Snehapoorvam by Rajeesh Kannamangalam ‘ഏട്ടാ… ഏട്ടാ…’ ‘ഉം, എന്താ?’ ‘ഒന്നിങ്ങട് വാ’ ‘എന്താന്ന് പറ’ ‘ഇങ്ങട് വാ’ വായിച്ചിരുന്ന പത്രം മടക്കിവച്ച് എഴുന്നേറ്റു. കുറച്ച് കാലമായിട്ടുള്ള ശീലമാണ് രാവിലെ കുടിക്കാൻ ചായയും കഴിക്കാൻ പത്രവും. ഏകദേശം അരമണിക്കൂറോളം പേപ്പറിന് മുന്നിലിരിക്കണം, എന്നാലേ ഒരു സമാധാനമാകൂ. എന്തിനാണാവോ ശ്രീമതി വിളിക്കുന്നത്? പുതുപെണ്ണല്ലേ, എന്ത് ആവശ്യത്തിനും ഞാൻതന്നെ വേണം. റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി സാരി ഉടുത്തുകൊണ്ടിരിക്കാ. ‘എന്തേ ‘ ‘ഏട്ടാ ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ച് താ’ ‘അയ്യേ, […]
Category: Short Stories
MalayalamEnglish Short stories
എന്റെ മകൾ 149
Ente makal by Muhammed Rafi ഉമ്മാ….. ഇന്ന് എവിടെ പോയി എന്റെ സുന്ദരി മോള് ഇന്ന് എന്താ അറിയില്ല നിന്റെ മോള് സ്കൂൾ വിട്ട് വന്നപ്പോൾ മുതൽ ഒരേ ഇരിപ്പാ ഞാൻ എന്ത് ചോദിച്ചിട്ടു ഒരക്ഷരം പറയുന്നില്ല അത് എന്തുപറ്റി ചിന്നുമോളെ…….. ഉപ്പാന്റെ മോൾക്ക് എന്തുപറ്റി ഉപ്പമ്മ പറഞ്ഞല്ലോ എന്റെ മോള് ഇന്ന് ഒന്നും മിണ്ടിയില്ലന്ന് എന്താ എന്റെ സുന്ദരികുട്ടിക്കി ഉപ്പാനോട് പറ എന്നോട് മിണ്ടണ്ട…… അച്ചോടാ അത് എന്തുപറ്റി എന്റെ മോള് നല്ല പിണക്കത്തിലാണല്ലോ […]
ഒരു കൊച്ചു കുടുംബകഥ 26
Oru Kochu Kudumba Kadha by മനു ശങ്കർ പാതാമ്പുഴ “ഉണ്ണിയേട്ടാ ഈ തേങ്ങാ ഒന്നു പൊതിച്ചു താ…എണീക്കു…ഉണ്ണിയേട്ടാ..” രാവിലെ മഴ പെയ്തു തണുത്തു പുതച്ചു മൂടി കിടക്കുമ്പോൾ അവൾ വിളി തുടങ്ങി..ശല്യം കേൾക്കാത്തപോലെ കിടന്നപ്പോൾ പുതപ്പിൽ പിടിച്ചു വലിക്കുന്നു…”എന്റെ പൊന്നേടി രാവിലെ എങ്കിലും സമാധാനം തരൂമോ…” ഞാൻ പിന്നെയും ചുരുണ്ടു കിടന്നു “ദേ പൊന്നു മനുഷ്യ കുഞ്ഞിന് സ്കൂളിൽ പോണം ഈ തേങ്ങാ കിട്ടിട്ടു വേണം പുട്ടുണ്ടാക്കാൻ..” എഴുന്നേറ്റ് ഇരിക്കുമ്പോൾ കൈകൾക്കും കാലിനും എല്ലാം ജോയിന്റ് […]
തിരിച്ചറിവുകൾ 20
Thiriccharivukal by അനസ് പാലക്കണ്ടി ”’ഡാ ചങ്കെ, കരളേ.., എന്റെ ആദ്യരാത്രി മുടക്കാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ”’? ”’ഒരു രക്ഷയും ഇല്ലാ മച്ചാ…. ആ ‘അറാത്ത് ഹാരിസാണ് പ്രശ്നക്കാരൻ അവന്റെ ആദ്യരാത്രി മുടക്കാൻ ഇയ്യും വന്നതല്ലേ മ്മളെ കൂടെ… അന്ന് ഇജ്ജ് ലുങ്കി മടിക്കികുത്തി അടിയിലെ ട്രൗസറും കാണിച്ചു തലയിൽ ഒരു കെട്ടും കെട്ടി ഒരു ഒന്നന്നര റൗഡി ലുക്കിലാണ് ഓന്റെ ഭാര്യവീട്ടിലേക്കു വന്നത് അതും കോഴിക്കോടിന്റെ സ്വന്തം കുണ്ടുങ്ങൽ എന്ന സ്ഥലത്തു പിന്നെ പറയാനുണ്ടോ കാര്യങ്ങൾ… എല്ലാവരെയും […]
