അജ്ഞാതന്‍റെ കത്ത് 7 23

Views : 10973

“അയ്യോ….. ഒരർത്ഥത്തിൽ പറഞ്ഞാൽ അതല്ലേ ഏറ്റവും വലിയ വില.? അതല്ലേ നിങ്ങൾ വരെ ഞങ്ങൾക്കൊപ്പം നിൽക്കുന്നത്. “

വീണ്ടും തോമസ് എന്നയാളുടെ ശബ്ദം ചിരിക്കൊപ്പം മുഴങ്ങി.

” അപ്പോ ശരി കുര്യച്ചാ ഞാൻ ഇറങ്ങുവാ എൽദോ വരു.”

സ്ത്രീയുടെ ശബ്ദം.

കുര്യച്ചൻ!

“അയാളപ്പോൾ ഇവിടെ ഉണ്ടോ? അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് പോലീസിൽ അറിയിക്കണ്ടെ?”

ഞാൻ പതിയെ അലോഷിയെ നോക്കി. അവിടെ അലോഷിയും പ്രശാന്തും ഇല്ലായിരുന്നു. കിരൺജിത്ത് പിന്നാലെ വരാൻ ആഗ്യം കാട്ടി. പുറത്ത് ഒരു കാർ സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ വേഗത്തിൽ കാർപോർച്ചിലെത്തി അവിടെ ഗേറ്റിനു വെളിയിൽ ഒരു കാർ നിർത്തി ഡ്രൈവർ ഗേറ്റടച്ച് വീണ്ടും യാത്ര തുടർന്നു.
തിരികെ ഞാൻ വന്നു പഴയ സ്ഥാനത്തെത്തിയപ്പോഴേക്കും മുറിയിലെ ബെഡിൽ ഒരാൾ കമിഴ്ന്നു കിടന്നുറങ്ങുന്നുണ്ടായിരുന്നു.അത് കുര്യച്ചനോ തോമസോ? വീടിനു ചുറ്റി ഞാൻ അടുക്കള ഭാഗത്തെത്തി. അലോഷ്യസും പ്രശാന്തും അരുൺജിത്തുവും വാതിൽ തുറന്നകത്ത് കടക്കുകയായിരുന്നു അപ്പോൾ പിന്നാലെ ഞാനും കടന്നു.വീടു പണി നടക്കുന്നതിന്റെ ഭാഗമായി കിച്ചണിലെ തറയെല്ലാം കൊത്തിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു.

“വേദ ഒരു ലൈവ് ടെലികാസ്റ്റിംഗ് പറ്റുമോ?”

അരുൺജിത്തിന്റെ ചോദ്യം ഞാൻ എന്തിനെന്ന ഭാവത്തിൽ അവരെ നോക്കി.

“ഇവിടെയൊരു പാട് ചോദ്യങ്ങളുണ്ട്. ആര് എന്ത് എന്തിന് ആർക്കു വേണ്ടി. ഉത്തരങ്ങൾ കിട്ടും മുന്നേ മുറിഞ്ഞുപോയ യാചനകൾക്കു മുന്നിൽ മുഖത്തേക്കു തെറിച്ച ചുടുനീര് ചോരയാണെന്നതറിയാതെ പോയവർ.”

” നിങ്ങളെന്താണ് പറഞ്ഞു വരുന്നത്?”

ഞാൻ പതിയെ ചോദിച്ചു. അപ്പോൾ അകത്തൊരു ഞെരക്കം കേട്ടു .ഞങ്ങൾ വീണ്ടും പതുങ്ങി. നിശബ്ദമായപ്പോൾ ഞങ്ങൾ ഹാളിലേക്കു കടന്നു.തൊട്ടടുത്ത ദിവസം പെയിന്റടിച്ചതിനാൽ പെയിന്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളച്ചുകയറുന്നുണ്ടായിരുന്നു.
ഹാളിലെ ടീപോയ് മേൽ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസുകളും തെറിച്ചുവീണ മിക്സ്റും പ്ലേറ്റും.നേരത്തെ കണ്ട ബെഡിൽ ഇപ്പോൾ രണ്ടു പേരുണ്ട്. ഒരാൾ കമിഴ്ന്നു കിടക്കുന്നതിനാൽ അതാവും തോമസ് മറ്റേത് ഒളിവിൽ കഴിയുന്ന കുര്യച്ചൻ.!

ഞാൻ കുര്യച്ചനു തൊട്ടടുത്തെത്തി. അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

” ആരെങ്കിലും ഒരാൾ ഇവിടെ ഇവരെ നോക്കിയിരിക്കണം ബാക്കിയുള്ളവർ എനിക്കൊപ്പം വാ.”

അരുൺ ജിത്തിനൊപ്പം ഞാനും അലോഷ്യസും നീങ്ങി.പ്രശാന്ത് അവർക്ക് കാവലായി നിന്നു.
അടുക്കളയിലെ മൂലയിൽ കൂട്ടിയിട്ട പിക്കാസെടുത്തു തറയിൽ ഇളക്കിയിട്ട മണ്ണിൽ കൊത്തിക്കോരാൻ തുടങ്ങി.

“നിങ്ങളെന്താണീ കാണിക്കുന്നത്?”

അലോഷ്യസിന്റെ ചോദ്യത്തെ പാടെ അവഗണിച്ചായിരുന്നു അരുൺജിത്തിന്റെ പെരുമാറ്റം. അയാൾ ഭ്രാന്തമായ മെയ് വഴക്കത്തോടെ അടുക്കളയിൽ അങ്ങിങ്ങ് ചെറിയ കുഴികൾ കുത്തിക്കൊണ്ടിരുന്നു.

“ഓഹ്….. “

Recent Stories

The Author

kadhakal.com

1 Comment

  1. ഇതിൻ്റെ ഭാക്കിയെപ്പോ വരും….?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com