kadhakal.com

novel short stories in malayalam kadhakal !

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14 26

ബഹറിനക്കരെ

ഒരു കിനാവുണ്ടായിരുന്നു 14

Bahrainakkare Oru Nilavundayirunnu Part 14 | Previous Parts

Author : റഷീദ് എം ആർ ക്കെ

ഞാനും റൈഹാനത്തും തമ്മിലുള്ള പ്രണയത്തിന്റെ വസന്തകാലത്താണ് അന്നൊരു ദിവസം എനിക്ക് കോളേജിലെ എന്തോ പ്രോഗ്രാമിന് വേണ്ടി കുറച്ച് കാഷ് അത്യാവശ്യമായി വരുന്നത്. ജോലിയും മറ്റും ഇല്ലാത്തതിനാൽ എനിക്കന്ന് എന്ത് ആവശ്യം വന്നാലും പൈസ ഉമ്മയോട് പറഞ്ഞ് ഉപ്പയുടെ കയ്യിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. അന്നും പതിവ് പോലെ വീട്ടിൽ വന്ന് ഉമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഉപ്പയോട് കാഷ് വാങ്ങി തരണം എന്നൊക്കെ പറഞ്ഞതായിരുന്നു പക്ഷേ ഞാൻ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് വീട്ടിൽ സംഭവിച്ചത്.
കാഷ് കോളേജിൽ എത്തിക്കേണ്ട ദിവസത്തിന് തലേന്ന് വൈകുന്നേരം പാടത്തെ പന്തുകളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ” ഉമ്മാ ഇങ്ങള് ഉപ്പയോട് വാങ്ങിയ ആ കാഷ് തന്നെ നാളെ കോളേജിൽ കൊടുക്കാൻ ഉള്ളതാ എല്ലാവരും കൊടുത്തു.. ” എന്ന് പറഞ്ഞപ്പോൾ ഞാനൊട്ടും പ്രതീക്ഷിക്കാതെ ഉമ്മ പറഞ്ഞു ” ഞാൻ ഉപ്പാനോട് ചോദിച്ചിട്ടില്ല ഉപ്പാന്റെ കയ്യിൽ പൈസയുണ്ടാവില്ലെ
ന്നെനിക്കറിയാം.. അടുത്ത പ്രാവശ്യം നിന്റെ ഫീസ് കൊടുക്കല് തന്നെ എങ്ങനെയാന്നറിയില്ല അപ്പോഴാണ് ആവശ്യമില്ലാത്ത ഓരോ പരിപാടിക്ക് കാഷ്.. ! നിനക്കെന്താ ഇവിടുത്തെ അവസ്ഥകൾ ആലോചിക്കാൻ ബുദ്ധിയില്ലേ..?? ” എന്ന് ഉമ്മ പറഞ്ഞതും കൂടുതലൊന്നും ചിന്തിക്കാതെ ദേഷ്യം തലക്ക് കയറിയ ഞാൻ ഭക്ഷണം കഴിച്ചിരുന്ന പ്ലേറ്റ് ടേബിളിൽ നിന്നും തട്ടി തെറിപ്പിച്ചു.
എന്നിട്ടും ദേഷ്യവും വിഷമവും മാറാതിരുന്നപ്പോൾ
ഉമ്മയുമായി കുറെ നേരം ആ മഗ്രിബിന്റെ സമയത്ത് കയർത്ത് സംസാരിക്കുകയുണ്
ടായി കാരണം വീട്ടുകാരുടെ അവസ്ഥയോ ഉപ്പയുടെ അവസ്ഥയോ എനിക്കന്ന് അറിയില്ലായിരുന്നു.
ഞാൻ നിന്നോട് തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ കോളേജിൽ അടിച്ച് പൊളിച്ച് നടക്കുന്ന ഒരു കാലമുണ്ടായിരുന്
നു എനിക്കെന്ന് അന്നായിരുന്നു ഈ സംഭവവും ..
ഇടക്കൊക്കെ ഉമ്മയുമായി അങ്ങനെ വഴക്കിടാറുണ്ട് അന്നെന്തോ ഞാൻ ഒരുപാട് സമയം വീട്ടുകാരുമായി വഴക്കിട്ടു.. ഉമ്മയോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ലായിരുന്നു അങ്ങനെ. എനിക്കപ്പോൾ കോളേജിലെ ആ പ്രോഗ്രാമായിരുന്നു വലുത് . കാഷ് കിട്ടാത്ത ദേഷ്യം മുഴുവനും ഉമ്മയോടും ദേഷ്യം കൂട്ടാൻ കെൽപ്പുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന പെങ്ങന്മാരോടും തീർക്കുമ്പോഴാണ് പതിവില്ലാതെ ആ സമയത്ത് എന്റെ റൂഹ് റൈഹാനത്ത് അങ്ങോട്ട് വരുന്നത്.