ആദ്യരാത്രി 36
Adiya Rathri by Reshma Raveendran അഡ്വക്കേറ്റ് സുമലത അരവിന്ദിനെയും, ദേവികയെയും മാറി മാറി നോക്കി. ദേവിക വല്ലാത്തൊരു നിർവികാരതയോടെ മുഖം കുനിച്ചു ഇരിക്കുകയായിരുന്നു. “ദേവിക ” സുമലത ദേവികയെ നോക്കി.. “മോളെ ബന്ധം വേര്പെടുത്തുക എന്നത് വളരെ നിസ്സാരമാണ്. പക്ഷെ സന്തോഷത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നത് വളരെ പ്രയാസവുമാണ്. അവിടെ പരസ്പര വിശ്വാസവും, സ്നേഹവുമാണ് വേണ്ടത്… നിങ്ങളുടെ കഴിഞ്ഞിട്ട് വെറും ഒരു ആഴ്ച ആയതേയുള്ളൂ. പരസ്പരം മനസ്സിലാക്കുവാനുള്ള സമയം പോലും കിട്ടിയിട്ടില്ല. […]
ആ യാത്രക്കൊടുവിൽ 35
Aa Yathrakkoduvil by Sai Bro. “ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. ” റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്.. അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി.. നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത് അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,.. മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം […]
ഒരു മധുര പ്രതികാരം 24
Oru Madura Prathikaram by മിനി സജി അഗസ്റ്റിൻ പള്ളി പെരുന്നാളിന് കഴുന്ന് എടുത്ത് തിരിച്ചു വന്ന് കൂട്ടുകാരൻ അനൂപിന്റെ കൂടെ നിൽക്കുമ്പോളാണ് സിബി ആദ്യമായി അവളേ കാണുന്നത്. ഇളം പിങ്ക് ചുരിദാറിൽ ഒരു മാലാഖ. വട്ടമുഖം. തുടുത്ത കവിളുകൾ നല്ല നിറം.ഇവിടെ ഒന്നും കണ്ടിട്ടില്ല ആ സുന്ദരിയേ. അപ്പോളാണ് അനൂപും അവളേ കാണുന്നത്. എന്റളിയാ ഏതാ ഈ സുന്ദരി? ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? ആർക്കറിയാം എന്ന് വലിയ താല്പര്യമില്ലാതെ അവനോട് പറഞ്ഞിട്ട് വാദ്യമേളകാരുടെ അടുത്ത് ചെന്നപ്പോൾ […]
എന്റെ പ്രണയം 22
Ente Pranayam by ഷംനാദ് “അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..” ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്.. കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും […]
സൗഹൃദത്തിനുമപ്പുറം 8
