കൊൽക്കത്ത തീസീസ് Kolkatha thesis by കെ.ആര്.രാജേഷ് സയന്‍സ് സിറ്റിക്ക് സമീപമുള്ള തന്റെ ആഡംബരവസതിയിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തിനോ,കോല്‍കത്ത മഹാനഗരത്തിന് കുളിരേകി വീശിയടിക്കുന്ന ആ ഡിസംബര്‍ സന്ധ്യയിലെ തണുത്തകാറ്റിനോ അബനീഷ് റോയിയുടെ മനസ്സിന്റെ ചൂടിനെ തണുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല, ഫോണ്‍ ഓഫ്ചെയ്ത് ടേബിളിലേക്കിട്ട് അസ്വസ്ഥതയോടെ മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന അബനീഷ് റോയിയുടെ ശ്രദ്ധ പെട്ടന്ന് തന്നെ ടെലിവിഷന്‍ചാനലുകളിലേക്ക് തിരിഞ്ഞു…… ” കൊല്‍ക്കത്ത ഫുഡ്ബോള്‍ ഫെഡറേഷനെ ഇനി മുഹമ്മദ് താസ്സിം നയിക്കും , വര്‍ഷങ്ങളോളം ഫെഡറേഷനെ നയിച്ച അബനീഷ്റോയിയെപരാജയപ്പെടുത്തിയാണ് താസ്സിം അവരോധിതനാകുനത് […]
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 11
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ Gaury Nizhalinodu padavettunnaval by അൻസാരി മുഹമ്മദ് കെട്ടുങ്ങൽ കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]
ഒരു ബോബൻ പ്രണയം 14
ഒരു ബോബൻ പ്രണയം Oru Boban Pranayam by Shabna Shabna Felix “ടീ ഇങ്ങ്ട് കേറി കിടക്കടീ…. അടുത്ത തവണ സമാധാനം ഉണ്ടാക്കാം … ഒന്നു നേരം വെളുത്തോട്ടെ ……” ദേ .. മര്യാദക്ക് അടങ്ങി കിടക്കണ് ണ്ടാ.. ഞാന്‍ താഴെ കെടന്നോളാം .. എന്നെ പറ്റിച്ചില്ലേ ഇങ്ങ്ള്… എല്ലാരുടേം മുന്നില്‍ നാണം കെടുത്തീലേ…നാളെ ഞാന്‍ അപ്പുറത്തെ ലൈലേൻ്റെ മോത്തെങ്ങനെ നോക്കും” അവള് മൂക്ക് പിഴിഞ്ഞു കരഞ്ഞോണ്ടിരുന്നു…. കരച്ചില് കണ്ടാ തോന്നും അവള്ടെ ഉപ്പ മയ്യത്തായീന്ന് … ഒരൊറ്റ ചവിട്ട് […]
ശിക്ഷ 1 23
ശിക്ഷ Shikhsa Part 1 by Hashir Khan പാതിയെരിഞ്ഞ സിഗററ്റ് തമ്പാന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി.. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവന് കണ്ണുകള്‍ പുറത്തേക്കു ചാടിച്ച് പിടയുന്നത് ഞാന്‍ കണ്ടു…ഒരിറ്റു ദാഹജലത്തിനായി അവനിപ്പോള്‍ കൊതിക്കുന്നുണ്ടാകാം… ഒരുതരത്തിലുള്ള ദയയും അവനര്‍ഹിക്കുന്നില്ല… വായില്‍ തിരുകിയ തുണി എടുത്തു മാറ്റിയാല്‍ ഒരുപക്ഷേ അവനൊന്നുറക്കെ കരയാം…പക്ഷേ ഈ വേണു അതു ചെയ്യില്ല… തമ്പാന് തന്നെയാണ് നീലുവിനെ ഇല്ലാതാക്കിയത് എന്നെനിക്കറിയാം. ആ ഒരുത്തരം മാത്രമാണ് എനിക്കു നിന്റെ നാവില്‍ നിന്നും കിട്ടേണ്ടിയിരുന്നത് അതെനിക്ക് കിട്ടിക്കഴിഞ്ഞു… ഇനി […]
എന്റെ ആതിര 1 22