Views : 9775

The Author

റഷീദ് എം ആർ ക്കെ

17 Comments

Add a Comment
 1. 15 എവിടെ ?

 2. “ബഹറിനക്കരെ
  ഒരു കിനാവുണ്ടായിരുന്നു ”

  ഇത് കഴിഞ്ഞോ ?

 3. Baakki eppom varum

 4. അനുരാഗത്തിന്റെ പുതിയതലങ്ങളിലേയ്ക് കൂട്ടികൊണ്ട് പോയ കഥാകാരന് ഹൃദയം നിറഞ്ഞ നന്ദി . മാസങ്ങൾ പലതും കഴിഞ്ഞിട്ടും ശേഷം ഭാഗങ്ങൾ കാണുന്നില്ലല്ലോ . ഞാൻ ഇന്നലെയാണ് ഈ സൈറ്റ് കാണുന്നതും ഈ കഥ വായിയ്ക്കുന്നതും . പോസ്റ്റിങ്ങ്‌ ഡേറ്റ് സെപ്റ്റംബർ 2017 ആണ് . ബാക്കി ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു . ശ്രീ റഷീദ് ഒരു നല്ല എഴുത്തുകാരൻ ആണ് .വായനക്കാരെ പ്രണയത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടി കൊണ്ട് പോകുവാൻ താങ്കൾക്കു കഴിയുന്നുണ്ട് . വേറെ കൃതികൾ ഉണ്ടെങ്കിൽ എങ്ങിനെ കിട്ടും എവിടെ വായിയ്ക്കാം എന്നുകൂടി ariyiykuka. ശേഷം ഭാഗങ്ങൾ ഉടനെ കി ട്ടും എന്ന് പ്രതീക്ഷയോടെ nirthate.

 5. ഇത്രയും വായിച്ചു തീർത്തപ്പോൾ അറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞു പോയി .

  ബാക്കി കാത്തിരിക്കുന്നു

 6. Kadhayude Bhakki Evide Muthe

 7. ഇതിന്റെ ബാക്കി കാണുന്നില്ലല്ലോ..

 8. Ningal our bayangran thana Katha anik orupad ishtam ayi thank you bro

 9. പ്രണയത്തിന്റെ മാസ്മരികലോകം തീർത്ത ഈ എഴുത്തുകാരന് ഒരുപാട് നന്ദി …..ബാക്കി ഭകത്തിന്ന് പ്രദീക്ഷയോടെ….

 10. ഇതിന്റെ ബാക്കി കാണുന്നില്ലല്ലോ..

 11. ithinte bhaki evide

 12. Ithinte baakki Evide?….

 13. ethintae bhaki varuvo

 14. റഷീദ് എം ആർ ക്കെ എഴുതിയതാണ് ഈ പോസ്റ്റ്.. കടപ്പാട് കാണുന്നില്ലല്ലോ അഡ്മിൻ.. !!!

  1. ഉണ്ടല്ലോ..

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020