ്ദേശിച്ചുകൊണ്ടു മദറിനോട് പറഞ്ഞു. മദര്‍ അതിന് സമ്മതിക്കുകയും ചെയ്തു. അപ്പോഴെക്കും മാളുട്ടി പേപ്പര്‍ തിരിച്ചുവാങ്ങി പോകാനായി തിടുക്കം കൂട്ടിയിരുന്നു. അവളുടെ താളത്തിനൊത്ത് തുള്ളുന്ന പോലെ ദേവ് അവളുടെ പിറകെ പോകാന്‍ ഓരുങ്ങി. കുടെ അനഘയും.
അന്ന് ഉച്ച വരെ ദേവും മാളുട്ടിയും അനഘയും ഒന്നിച്ചായിരുന്നു. അവിടെത്തെ ഓരോ അന്തേവാസിയുടെ അടുത്തേക്കും വരച്ച ചിത്രവുമായി മാളുട്ടി ഓടി പോവും. എല്ലാവരും അതുനോക്കി നന്നായിട്ടുണ്ടെന്ന് അവരുടെ ഭാഷയില്‍ പറയും. അതു കേള്‍ക്കുമ്പോ അവളുടെ മുഖത്ത് വിടരുന്ന ഒരു ചിരിയുണ്ട്…. അതു കാണാനായി ദേവും അനഘയും അവളുടെ പിറകെ ചെല്ലും….
ഉച്ചയോടടുത്തപ്പോ ഒരു ഒമിനി ഗേറ്റ് കടന്നു ആ കെട്ടിടത്തിന്റെ മുന്നിലേക്ക് വന്നു. അതു കണ്ടതും മാമ്മ എന്നു വിളിച്ചു മാളുട്ടി അതിനടുത്തേക്ക് ഓടി. ദേവിന്റെ താറിനടുത്തായി ഒമിനി നിന്നതും മാളുട്ടി അവിടെയ്ക്കെത്തിയിരുന്നു. ഒമിനിയുടെ കോഡ്രൈവര്‍ സിറ്റില്‍ നിന്നു ഒരു മധ്യവയസ്കന് ഇറങ്ങി. മാളുട്ടി ആയാളുടെ അടുത്തേക്ക് ചെന്നു.
❤️❤️❤️❤️❤️
❤❤
Bro next part eppozha
??❤️
നാളെ
ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം
സ്നേഹത്തോടെ
♥️♥️♥️
Thanks Saji ❤️
Machane enthayi
ഈ ആഴ്ച ഉണ്ടാവും
വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.
ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…
സ്നേഹപൂർവ്വം…❤❤❤
Achillies Bro ?
റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️
അടിപൊളി അടുത്ത പാർട്ട് ഉടൻ തരണേ
താങ്ക്യൂ ബ്രോ…
അടുത്ത ഭാഗം എഴുത്തില്‍ അണ്
എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??
Thanks Bro ❤️
എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം
നന്ദി അപ്പൂട്ടാ.. ❤️??
ഒത്തിരി സന്തോഷം ?
ഖൽബ് ❤️
വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.
ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
ഉണ്ടായത്..
ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട് ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..
അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..
ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.
ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.
അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ് ഇട്ടത്.
ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
മസൂദ് മച്ചാനെ ❤️ ?
സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ് പോയതാണ്. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?
ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..
എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?
Adipoli bro
Thank You Bro???❤️?
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤
Next part enu varum
Thank You Anjali…
Next part എഴുത്തിലാണ്
ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു
ഭാസി സാർ…
ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…
ഒന്നും പറയാനില്ല അടിപൊളിയായി
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
സ്വന്തം
ANU
നല്ല വാക്കുകള്‍ക്ക് നന്ദി അനു…
ഒത്തിരി സ്നേഹം ❤️ ?