അജ്ഞാതന്‍റെ കത്ത് 7 23

“വേദ KT മെഡിക്കൽസ് ഉടമ തൗഹയുടെ മകൾ കൊല്ലപ്പെട്ടിരിക്കുമെന്ന വലിയ വിശ്വാസത്തിലാണ് ഞാനിപ്പോൾ. അന്ന് തന്റെ വാട്ടർ ടാങ്കിൽ കണ്ട ബോഡി അത് മുംതാസാവാം. “

“സർ അതെങ്ങനെ കഴിഞ്ഞ ദിവസം സർ അവരുമായി ചാറ്റ് ചെയ്തതല്ലേ?”

“അതെ. പക്ഷേ ഇന്ന് രാവിലെ ഞാനവരെ ഓൺലൈനിൽ വാച് ചെയ്തിരുന്നു. വെറുതെ ഒരു gd Mgവിഷ് ചെയ്യുകയും ചെയ്തു.പ്രശ്നം അതല്ല.ഞാൻ തിരക്കിയപ്പോൾ അവൾ പുതിയ ജോലി പെട്ടന്ന് റെഡിയായെന്നും വിദേശത്താണെന്നും പറഞ്ഞു. ഒരു കല്ലുകടി തോന്നിയതിനാൽ ഞാൻ ലൊക്കേഷൻ നോക്കി. ശരിയായിരുന്നു. അവൾ അപ്പോൾ മസ്ക്കറ്റിലായിരുന്നു. അവളോട് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഖത്തർ എന്നാണ് മെസ്സേജ് ചെയ്തത്.
പോകുമ്പോൾ എന്താ പറയാതിരുന്നതെന്ന ചോദ്യത്തിന് ഉപ്പച്ചിക്ക് അത്യാവശ്യമായി വരാനുണ്ടായിരുന്നു. അപ്പോൾ ഞാനും കുറച്ച് നേരത്തെ വന്നു എന്ന്. അതിൽ ഒരു കള്ളം ഫീൽ ചെയ്തു. ഉടനെ തന്നെ ഞാൻ അതേ പറ്റി അന്വേഷിപ്പിച്ചു. അപ്പോൾ അറിയാൻ കഴിഞ്ഞത് തൗഹബിൻ പരീതിനൊപ്പം മുംതാസ് തിരുവനന്തപുരത്തു നിന്നും കഴിഞ്ഞ 5 ദിവസങ്ങളിലൊന്നും ഫ്ലൈറ്റ് കയറിയിട്ടില്ല എന്നതാണ്. മാത്രവുമല്ല.. മിനിഞ്ഞാന്ന് ഉച്ചയ്ക്കുള്ള ഫ്ലൈറ്റിന് തൗഹബിൻ പരീത് മസ്ക്കറ്റിലേക്ക് പോയതായി വിവരം കിട്ടിയിട്ടുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ യാത്ര മുൻകൂട്ടി അറിയാവുന്ന ആരോ അദ്ദേഹഹത്തെ കരുവാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.”

“സർ അതെങ്ങനെ ശരിയാവും? മുംതാസ് മിസ്സിംഗാണെങ്കിൽ തൗഹ പരാതിപ്പെടില്ലേ? ഇതുവരെ അങ്ങനെയൊരു കേസ് വരാത്ത സ്ഥിതിക്ക് മുംതാസിനെന്തു പറ്റി എന്നത് വ്യക്തമായി അറിയുന്ന വ്യക്തി തൗഹയാണെന്ന് നമുക്കൂഹിക്കാലോ സർ? തൗഹയുടെ മെഡിക്കൽസിന്റെ മറവിൽ നടക്കുന്നത് എന്താണെന്ന് കണ്ടു പിടിക്കണം.. ഇന്നലെ നമുക്ക് പ്രഫസർ നൽകിയത് അത്രയും വലിയ ഇൻഫർമേഷനാണ്.അതിൽ KTമെഡിക്കൽസും ഉണ്ടെന്ന് മനസ് പറയുന്നു. “

