ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14 39

Views : 12446

അവളെ കണ്ടതും അതുവരെ എന്നെ പിടിച്ച് കുലുക്കിയ ദേഷ്യം എവിടേക്കാണ് ഞാനറിയാതെ ഓടിയൊളിച്ചത് എന്നറിഞ്ഞില്ല. ദേഷ്യത്തോടെ പറഞ്ഞിരുന്ന കാര്യങ്ങൾ മുഴുവനാക്കാൻ മറന്ന് പെട്ടെന്ന് നിശബ്ദനായ ഞാൻ മുന്നിലൂടെ വന്ന റൈഹയെ ഒന്നു നോക്കി . അവളെന്നെ നോക്കാതെ ഉമ്മയുടെ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ സംസാരിച്ച് അവർ അപ്പുറത്തേക്ക് പോയി.
ടേബിളിൽ നിന്നും ഞാൻ തട്ടിയിട്ട ചോറ്റ് പാത്രവും, ചോറും പെറുക്കി എടുക്കുന്ന പെങ്ങളെ നോക്കിയപ്പോൾ അവൾ ” പാവത്തിന് പൈസ കിട്ടീലെ ഠോ” എന്ന് പറഞ്ഞ് കളിയാക്കിയതും അവളോട് “നീ നിന്റെ കാര്യം നോക്ക്യാ മതിയെടീ… ” എന്നും പറഞ്ഞ് അവളോട് വീണ്ടും ഉടക്കാൻ നിന്നപ്പോൾ റൈഹാനത്ത് ഞാൻ കേൾക്കത്തക്ക രീതിയിൽ അപ്പുറത്ത് നിന്നും ഒന്ന് ചുമച്ചു അതോടെ ഞാൻ വീണ്ടും മിണ്ടാതെ നിന്നു.
അടുക്കള ഭാഗത്ത് സംസാരിച്ച് നിൽക്കുന്ന റൈഹ വരുന്നതും കാത്ത് ഞാൻ കുറെ നേരം കോലായിയുടെ ഭാഗത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. റൈഹ എന്റെ അടുത്തെവിടെയെങ്കിലും ഉണ്ടായാൽ ഞാനവൾക്ക് വേണ്ടി മാത്രം ജീവിക്കുമായിരുന്നു. അതുകൊണ്ടാണല്ലോ അവളെന്റെ ജീവിത സഖിയായി വേണമെന്ന് ഒരുപാട് മോഹിച്ച എനിക്ക് നൽകാതെ വിധി വിലക്കേർപ്പെടുത്തി നോവിച്ചതും എന്റെ ആരുമല്ലാതാക്കിയതും..
എന്തോ വാങ്ങുവാനാണെന്നും പറഞ്ഞ് ആ നേരത്ത് വന്ന അവൾ കുറെ നേരം വീട്ടുകാരോട് സംസാരിച്ചിരുന്ന ശേഷമാണ് പോകുവാണ് എന്ന് ഉമ്മയോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാനൊരുങ്ങിയ
ത്.
ഈ സമയത്ത് ഞാൻ കോലായയിലേക്ക് ചെന്ന് അവിടെ കാത്തുനിന്നു. അതിലൂടെ വന്ന അവൾ എന്നോട് ചെറുതായൊന്ന് ചിരിച്ച് നാളെ എന്നാന്ഗ്യം കാണിച്ചു. രണ്ട് ദിവസം മുൻപ് കൊടുത്ത എന്റെ പ്രണയലേഖനത്തിനുള്ള മറുപടി നാളെ കിട്ടുമെന്നുള്ള ആ സിഗ്നൽ കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിക്കുകയുണ്ടായി കാരണം അവളെനിക്കായി മാത്രം എഴുതി തരുന്ന ആ കത്തിലെ അക്ഷരങ്ങൾക്ക് മഷിയുടെ മണത്തേക്കാൾ കൂടുതൽ അവളുടെ ചുടു നിശ്വാസത്തിന്റെ ചെറു ചൂടും, മയിലാഞ്ചി മായാത്ത ആ കയ്യിന്റെ മണവുമായിരുന്നു. സ്നേഹാർദ്രമായ ആ വരികൾ രാത്രികളിൽ ഉറങ്ങാതെയിരുന്ന് ഞാൻ പലവട്ടം വായിക്കുമായിരുന്നു. നിനക്കറിയോ എന്റെ ഹൃദയത്തിനെ മത്ത് പിടിപ്പിക്കാൻ കെൽപ്പുള്ള ഒരു ലഹരി തന്നെയായിരുന്നു റൈഹാനത്തിന്റെ അന്നത്തെ ആ പ്രണയലേഖനങ്ങൾ.
മറുപടിയെഴുതിയ കത്ത് നാളെ തരാമെന്നവൾ പറഞ്ഞപ്പോൾ അതുവരെ മനസ്സിനെ അസ്വസ്ഥനാക്കിയ സങ്കടങ്ങൾ ഉരുകി പോയത് ഞാനറിഞ്ഞു .
പിറ്റേന്ന് മഗ്രിബ് നമസ്ക്കരിച്ച് വരുമ്പോൾ പതിവ് പോലെ കിണറ്റിനരികിൽ കാത്തു നിൽക്കുന്ന അവൾ എന്നെ കണ്ടതും കയ്യിലുള്ള എഴുത്ത് ആരെങ്കിലുമുണ്ടോന്ന് നോക്കി ഇട വഴിയിലേക്കിട്ടതും ഞാനതെടുത്ത് അവളോടൊന്ന് ചിരിച്ച് കൂടുതലവിടെ നിൽക്കാതെ വേഗം വീട്ടിലേക്ക് നടന്നു.
അൻവറിന്റെ കഥ കേട്ടിരിക്കുമ്പോഴാണ്
പ്രണയിച്ച പെണ്ണ് നീട്ടുന്ന പ്രണയലേഖനം കയ്യിൽ കിട്ടുമ്പോൾ ആത്മാർത്ഥമായി അവളെ പ്രണയിക്കുന്ന ഒരാണിന്റെ മനസ്സിനനുഭവപ്പെടുന്ന അനുഭൂതികൾ മുഴുവനും ഞാനാദ്യമായി കാണുന്നത്.
അൻവർ തുടർന്ന് പറയാൻ തുടങ്ങി..