എന്റെ ആതിര Ente Athira Part 1 bY Siddeeq Pulatheth ഈ വിവാഹമെന്ന ഒരു മോഹവും എന്റെ മനസ്സിലേക്ക് കടന്നു കൂടാത്ത ഒരു കാലമുണ്ടായിരുന്നെനിക്ക് എന്തിന് ഈ ആതിരയെ ഞാൻ കണ്ടു മുട്ടുന്ന അന്നുവരേയും എനിക്കങ്ങിനെയുള്ള ഒരു മോഹവും ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നില്ല,, എന്റെ കൂട്ടുകാരിൽ ചിലർ പറയുന്നപോലെ എങ്ങിനെയുള്ള പെണ്ണാവണം എനിക്ക് ഭാര്യയായി വരേണ്ടതെന്നുള്ള ഒരു കുന്തവുമീ സ്വപ്നങ്ങളിൽ പോലും വന്നെന്റെ മനസ്സിനെ ചാഞ്ചാടിച്ചിരുന്നില്ല എന്ന് പറയുന്നതാകും ശെരി ചില സമയങ്ങളിൽ എന്റെ […]
തിരുവട്ടൂർ കോവിലകം 2 26
തിരുവട്ടൂർ കോവിലകം 2 Story Name : Thiruvattoor Kovilakam Part 2 Author : Minnu Musthafa Thazhathethil Read from beginning “എന്തോ ഒരു അപശകുനമാണല്ലോ ശ്യാമേട്ടാ” “ഹേയ് , നിന്റെ തോന്നലാണ് കൂറേ പഴക്കം ചെന്ന മാവല്ലേ വല്ല പൊത്തോ മറ്റോ കാണും ” ശകുനത്തിലും മറ്റും വിശ്വാസമില്ലാത്ത ശ്യാം മറുപടി പറഞ്ഞു . ഭർത്താവിനെ നന്നായി അറിയുന്ന അവന്തിക പിന്നെ ഒന്നും പറയാന്‍ നിന്നില്ല. ശ്യാം പൊട്ടി വീണ മാവിന്റെ കൊമ്പ് അവിടെ […]
തിരുവട്ടൂർ കോവിലകം 1 44
തിരുവട്ടൂർ കോവിലകം 1 Story Name : Thiruvattoor Kovilakam Part 1 Author : Minnu Musthafa Thazhathethil തുരുമ്പിച്ച വലിയ ഇരുമ്പ് ഗെയിയിറ്റിനു മുന്നില്‍ കാർ നിറുത്തി ശ്യാം സുന്ദർ പുറത്തേക്ക് ഇറങ്ങി. ഗെയിറ്റിൽ അക്ഷരങ്ങള്‍ മാഞ്ഞു തുടങ്ങിയ ഒരു തുരുമ്പിച്ച ഇരുമ്പ് തകിടിൽ “തിരുവട്ടൂർ കോവിലകം” എന്നെഴുതിയ ഒരു ബോര്‍ഡ് തൂങ്ങി കിടക്കുന്നു. അതിന്റെ താഴെ ആരോ ചോക്ക് കൊണ്ട് “പ്രേതാലയം” എന്നെഴുതി വെച്ചിരിക്കുന്നു. ഉള്ളിലോട്ട് മാറി പഴമയുടെ പ്രൗഡി മാറാത്ത തിരുവട്ടൂർ […]
സാമന്തപഞ്ചകം 11
സാമന്തപഞ്ചകം Story Name : Samantha Panchakam Author: Ansari Nigz ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു…. ദുഃസ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ… മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. “രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 8 13
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 8 Bahrainakkare Oru Nilavundayirunnu Part 8 | Previous Parts വാതിൽ തുറന്ന് പുറത്ത് നിൽക്കുന്ന ഉമ്മയോട് എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ സങ്കടക്കാറ്റ് ആഞ്ഞു വീശി കൊണ്ടിരിക്കുന്ന മനസ്സിനെ നല്ലോണം വേദനിപ്പിച്ച് കൊണ്ട് ഉമ്മ പറഞ്ഞു ” നീ അറിഞ്ഞോ നമ്മളെ റൈഹാനത്തിന്റെ ഭർത്താവ് ഗൾഫിൽ വെച്ച് മരിച്ചെന്ന്… ! മക്കത്തായത് കൊണ്ട് നാട്ടിലേക്ക് കൊണ്ടു വരുന്നില്ലത്രേ. നീ എന്നെ അവളെ കെട്ടിച്ച വീട്ടിലേക്കൊന്നു ആക്കിത്തെരോ.. ?” വേദന തിന്നിരിക്കുന്ന ഖൽബിലേക്ക് […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 24