” ശരിയായിരിക്കാം വേദാ. നമ്മൾ പിടികൂടിയ ആർക്കും തന്നെ ഇതിന്റെ യഥാർത്ഥ കേന്ദ്രവുമായി നേരിട്ട് ബന്ധമില്ല. എന്തെങ്കിലും കുറച്ചറിയാവുന്നത് ദേവനാണ്, ബട്ട് അവനാണെങ്കിൽ ഒരു മാനസിക രോഗിയും. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം കാണിക്കുന്ന ചില ഭ്രാന്തൻ ചേഷ്ടകൾ ഇടയ്ക്കു കണ്ടു. “

” ഉം…. കസ്റ്റഡിയിലെടുത്തവരെ കോടതിയിൽ ഹാജരാക്കേണ്ടെ? സർ?”

” വേണ്ട. അവർ നമ്മുടെ കസ്റ്റഡിയിൽ ഉള്ളത് ഒരു റെക്കോർഡിലും ഇല്ല . ”
പിന്നീട് ഞാൻ എനിക്ക് വന്ന Mail നെ പറ്റി സംസാരിച്ചു.

“for orthographic research maintenance using logical arrangement ഇതിന്റെ അർത്ഥം വ്യാഖ്യാനിച്ചെടുക്കാൻ കഴിയാതിരുന്നപ്പോഴാണ് ഇതേ മെസ്സേജ് അരവിക്കു വന്നത്
for orthographic research maintenance using logical arrangement 608/13……
ഇതിൽ 13 എന്നത് വർഷമാവാം. 2013ൽ നടന്ന എന്തോ ഒരു സംഭവം. രണ്ടാമത് വന്നത് ’57 rof_______tne ‘ എന്ന് മാത്രം. അതായത് 57 ലെറ്റർ ഉള്ള ഒരു വാക്യം എന്നതാവാം. ആദ്യം വന്ന മെയിൽ ഉള്ളത് ആകെ 57 ലെറ്ററുകൾ. രണ്ടാമത്തെ മെയിൽ നോക്കിയാൽ സാറിനു മനസിലാവും for orth……….. arrangement എന്നത് വാക്കുകൾ തിരിച്ചിട്ടതാണെന്ന്. ആദ്യത്തെ for എന്നത് rof. arrangement ലാസ്റ്റ് ent എന്നത് tne എന്നും. നമുക്ക് വേണ്ടത് ആദ്യത്തെ മെയിൽ ആണ്.
For Orthographic Research Maintence Using Logical Arrangment
ഇതിലെ ആദ്യത്തെ ലെറ്റർ മാത്രം കാപിറ്റൽ ആക്കിയ ശേഷം മറ്റ് ലെറ്റർ ഹൈഡ് ചെയ്തു വായിക്കുക. FORMUL608/13 എന്നു കിട്ടും.സാറിന് മനസിലായോ?”

“യെസ് വേദ.ആ ഫോർമുല എന്താണെന്ന് കണ്ടു പിടിക്കണം. അവ വേദയ്ക്കയക്കാൻ കാരണവും.”

“സർ ഞാൻ പറഞ്ഞല്ലോ കേസുകൾ പലതും കണക്റ്റാഡാണ്. 2016 ഓഗസ്റ്റ് 18 ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം, ഭാര്യയുടെ തിരോധാനം, കൃഷ്ണപ്രിയവസുദേവിന്റെ അബോധാവസ്ഥയും തുടർന്നുള്ള തിരോധാനം, അർജ്ജുൻ കേശവന്റെ ബോഡി മിസ്സിംസ്, അഞ്ചും ഏഴും വയസുള്ള ചെറുതുരുത്തിയിലെ കുട്ടികളുടെ തിരോധാനവും പിന്നാലെ മാതാപിതാക്കളുടെ ആത്മാഹത്യയും, തുടർന്ന് സജീവിന്റെ മൃതദേഹവും നഷ്ടപ്പെട്ടിരിക്കുന്നു.”

Updated: September 26, 2017 — 8:46 pm

1 Comment

  1. ഇതിൻ്റെ ഭാക്കിയെപ്പോ വരും….?

Comments are closed.