Souhrudathinum Appuram by വീണ `സച്ചൂ….. കഴിയുന്നില്ല എനിക്ക്….. നീ ആഗ്രഹിക്കുന്ന പോലൊരു രീതിയില്‍ നിന്നെ കാണാന്‍ കഴിയുന്നില്ല എനിക്ക്… ഇന്നലെ വരെ ഉണ്ടായിരുന്ന പോലെ ഇനിയും നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം നമുക്ക്..അതിനപ്പുറം ഒന്നും വേണ്ട.എനിക്കും നിനക്കും ഓരോ കുടുംബമുള്ളതല്ലേ? നമ്മളെ മാത്രം പ്രതീക്ഷിച്ചും വിശ്വസിച്ചും മുന്നോട്ട് പോകുന്ന കുടുംബം, അവരെ… അവരെ ചതിക്കാന്‍ പാടുണ്ടോ നമ്മള്‍? അത്രയ്ക്ക് അധഃപതിച്ചിട്ടുണ്ടോ നമ്മള്‍?’ അവളുടെ വാക്കുകളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവന്‍ മുഖം തിരിച്ചു. ` നീ പറയുന്നതെല്ലാം […]
ഗൗരിയും ലോക കപ്പും 14
Gowriyum Loka Cuppum by സുഹൈന വാഴക്കാട് നഗരത്തിലെ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചറാണ് ഗൗരി .സ്‌കൂൾ വിട്ട് വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ അത് ശ്രദ്ധിച്ചത് , ലോക കായിക മാമാങ്കമായ ലോകകപ്പ് ആരവങ്ങൾ ഫ്‌ളെക്‌സ് കളായും തോരണങ്ങളായും നഗര വീഥിയിൽ ഉയർന്നിരിക്കുന്നു . അവ ഓരോന്നും കാണുമ്പോഴും ഹൃദയം പൊട്ടുന്ന വേദനയായിരുന്നു അവൾക്ക് .കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി , കഴിഞ്ഞ ലോകകപ്പ് സമയത്താ വിധി എന്റെ ഭാഗ്യത്തെ തട്ടിയെടുത്തത് . ജീവിതയാത്രയിൽ ഒറ്റക്ക് തുഴയാൻ […]
തട്ടുകട 14
Thattukada by ശാലിനി വിജയൻ ‘എന്നും വൈകുന്നേരം റെയിൽവേ സ്റ്റേഷനു സമീപം തട്ടുകടയിൽ ചായക്കുടിക്കാറുണ്ട് ഞാനും വിദ്യ ടീച്ചറും. ആദ്യമൊക്കെ റെയിൽവേ സ്റ്റേഷനെ അറപ്പോടെയാണ് നോക്കി കണ്ടതെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ഞാനും കൂട്ടായി.. അതും പ്രിയപ്പെട്ട പഴംപൊരിയും. ഉള്ളി വടയും മധുരം കുറഞ്ഞ ഇലയടയും. ഒരു ദിവസം ചായ കുടിക്കാൻ കണ്ടില്ലങ്കിൽ “എന്താ മോളേ” ഇന്നലെ വരാത്തെയെന്ന കണ്ണേട്ടന്റെ ചോദ്യം ഒരച്ഛൻ മകളോട് ചോദിക്കുന്ന പോലെ തോന്നിട്ടുണ്ട്.. ഓരോരുത്തരുടെ ഇഷ്ട വിഭവങ്ങളും ചായയുടെ മധുരം […]
അച്ഛൻ 180
Achan by Sharath ഒരു റിയൽ സ്റ്റോറി. അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ. അമ്മേ അമ്മമ്മ പറയുന്ന കേട്ടല്ലോ. എന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന്. അപ്പോൾ നാളെ അച്ഛൻ വരില്ല അല്ലെ. എന്താ അമ്മേ അച്ഛൻ വരത്തെ, ഉണ്ണിയോട് പിണക്കം ആണോ അച്ഛന്. ഉണ്ണിയുടെ വാക്കുകൾ കേട്ടു അവൾ പോലും അറിയാതെ കണ്ണുകൾ നിറയുന്നുണ്ടരുന്നു. ആ കണ്ണുകൾ തുടച്ചു കൊണ്ട്, മോനെ […]
സ്നേഹം 46
Sneham by ജിതേഷ് “എടാ അവർക്കു ഏട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടായിട്ടുണ്ട് ഇന്ന് നമ്മളെല്ലാവരും ഒന്ന് കാണാൻ പോണം എന്ന് പറഞ്ഞിരുന്നു…. രണ്ട് പെണ്മക്കൾ ആണ്…. മൂത്ത ആളിനെയാണ് ഏട്ടന് പറഞ്ഞത്…. ഇളയ കുട്ടിക്ക് ചെറിയ വൈകല്യം ഉണ്ട്…. അരയ്ക്ക് കീഴ്പോട്ട് സ്വാധീനം ഇല്ല….. ഇത് നടക്കും എന്ന എനിക്ക് തോന്നുന്നേ… ” അമ്മ അരുണിനോട് പറഞ്ഞു… “ശെരി അമ്മേ സന്തോഷം…. അപ്പൊ ഞാൻ അവിടെ വേണ്ട അമ്മേ അത് ശെരിയാവില്ല…. നിങ്ങളെല്ലാരും കണ്ടു അതങ്ങോട്ട് ഉറപ്പിക്കു…. […]