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 Bahrainakkare Oru Nilavundayirunnu Part 7 | Previous Parts വീട്ടിലേക്ക് കയറിയ ഞാൻ സിറ്റൗട്ടിൽ കുറച്ചുനേരം അങ്ങനെ നിന്നു. എന്നും പുറത്ത് പോയി വന്നാൽ ഉമ്മയെ വിളിച്ചാണ് വീടിനകത്തേക്ക് കയറൽ പക്ഷേ അന്നെന്തോ അതിന് കഴിഞ്ഞില്ല ധൈര്യം തരാൻ മറന്ന മനസ്സ് വല്ലാതെ പേടിച്ച് പോയിരുന്നു. സിറ്റൗട്ടിൽ ഉപ്പയിരിക്കുന്ന ചൂരൽ കസേരയിൽ പുറത്തേക്കും നോക്കി കുറച്ച് നേരമെവിടെയിരുന്നു . എന്ത് സംഭവിച്ചാലും അതൊക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടതാണെന്നും, ഭയപ്പെട്ടിട്ടെന്ത് കാര്യമാണെന്നും , […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 21
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 Bahrainakkare Oru Nilavundayirunnu Part 6 | Previous Parts അവളുടെ ഉമ്മയുമായി ബൈക്കിൽ യാത്ര തിരിച്ച ഞാൻ കുറച്ചു നേരത്തെ യാത്രക്കൊടുവിൽ അവരുടെ നാട്ടിലെത്തി . അവളുടെ വീട്ടിലേക്ക് റോട്ടിൽ നിന്നും അൽപ്പം നടക്കാനുണ്ടായിരുന്നതിനാൽ ബൈക്ക് ഒരു ഭാഗത്തേക്ക് നിർത്തിയിട്ട് എന്നെ കാത്ത് നിൽക്കുന്ന ഉമ്മയുടെ അടുത്തെത്തി പോകാമെന്നു പറഞ്ഞ് ഞാൻ മുന്നിൽ നടന്നു. ഞാനവരുടെ മരുമകൻ ആയിരുന്നെങ്കിലും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ അവർക്കറിയില്ലായിരുന്നു . മകളുടെ സ്വഭാവങ്ങളും മറ്റും […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 19
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 Bahrainakkare Oru Nilavundayirunnu Part 5 | Previous Parts ആദ്യരാത്രിയുടെ സങ്കൽപ്പങ്ങൾ മനസ്സിലിട്ട് റൂമിലേക്ക് ചെന്ന ഞാൻ ബാത്റൂമിൽ കയറി ഉളൂ ചെയ്ത് പുറത്തേക്കിറങ്ങി അവളോട് ചോദിച്ചു ” നിനക്ക് ഉളൂ ഉണ്ടോ ? ഉണ്ടെങ്കിൽ വരൂ നമുക്ക് രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിക്കാം പുതിയ ജീവിതം തുടങ്ങല്ലേ . ” അത് കേട്ടതും അവൾ പറഞ്ഞു ” നിങ്ങള്‍ നിസ്ക്കരിച്ചാ പോരെ എനിക്ക് കിടക്കണം…!!! “ എന്തൊക്കെയാണ് നടക്കുന്നതെന്ന് […]
പെരുമഴക്കാലം 25