Recent Stories

The Author

റഷീദ് എം ആർ ക്കെ

17 Comments

  1. ബാക്ക്യെവ്ടെ

  2. 15 എവിടെ ?

  3. “ബഹറിനക്കരെ
    ഒരു കിനാവുണ്ടായിരുന്നു ”

    ഇത് കഴിഞ്ഞോ ?

  4. Continue…….

  5. Baakki eppom varum

  6. അനുരാഗത്തിന്റെ പുതിയതലങ്ങളിലേയ്ക് കൂട്ടികൊണ്ട് പോയ കഥാകാരന് ഹൃദയം നിറഞ്ഞ നന്ദി . മാസങ്ങൾ പലതും കഴിഞ്ഞിട്ടും ശേഷം ഭാഗങ്ങൾ കാണുന്നില്ലല്ലോ . ഞാൻ ഇന്നലെയാണ് ഈ സൈറ്റ് കാണുന്നതും ഈ കഥ വായിയ്ക്കുന്നതും . പോസ്റ്റിങ്ങ്‌ ഡേറ്റ് സെപ്റ്റംബർ 2017 ആണ് . ബാക്കി ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു . ശ്രീ റഷീദ് ഒരു നല്ല എഴുത്തുകാരൻ ആണ് .വായനക്കാരെ പ്രണയത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടി കൊണ്ട് പോകുവാൻ താങ്കൾക്കു കഴിയുന്നുണ്ട് . വേറെ കൃതികൾ ഉണ്ടെങ്കിൽ എങ്ങിനെ കിട്ടും എവിടെ വായിയ്ക്കാം എന്നുകൂടി ariyiykuka. ശേഷം ഭാഗങ്ങൾ ഉടനെ കി ട്ടും എന്ന് പ്രതീക്ഷയോടെ nirthate.

  7. ഇത്രയും വായിച്ചു തീർത്തപ്പോൾ അറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞു പോയി .

    ബാക്കി കാത്തിരിക്കുന്നു

  8. Kadhayude Bhakki Evide Muthe

  9. ഇതിന്റെ ബാക്കി കാണുന്നില്ലല്ലോ..

  10. Nxt part eppazha

  11. Ningal our bayangran thana Katha anik orupad ishtam ayi thank you bro

  12. പ്രണയത്തിന്റെ മാസ്മരികലോകം തീർത്ത ഈ എഴുത്തുകാരന് ഒരുപാട് നന്ദി …..ബാക്കി ഭകത്തിന്ന് പ്രദീക്ഷയോടെ….

  13. ഇതിന്റെ ബാക്കി കാണുന്നില്ലല്ലോ..

  14. ithinte bhaki evide

  15. Ithinte baakki Evide?….

  16. ethintae bhaki varuvo

  17. റഷീദ് എം ആർ ക്കെ എഴുതിയതാണ് ഈ പോസ്റ്റ്.. കടപ്പാട് കാണുന്നില്ലല്ലോ അഡ്മിൻ.. !!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com