? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““മാളുട്ടി വാ…. കഴിക്കാം….”” ദേവ് മാളുട്ടിയെ വിളിച്ചു.

““നമ്മുക്ക് അങ്ങോട്ട് പോവാം….”” മാളുട്ടി പുറത്തേക്ക് ചുണ്ടി പറഞ്ഞു.

““ശരി…. വാ…. അങ്ങോട്ട് പോവാം…..”” ദേവ് അതിന് സമ്മതിച്ചു. അപ്പോ അനഘ അവരുടെ കുടെ ചെല്ലാന്‍ തുടങ്ങിയതും ദേവ് അവളെ നോക്കി.

““തനിക്ക് വേണേമെങ്കില്‍ എടുത്തു കഴിച്ചോ…. ഞാന്‍ ഇവളെ കഴിപ്പിക്കാന്‍ നോക്കട്ടെ…..”” ദേവ് അനഘയെ നോക്കി പറഞ്ഞു.

““അപ്പോ ദേവേട്ടന്‍….”” അനഘ ചോദിച്ചു.

““ആദ്യം അവളെ കഴിപ്പിക്കട്ടെ എന്നിട്ടെ ഞാന്‍ കഴിക്കുന്നുള്ളു….”” ദേവ് മറുപടി നല്‍കി.

““എന്നാ നമ്മുക്ക് ഒപ്പമിച്ചിരിക്കാം….”” അനഘ പറഞ്ഞു.

““ഒക്കെ….”” ദേവ് ഇത്രയും പറഞ്ഞു മാളുട്ടിയെയും പിടിച്ചു പുറത്തേക്ക് നടന്നു. അവിടെ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടു അനഘയും അവരുടെ വഴിയെ തന്നെ പോയി. അവര്‍ പോയതു അവിടെയുള്ള ഒരു ചെറിയ ഗ്രൗണ്ടിന്‍റെ മൂലയിലുള്ള ആല്‍മരത്തിന് ചുവട്ടിലേക്കായിരുന്നു. അവിടെ ഉണ്ടാക്കിയുരന്ന ഇരുപിടത്തില്‍ മുഖത്തോട് മുഖം നോക്കി രണ്ടുപേരും ചമ്രംപടിഞ്ഞിരുന്നു.

അനഘ വന്നു അതിനടുത്തുള്ള മറ്റൊരു ഇരുപിടത്തിലിരുന്നു. പിന്നെ ദേവിനെയും മാളുട്ടിയെയും ശ്രദ്ധിച്ചു. ദേവ് കഥ പറഞ്ഞുകൊണ്ടാണ് മാളുട്ടിയെ ഊട്ടുന്നത്. കഥയുടെ തുടക്കം കേട്ടപ്പോഴെ അനഘയ്ക്ക് കഥ മനസിലായി. കുറച്ചുദിവസം മുന്‍പ് വൈദരത്ത് വെറുതെയിരുന്നപ്പോ അവിടെ മേശപ്പുറത്തിരുന്ന ബാലരമയില്‍ വായിച്ച കഥയാണിത്. ഇപ്പോഴാണ് ആ വാരികകൾ വരുത്തുന്നതിന്‍റെ ഗുട്ട്നസ് അവള്‍ക്ക് മനസിലായത്.

കഥ വളരെ തന്മയത്തോടെയാണ് ദേവ് പറയുന്നത്. ആവശ്യമായ എക്സ്പ്രെഷനും ഡയലോഗെല്ലാം പ്രത്യേക ടൂണിലുമായി സുന്ദരമായി അവന്‍ കഥ പറഞ്ഞു. മാളുട്ടി വളരെ രസത്തില്‍ കഥ കേട്ടിരുന്നു. അതിനിടയില്‍ അവള്‍ അറിയാതെ തന്നെ ദേവ് നീട്ടുന്ന ഓരോ ഉരുളയും അകത്താക്കികൊണ്ടിരുന്നു. ഒരുവേള അനഘ പോലും അവന്‍റെ കഥ പറച്ചിലില്‍ ലയിച്ചിരുന്നു എന്നു പറയുന്നതാവും ശരി. മാളുട്ടി കഥയ്ക്കിടയില്‍ അയ്യോ…., എന്നിട്ടോ…., പാവംലേ…. എന്നോക്കെ കമന്‍റ് പറയുന്നുണ്ട്…. ഒരു കൊച്ചു കഥ പത്ത് ഇരുപത് മിനുറ്റു കൊണ്ടു പറഞ്ഞു തീര്‍ന്നപ്പോഴെക്കും ദേവിന്‍റെ കൈയിലെ പ്ലേറ്റ് കാലിയായിരുന്നു.

മാളുട്ടിയുടെ ഭക്ഷണം കഴിഞ്ഞതും അവളെ വായ്കഴുകി കൊടുത്ത ശേഷം അനഘയും ദേവും ഭക്ഷണശാലയിലേക്ക് പോയി. മറ്റുള്ളവര്‍ക്കായി കൊണ്ടുവന്നതില്‍ ബാക്കിയില്‍ നിന്നെടുത്തു രണ്ടുപേരും കഴിച്ചു. അന്നായിരുന്നു ബിരിയാണിയുടെ ടേസ്റ്റ് അനഘ ശരിക്കും അറിയുന്നത്. അതിനാല്‍ ആസ്വദിച്ചു തന്നെ അവള്‍ക്ക് കഴിക്കാന്‍ സാധിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞതും രാമേട്ടനും സഹായിയും തിരിച്ചു പോയി. മൈസൂരില്‍ നിന്നു പോകുന്നതിന് മുമ്പ് ദേവിനെയും കൊണ്ടു വിട്ടിലേക്ക് വരണമെന്ന് പറഞ്ഞിട്ടാണ് രാമേട്ടന്‍ പോയത്.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.