പെരുമഴക്കാലം Story Name : Perumazhakkalayam Author : Manoj Kumar രേണുക… അതായിരുന്നു അവളുടെ പേര്… കാണാൻ മൊഞ്ചുള്ള ഒരു നാടൻ പെണ്‍കുട്ടി. ഒരു നാട്ടിൻ പ്രദേശത്തായിരുന്നു ആയിരുന്നു അവളുടെ വീട്. മലഞ്ചരിവും പുഴയും നിറയെ പച്ചപ്പും മരങ്ങളും ഉള്ള ഒരു ഉൾനാടൻ ഗ്രാമം. വെറും നാടൻ പെണ്‍കുട്ടി എന്ന് പറഞ്ഞാൽ പോര രേണുകയെ – ആരും ഒന്ന് നോക്കി പോകുന്ന ഒരു അഴക് ആയിരുന്നു അവൾ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരുപാട് പേര് […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 21
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 Bahrainakkare Oru Nilavundayirunnu Part 4 | Previous Parts ബസ്സിൽ കയറി അവൾ നിൽക്കുന്നതിന്റെ കുറച്ച് ബാക്കിലായി അവളേയും നോക്കി നിൽക്കുമ്പോഴായിരുന്നു പതിവില്ലാതെ ബാഗ് തപ്പുന്ന അവളുടെ ബേജാറായ മുഖം ശ്രദ്ധിച്ചത് . അധികം വൈകിയില്ല അവൾ ഞാൻ നിൽക്കുന്ന ഭാഗത്തേക്കൊന്നു നോക്കി. അവളെന്നെ നോക്കിയതും ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു . ഞാനിങ്ങനെ പിന്നാലെ നടന്ന് എല്ലാം ശ്രദ്ധിക്കുന്നത് കണ്ടിട്ടാണ് എന്നെ നോക്കുന്നതെന്ന് തോന്നിയത് കൊണ്ടായിരുന്നു നോട്ടം […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3 27
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3 Bahrainakkare Oru Nilavundayirunnu Part 3 | Previous Parts എന്റെ അവസ്ഥകൾ എവിടെ നിന്ന് പറഞ്ഞു തുടങ്ങണമെന്ന് എനിക്കറിയില്ല . ഒരുകാലത്ത് നാട്ടിലെ പ്രമാണിയായിരുന്ന ഒരാളുടെ മകനാണ് ഞാൻ . ഒരു ഇത്താത്തയും മൂന്നു അനുജത്തിമാരും ഉമ്മയും അടങ്ങുന്ന കുടുംബം . ചോദിക്കുന്നവരുടെ മുഖം നോക്കാതെ എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തിലായിരുന്നു ഉപ്പ. അത് മുതലെടുത്ത് പലരും ഉപ്പയെ ചതിച്ചു. കടം വാങ്ങിയ പലരും തിരിച്ചു കൊടുക്കാതെ വാങ്ങിയിട്ടില്ലെന്നൊക്കെ പറഞ്ഞു […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 2 29
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 2 Bahrainakkare Oru Nilavundayirunnu Part 2 എന്നേയും നോക്കി നടന്നു വരുന്ന അൻവർ അടുത്തെത്തിയതും അവൻ പെട്ടെന്ന് കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു. പ്രവാസികൾ ഇന്റർനെറ്റ് വഴി കിട്ടുന്ന സൗഹൃദങ്ങളെ കാണുമ്പോൾ അങ്ങനെയാണ് കുറഞ്ഞ വർഷത്തെ പരിചയം ആയിരിക്കുമെങ്കിലും അവരൊരുപാട് അടുത്ത് പോയിട്ടുണ്ടാകും . “പണ്ടാറക്കാലാ വിടടാ ആളുകൾ നോക്കുന്നു ” എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” ഞാൻ കുറെ ദിവസങ്ങളായി കാത്തിരിക്കുന്ന ഒരു നിമിഷമായിരുന്നെടാ ഇത് ഇനിയിങ്ങനെ ഒരു നിമിഷം […]