എസ്‌കേപ് ഫ്രം തട്ടാക്കുടി 14
EScape from Thattakkudi by Rajeev Rajus തട്ടാക്കുടിയിൽ ഇരുൾ വീഴാൻ തുടങ്ങിയിരുന്നു .. ചുറ്റുമുള്ള മഴക്കാടുകളിലെ കുളിരിലും ഡേവിഡിൻറ്റെ ഉള്ളിൽ വേനൽസൂര്യൻ അസ്തമിക്കാതെ നിന്നു.. പ്രേതങ്ങൾ സ്വൈരവിഹാരം നടത്തുന്ന ഏരിയ ആണ്.. ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെ എന്നു പ്രവചിക്കാൻ കഴിയില്ല.. ഭീതിയുടെ മൂകത തളം കെട്ടി നിൽക്കുന്ന കാടിനു നടുവിലൂടെ പോകുന്ന വഴിയിലൂടെ അവൻറ്റെ ഹാർഡ്‍ലി ഡേവിഡ്‌സൺ ബൈക്ക് ഓടിക്കൊണ്ടിരുന്നു .. ഇനിയും രണ്ടു കിലോമീറ്ററോളം പോകണം മാമന്റെ വീട്ടിലെത്താൻ ..മാമന്റെ വീട് […]
പെങ്ങളൂട്ടി 39
Pengalootty by അനൂപ് അനു കളൂർ “അതുവരെ എനിക്ക് സ്വന്തം ആയിരുന്ന വീട്ടിലെ ചെറിയ കുട്ടിയെന്ന പദവി ഒരു വാക്ക് പറയാതെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അവളുടെ പിറവി.. ” തറവാട്ട് വീട്ടിലെ എല്ലാവരുടെയും സ്നേഹവും ലാളനയും കൊഞ്ചിക്കലും ഞാൻ മാത്രം ഇങ്ങനെ ആസ്വദിച്ചു പോന്നിരുന്നതിനടയിലേക്കാണ് അതിൽ പകുതിയും പിടിച്ചു വാങ്ങിക്കൊണ്ട് അവൾ കടന്നു വന്നത്… “അതിലും സങ്കടം ആയത് അവൾ ഇച്ചിരി കൂടി വലുതായതോടെ നിക്ക് മാത്രം കിട്ടിയിരുന്ന പൂവാലി പശുവിന്റെ പാലിലും കറുമ്പി കോഴിയുടെ മുട്ടയിലും […]
അബൂന്റെ പെണ്ണ് കാണൽ 28
Aboobinte Pennu kanal by Munna Sha ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് പറന്നുയർന്ന വിമാനത്തിലിരുന്നു അബുവിനു വീർപ്പു മുട്ടി വിമാനത്തിൽ കയറി ദിവസങ്ങൾ ആയ പോലൊരു തോന്നൽ…. ഇത്തവണ വീട്ടുകാർ കണ്ട് ഉറപ്പിച്ചു വെച്ച പെണ്ണിനെ ബീവിയാകാനുള്ള വരവാണ്.. വയസ്സ് ഇരുപത്താറ് കഴിഞ്ഞിട്ടും വീട്ടുകാർക്ക് താൻ പെണ്ണ് കെട്ടി കാണാനുള്ള പൂതി ഇല്ലേന്ന സങ്കടത്തിൽ ആയിരുന്നു അബു… നാല് കൊല്ലമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട് ഇതിനിടക്ക് ഒരിക്കൽ വന്നു പോയി… കഴിഞ്ഞ തവണ വന്നപ്പോൾ കല്യാണ ഖാദർ […]
ഏട്ടനെന്ന വിടവ് 27
