എസ്‌കേപ് ഫ്രം തട്ടാക്കുടി 14

Views : 9130

സുമതിമാമി പറഞ്ഞു .

” പ്രേതം ..മണ്ണാംങ്കട്ട .. ഇക്കാലത്തും ഇതിലൊക്കെ ആളുകൾ വിശ്വസിക്കുന്നല്ലോ എന്നോർക്കുമ്പോൾ പാവം തോന്നുന്നു .. തട്ടാക്കുടിയിൽ പ്രേതമുണ്ടെന്നും ..എന്തിനു ഈ വീട്ടിൽ പ്രേതത്തിന്റെ ശല്യം ഉണ്ടന്നുമൊക്കെ ആളുകൾ പറഞ്ഞിട്ടെന്തായി ..ഞാനൊരു പ്രേതത്തെയും കണ്ടില്ല ..”

മണിമാമൻ പറഞ്ഞത് കേട്ട് ഡേവിഡ് ഉള്ളിൽ ചിരിച്ചു .

തട്ടക്കുടിയിൽ പ്രേതം ഇല്ലന്ന് ആര് പറഞ്ഞു …?

പ്രേതങ്ങളുമായി ഒരു ഫൈ റ്റ് കഴിഞ്ഞിട്ടല്ലേ ഞാൻ വന്നിരിക്കുന്നത് ..

ഡേവിഡ് മനസ്സിൽ പറഞ്ഞു .

ഡേവിഡ് ബാഗ് തുറന്നു സ്പ്രൈ എടുത്തു മാമന് നൽകി .. മാമൻ അത് വാങ്ങാൻ കൈനീട്ടിയതും മാമി സ്പ്രൈ ഡേവിഡിന്റെ കയ്യിൽ നിന്നു തട്ടിപ്പറിച്ചെടുത്തു കഴിഞ്ഞിരുന്നു ..

“എന്നാലും എന്റെ അനന്തരവൻ കുട്ടി നീ ഈ മാമനെയും മാമിയെയും കാണാൻ വന്നല്ലോ …”

മാമി ട്രാജഡിയോടെ പറഞ്ഞു ..

ഡേവിഡ് ഒന്ന് പുഞ്ചിരിച്ചു ..

അവർക്കു പിന്നിൽ തുറന്നിട്ട ജനലിനപ്പുറം കറുത്തൊരു മനുഷ്യരൂപം നിൽക്കുന്നത് അവർ കണ്ടില്ല ..

പ്രേതം ..!

” ഈ രാത്രി തന്നെ പോകണോ അനന്തരവാ ..”

ഡേവിഡ് പോകാൻ ഇറങ്ങിയപ്പോൾ മാമൻ ചോദിച്ചു ..

” നാളെ രാവിലെ ആണ് ഫ്‌ളൈറ്റ് ..ഒരു ദിവസത്തെ ലീവിന് വന്നതാ .. മാമന് ഈ സ്പ്രൈ തരാൻ ..” ഡേവിഡ് പറഞ്ഞു ..

“ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചു വരും .. അന്തരവൻ കുട്ടി അടുത്ത ലീവിന് വരുമ്പോൾ ഞങ്ങളുണ്ടാകും തറവാട്ടിൽ ..” സുമതി മാമി പറഞ്ഞു .

ഡേവിഡ് സന്തോഷത്തോടെ തലയാട്ടി .

Recent Stories

The Author

4 Comments

  1. 😁😁😁😁😁😁👍👍👍

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com