The Pot of the Wit 16
The Pot of the Wit Once Emperor Akbar became very angry at his favorite minister Birbal. He asked Birbal to leave the kingdom and go away. Accepting the command of the Emperor, Birbal left the kingdom and started working in a farmer’s farm in an unknown village far away under a different identity. As months […]
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 1 27
ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 1 Bahrainakkare Oru Nilavundayirunnu നാട്ടിൽ പോകുവാൻ ഒരുങ്ങിയിറങ്ങി നിൽക്കുന്ന എന്റെ പെട്ടികളെല്ലാം കാറിൽ കയറ്റി വെച്ച് അഷ്റഫ്ക്ക വീണ്ടും ഓർമ്മിപ്പിച്ചു ” നീ നാട്ടിലെത്തിയാൽ ഉടനെ വിളിക്കണം മറന്നാൽ ലീവിന് ഞാൻ വരുമ്പൊ വീട്ടിൽ വന്ന് ചീത്ത പറയും പറഞ്ഞില്ലാന്നു വേണ്ട “. “നിങ്ങളെയൊക്കെ മറന്ന് ഞാനവിടെ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ ചങ്ങായിമാരെ ” എന്ന് മറുപടി കൊടുത്ത് ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി. ഏഴ് വർഷത്തെ പ്രവാസ […]
കൊഴിഞ്ഞുപോയ പൂക്കാലം 19
കൊഴിഞ്ഞുപോയ പൂക്കാലം Kozhinju Poya pookkalam By. : Faris panchili ആ സുധി നീ ഇവളെ വീട്ടിൽ കൊണ്ട് വീടുന്നുണ്ടോ. അതോ ഞാൻ കൊണ്ട് വിടണോ.? അമ്മയുടെ ചോദ്യം കേട്ടാണ് സുധി വീട്ടിലേക്കു കയറിയത് എന്താണ് അമ്മേ.. ഓഫീസിൽ വേണ്ടുവോളം കഷ്ടപെട്ടിട്ടാ ഇങ്ങോട്ട് വരുന്നേ. അപ്പോൾ ഇവിടെയും സമാധാനം തരില്ല എന്നാണോ. അമ്മക്ക് ദേവി ഇവിടെ നിൽക്കുന്നത് കൊണ്ട് എന്താ പ്രശ്നം. ഡാ ഈ മൂധേവിയെ വിളിച്ചോണ്ട് വന്ന അന്ന് തുടങ്ങിയ ദുഖം ആണ് എനിക്ക്. […]
പ്രണയം 35
പ്രണയം Pranayam by : സാംജി, മാന്നാര്‍ ആ കണ്ണുകളുടെ മാസ്മരികത..അതിന്റെ വശ്യത..! ഇത്ര അഴകുള്ള കണ്ണുകള്‍ ലോകത്ത് വേറൊരു പെണ്‍കുട്ടിക്കും കാണില്ല; ഉറപ്പാണ്. അവ ആ ബസിന്റെ ജനാലയിലൂടെ തന്നെ നോക്കിയ നോട്ടം! ആ ചെഞ്ചുണ്ടുകളില്‍ വിരിഞ്ഞ തൂമന്ദഹാസം! ഓര്‍ക്കുന്തോറും അരുണിന്റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. നാളിതുവരെ തന്നെ ഒരു പെണ്ണും പ്രേമിച്ചിട്ടില്ല. താന്‍ ഒരുപാടു പേരെ അങ്ങോട്ട് മോഹിച്ചിട്ടുണ്ട് എങ്കിലും, അവര്‍ ആരും തന്നെ തിരിച്ച് ഒരു നോട്ടം പോലും പകരം തന്നിട്ടില്ല. പക്ഷെ ഇവിടെ […]
