? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

അനഘയാണെങ്കില്‍ അവര്‍ പറഞ്ഞതു കേട്ട ഞെട്ടലില്‍ നില്‍ക്കുകയായിരുന്നു. അവരോട് എന്തു മറുപടി പറയണമെന്നുപോലും അപ്പോള്‍ അവള്‍ക്ക് അറിയുമായിരുന്നില്ല. ഒരു നിശബ്ദത അവിടെയ്ക്ക് കയറി വന്നു.

പെട്ടെന്ന് നിശബ്ദതയെ തള്ളി മാറ്റികൊണ്ട് ഒരു കോളിംഗ് ബെല്‍ സൗണ്ട് ഹാളിലേക്ക് മുഴങ്ങി കേട്ടു. അതോടെ ദുഃഖത്തില്‍ അകപ്പെട്ട ടോമും മാലുവും പകച്ചു നിന്നിരുന്ന അനഘയും സ്വബോധത്തിലേക്ക് വന്നു. മൂന്ന് പേരും ഒന്നിച്ചു അടച്ചിട്ടിരിക്കുന്ന വാതിലിലേക്ക് നോക്കി.

““മാലു, കണ്ണു തുടയ്ക്ക്…. അത് അവനാവും….”” സ്വന്തം കണ്ണുകളിലെ കണ്ണുനീര്‍ തുടച്ചുകൊണ്ടു ടോം മാലുവിനോട് പറഞ്ഞു. അതിനനുസൃതമായി മാലു തന്‍റെ കണ്ണുകള്‍ തുടച്ചു ഒരു ചെറുപുഞ്ചിരി ചുണ്ടില്‍ വരുത്താന്‍ ശ്രമിച്ചു. അതോടെ ടോം പോയി വാതില്‍ തുറന്നു.

അവര്‍ പ്രതീക്ഷിച്ച പോലെ ദേവായിരുന്നു അത്. ഒരു പുഞ്ചിരിയോടെ ദേവ് അകത്തേക്ക് കയറി വന്നു. അനഘയും മാലുവും സോഫയില്‍ നിന്നു എണിറ്റു.

““അല്ലാ…. സമറിക്ക എവിടെ…..?”” ടോം ചോദിച്ചു.

““ഇക്കായെ സല്‍മതാത്ത വിളിച്ചിരുന്നു. എന്തോ അത്യാവശ്യ കാര്യമുണ്ടെത്രെ….”” ദേവ് മറുപടി നല്‍കി.

““കൈയിനെങ്ങനെയുണ്ടെടാ….?”” മാലു ദേവിന്‍റെ കൈയിലേക്ക് നോക്കി ചോദിച്ചു.

““ഓ…. ഇതൊക്കെയെന്ത്…. ചെറിയ ഒരു മുറിവു…..”” ദേവ് കൈയിലെ ഡ്രെസ് ചെയ്ത മുറിവ് ഒന്നു പൊക്കി കാണിച്ചുകൊണ്ടു പറഞ്ഞു.

““വേദനയുണ്ടോടാ….?”” മാലുവിന്‍റെ അടുത്ത ചോദ്യം…

““ചെറിയ ഒരു വേദനയുണ്ട്…. പക്ഷേ കുഴപ്പമില്ല….”” ദേവ് പറഞ്ഞു നിര്‍ത്തിയപ്പോഴാണ് മാലുവിന് അപ്പുറത്തു തന്നെ നോക്കി നില്‍ക്കുന്ന അനഘയെ കാണുന്നത്….

““തനിക്ക് ഇവിടെ ബോറടിച്ചോ….?”” ദേവ് അനഘയോട് ചോദിച്ചു.

““ഓ പിന്നെയ്…. ഞങ്ങളുള്ളപ്പോ അവള്‍ക്ക് ബോറടിക്കുമോ…. അല്ലേ അനഘ….”” മാലു അവരുടെ ഇടയില്‍ കയറി മറുപടി പറഞ്ഞു.

അനഘ അതിന് ഒരു മങ്ങിയ ചിരി നല്‍കി അതെയെന്ന് അറിയിച്ചു. ദേവ് ഒരു ചിരിയോടെ അതിന് മറുപടി നല്‍കി. വീണ്ടും ടോമിലേക്കും മാലുവിലേക്കും പോയി.

““എന്തു പറയുന്നു ലിറ്റില്‍ എയ്ഞ്ചല്‍….”” ദേവ് മാലുവിനെ വയറില്‍ ഒന്നു തൊട്ടു നോക്കി കൊണ്ടു ചോദിച്ചു.

““ഓ…. ഇങ്ങേരെ പോലെ തന്നെയാ…. ഇടയ്ക്ക് ചവിട്ടും കുത്തുമൊക്കെയുണ്ട്….”” മാലു ടോമിനെ ചുണ്ടി മറുപടി കൊടുത്തു. ദേവ് ടോമിനെ നോക്കി ഒന്നു ചിരിച്ചു.

““ഞാനാന്നാ ഒന്നു കുളിച്ചിട്ടു വരാം…. ആകെ മുഷിഞ്ഞിരിക്കുകയാ….”” ദേവ് രണ്ടുപേരോടുമായി പറഞ്ഞു.

““അല്ല…. മുറിവു നനയ്ക്കാന്‍ പാടില്ലലോ….”” മാലു അവന്‍റെ കൈ പിടിച്ചു മുറിവിലേക്ക് നോക്കി കൊണ്ടു പറഞ്ഞു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.