Ettan Enna Vidavu by Subeesh ആദ്യ ഭാര്യയുടെ മരണത്തിനു ശേഷമാണ് അമ്മയെ “അയാൾ ” (അച്ഛനാണേലും അങ്ങനെ പറയാനാണ് എനിക്കും ഇഷ്ടം) വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യ തൂങ്ങി മരിച്ചതാണ് മാനസീകരോഗം (യക്ഷിയെ കണ്ട് ഭയന്നതാണ് എന്ന് അച്ഛനും നാട്ടുകാരും പറയുമായിരുന്നു) ആയിരുന്നു. അതും പറഞ്ഞാണ് അമ്മയെ വിവാഹം കഴിച്ചത്. ഒരിക്കലും ഒരു നല്ല ബന്ധം അല്ലന്നറിഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്ല്യാണം കഴിച്ചത്. കാരണം.. അമ്മക്ക് താഴെ രണ്ടനിയത്തിമാർ കൂടി ഉണ്ട്. ഒരിക്കൽ പോലും […]
ജെയിൽ 13
Jail by രമണി സന്ധ്യക്ക് നാമം ജപിക്കുന്ന തന്റെ രണ്ടു മക്കളെയും മാറി മാറി നോക്കി ചാത്തു ഇറയത്തിരുന്നു. എന്തെന്നില്ലാത്ത ഒരു ഭയം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ദുഃഖഭാരം താങ്ങാനാവാതെ ഏതു നേരവും,കിടപ്പു തന്നെ. ഊണും, ഉറക്കവുമൊന്നുമി- ല്ലാത്ത ഒരവസ്ഥയായിരുന്നു അവൾക്ക്. സന്ധ്യാംബരത്തിലെ ചുവപ്പു നിറം പോലെ,അന്ന് മനസ്സിലും അഗ്നി ആളിക്കത്തുകയാണ്. നാളെയാണ് ഗൾഫിൽ നിന്നും, മകന്റെശവശരീരമെത്തുന്നത്. ചാത്തുവോർത്തു. ബന്ധുവഴിക്കുള്ള നാലഞ്ചാളുകൾ സഹായത്തിനായി രാത്രിയിൽ എത്തിച്ചേ -രും, ചാത്തു പണിക്കു നിൽക്കുന്ന വീട്ടിലെ മുതലാളിയും, നാളെ വരും. […]
അമ്മമണം 155
Amma Manam by ലീബബിജു മാറിനിൽക്ക്’ പെട്ടെന്ന് അവനെന്നെ തള്ളി മാറ്റി മുന്നോട്ട് കുതിച്ചു.ഒരു നിമിഷം ഞാൻ പകച്ചു പോയെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാനും കുതിച്ചു. ഞാനും അവനും ഒപ്പത്തിനൊപ്പം.അവൻ എന്നെ ദേഷ്യത്തോടെ വാലുകൊണ്ട് ചുഴറ്റി അടിച്ചു. ഞാനും വിട്ടു കൊടുത്തില്ല.എന്നാലാവും വിധം ഞാനും ഒരടി.അതി വിദഗ്ധമായി അതിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ നീങ്ങി കൊണ്ടിരുന്നു. ഞങ്ങൾക്ക് പിറകെ ആരവത്തോടെ ഒരുപാട് പേർ വരുന്നുണ്ടായിരുന്നു. അച്ഛൻ്റെ രക്തത്തിൽ നിന്ന് വേർപെട്ട് അമ്മയുടെ ഗർഭപാത്രത്തിലേക്ക് കുതിക്കുകയാണ് ഞങ്ങൾ. […]
സ്ത്രീധനം 14
Sthreedhanam by Subeesh അളിയന്റെ പൂരപ്പാട്ട് കേട്ടാണ് രാവിലെ ഉണർന്നത്. ഇയാളിതെപ്പോ എത്തി തല വഴി മൂടിയ പുതപ്പ് മെല്ലെ മാറ്റി നോക്കി. ഹൊ! അളിയൻ ഇന്ന് രണ്ടും കൽപ്പിച്ചാണല്ലോ? അല്ലാ എപ്പോഴും അങ്ങനാണല്ലോ? ഞാൻ പുറത്തിറങ്ങി മുറ്റത്ത് നിന്ന് അളിയൻ എന്തൊക്കെയോ പറയുന്നുണ്ട്. അച്ഛൻ ഒരു ചായ ഗ്ലാസും കടിച്ചു പിടിച്ച് ഉമ്മറത്തും. അൽപ്പം ഉമിക്കരിയെടുത്ത് ഞാൻ കിണറ്റിൻകരയിൽ സ്ഥാനം പിടിച്ചു. നിങ്ങളെന്തു കോപ്പിലെ അമ്മായിഅപ്പനാ.. ഞാൻ വന്നപ്പോ വച്ചതാണല്ലോ ആ ചായ ഗ്ലാസ്. അയ്യോ […]
അവസ്ഥാന്തരങ്ങൾ 17
Avasthantharangal by Indu Chadayamangalam അവഗണനയായിരുന്നു എന്നും ചിറ്റമ്മയ്ക്ക് എന്നോട്. നേരിട്ട് കാണിച്ചിരുന്നില്ലെങ്കിൽക്കൂടി എനിക്കത് നന്നായി അനുഭവപ്പെട്ടിരുന്നു പലപ്പോഴും ! അമ്മയുടെ മുഖം കണ്ട ഓർമ്മ പോലുമില്ലാത്ത എനിക്ക് അവർ സ്വന്തം അമ്മ തന്നെയായിരുന്നു. പക്ഷേ ചിറ്റമ്മ എന്നു വിളിക്കാനാണ് എന്നെ പഠിപ്പിച്ചിരുന്നത്. ചിറ്റമ്മയ്ക്കുണ്ടായ മക്കൾക്കും എനിക്കുമിടയിൽ ചെറുതാണെങ്കിലും ഒരു അതിർത്തി കെട്ടിയിരുന്നു അവർ ! അച്ഛൻ കിടപ്പിലായതിനു ശേഷം അത് കുറച്ചു കൂടി ശക്തമായി. പക്ഷേ അനുജനും അനുജത്തിക്കും എന്നോട് വലിയ അകൽച്ചയൊന്നുമില്ലായിരുന്നു. എനിക്ക് […]
എന്റെ ….എന്റേത് മാത്രേം 43
Ente…. Entethu Mathram by ലിസ് ലോന പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു …. ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ. ഒടുവിൽ കൂടെയുള്ളവരോട് ക്ഷമ പറഞ് ഫോണെടുത്തു പുറത്തേക്ക് നടന്നു …മീറ്റിങ് തീരും മുൻപേ .. “ന്റെ മണിക്കുട്ടി … നിന്നോട് പറഞ്ഞില്ലേ അങ്ങട് വിളിക്കും ന്ന്…രണ്ടു തവണ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്” പരാമാവധി പഞ്ചാര കലക്കി പറഞ്ഞില്ലെങ്കിൽ […]
ജ്വാല 18
Jwala by Femina Mohamed “അച്ഛാ…” ‘ജ്വാല’ മകനെ പിടിക്കുമ്പോഴേക്കും അവൻ മുൻപിൽ കണ്ട അതികായനു പുറകേ ഓടിക്കഴിഞ്ഞിരുന്നു. ‘മെറീനാ’ ബീച്ചിൽ തിരമാലകൾ ആർത്തിരമ്പി ആഹ്ലാദത്തോടെ കരയിലേക്ക് വരുന്നു.തിരമാലകളെ വകവെക്കാതെ ‘വിനു’ എന്ന നാലു വയസ്സുകാരൻ ആ നീല ഷർട്ടിട്ട മനുഷ്യന് മുന്നിലെത്തി. “അച്ഛാ.. ” അയാൾ, തന്റെ കൂളിംഗ് ഗ്ലാസ് ഊരി കൺമുമ്പിൽ കിതച്ച് നിൽക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ നോക്കി. ഏതോ ഒരുൾപ്രേരണയോടെ കുട്ടി, അയാൾക്ക് മേൽ ചാടിക്കയറി. നിനച്ചിരിക്കാതെ തന്റെ കൈയ്യിലെത്തിയ കുഞ്ഞിനെ ഒരു […]
കവർന്നെടുത്ത കനവുകൾ 7
Author :Ponnu Mol ബഷീർ ഗൾഫിൽ നിന്നുമെത്തിയ രാത്രി….. ”ഫ സീ ലാക്കും ബഷീറിനും ഇത് ആദ്യ രാത്രി പോലെ…… നീണ്ട… രണ്ടു വർഷത്തിനുശേഷമുള്ള…. പുനർസമാഗമം……… ഇതു…… വരെയുണ്ടായിരുന്നത് വെറും മൊബൈൽ ” ദാമ്പത്യം….. ! മധുരമൊഴികളിൽ…. തീർത്തമ ദന…. രാവുകൾ…… സമയം പത്തു മണിയായിരിക്കുന്നു……! ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വാച്ചിലേക്ക്….. നോക്കി….. കൊഴിഞ്ഞു …….. വീഴുന്ന ഒരോ നിമിഷങ്ങളും…. യുഗങ്ങളുടെ നഷ്ടം…… പോലെ….. ‘എന്താണിവൾ…… വരാത്തത്……?…… എത്ര സമയമായി…..?……. രണ്ട് കൊല്ലത്തിൽ..രണ്ടു മാസം മാത്രം…. പൂക്കുന്ന…… ദാമ്പത്യ.. […]