ആണായി പിറന്നവൻ 58
ആണായി പിറന്നവൻ Anayi Pirannavan by എസ്.കെ കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരും തികച്ചും സാങ്കൽപ്പികം മാത്രം.കോടതി വരാന്തയിൽ പോലീസുകാരോടൊപ്പം അയാൾ നിർവികാരനായി നിന്നു. ക്ലോക്കിൽ സമയം പതിനൊന്ന്.മണിയടി ശബ്ദം ഉയർന്നു.കോടതി വരാന്തയും പരിസരവും നിശബ്ദം ചേമ്പറിൽ നിന്നും കോളിംഗ് ബൽ ശബ്ദിച്ചു.കോടതി ഹാളിലേക്ക് ജഡ്ജി പ്രവേശിച്ചു. ഹാളിലുള്ളവരെ നോക്കി കൈകൂപ്പി വണങ്ങി ഇരുന്നു. ഹാളിൽ ഉള്ളവരെല്ലാം തിരികെ കൈകൂപ്പി വണങ്ങി അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നു.മുന്നിലെ മേശയിൽ അടുക്കി വച്ചിരിക്കുന്ന കേസ് ഫയലുകളിൽ നിന്നും ഒന്നെടുത്ത് ബഞ്ച് ക്ലർക്ക് […]
താളം പിഴച്ച താരാട്ട് 16
താളം പിഴച്ച താരാട്ട് Thalampizhacha tharattu രചന സെമീർ താനാളൂർ ‘മോളെ അശ്വതി ഞാന്‍ മ്മടെ സിറ്റി ഹോസ്സ്പ്പിറ്റലിൽ പോയിരുന്നു.എന്നെ അറിയുന്ന ഒരാളുണ്ട് അവിടെ. നിന്റെ കാര്യം സംസാരിച്ചു. അടുത്ത ബോര്‍ഡ് മീറ്റിംഗിൽ സംസാരിച്ചു ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്’ അച്ഛനെന്തിനാ കണ്ടവരുടെ കാലു പിടിക്കാൻ പോയത്? എന്നാലും ന്റെ കുട്ടി ഇത്രയും കാലം പഠിച്ചിട്ട് ജോലി ഒന്നും ആയില്ലെങ്കില്‍ എന്താ ചെയ്യാ മോളെ. എത്ര കാലം പട്ടിണി കിടക്കും നമ്മള് ? ‘അച്ഛാ ഞാന്‍ ‘ […]
ജന്നത്തിലെ മുഹബ്ബത്ത് 3 43
ജന്നത്തിലെ മുഹബ്ബത്ത് 3 Jannathikle Muhabath Part 3 രചന : റഷീദ് എം ആർ ക്കെ Click here to read Previous Parts നജ്മ പറഞ്ഞു തന്ന വഴിയിലൂടെ യാത്ര ചെയ്തവസാനം ഞാനും മുസ്തഫയും അവളുടെ വീട് കണ്ടുപിടിച്ചു . റോഡിനോട് ചാരി നിൽക്കുന്ന കൊട്ടാരം പോലെയുള്ള വലിയ ഒരു വീട്.. നാട്ടിലെ അറിയപ്പെടുന്ന പ്രമാണിമാരുടെ കുടുംബമാണ് അവളുടേതെന്ന് അന്നാണ് ഞാനറിയുന്നത് കാരണം അവൾ അന്നുവരെ സ്വന്തം കുടുംബത്തിന്റെ പോരിശ നിറഞ്ഞ ഒരു വാക്ക് […]
ജന്നത്തിലെ മുഹബ്ബത്ത് 2 41
ജന്നത്തിലെ മുഹബ്ബത്ത് 2 Jannathikle Muhabath Part 2 രചന : റഷീദ് എം ആർ ക്കെ അന്നവൾ എനിക്കയച്ച എസ് എം എസിൽ ” സാർ… നാളെ ഞാൻ സ്കൂൾ ബസ്സിൽ പോകാതെ ബസ് സ്റ്റാൻഡിൽ സാറിനെ കാത്തു നിൽക്കും. എനിക്ക് സാറിനോട് കുറച്ച് സംസാരിക്കണം. സാർ ഒഴിഞ്ഞു മാറിയാൽ ഞാൻ വീട്ടിലെത്താൻ വൈകുമെന്നും കാത്തു നിൽക്കുമെന്നൊക്കെ” പറഞ്ഞുള്ള ഒരു എസ് എം എസ് . എനിക്കെന്തോ അത് വായിച്ചത് മുതൽ നല്ലോണം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു […]