എസ്‌കേപ് ഫ്രം തട്ടാക്കുടി 14

Views : 9130

മുറ്റത്തു ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നു ..ഒരു യുവാവ് തറയിൽ നിന്നും എഴുന്നേറ്റു മാമാ എന്ന് വിളിച്ചു കൊണ്ട് ഓടി വരുന്നു ..

ഡേവിഡിന്റെ മാമൻ വിരണ്ടു പോയീ ..

“എടീ സുമെതീ …”

മാമൻ ഉറക്കെ വിളിച്ചു .

അകത്തു നിന്നും ഡേവിഡിന്റെ സുമതിമാമി ഓടിയെത്തി ..

ഡേവിഡ് സ്വയം പരിചയപ്പെടുത്തി ..

” മാമ എല്ലാ പിണക്കങ്ങളും മറന്നു തറവാട്ടിലേക്ക് തിരിച്ചു വരണം ..” ഡേവിഡ് മാമനോട് പറഞ്ഞു .

” അവിടെ ഉള്ളവർ എന്റെ തെറ്റ് ക്ഷമിക്കുമോ അനന്തരവാ .. ” മാമൻ ഡേവിഡിനോട് ചോദിച്ചു .

ഡേവിഡ് മാമനെ കാണാൻ തട്ടാക്കുടിക്കു പോകുകയാണെന്ന് അറിഞ്ഞ വല്യച്ഛൻ അവനോടു പറഞ്ഞത് എന്താണെന്നറിയാമോ.. ?

” എടാ പേരക്കുട്ടി .. നീ ചെന്ന് വിളിച്ചാൽ അവൻ വരില്ല ..ഒരു അലുവാ പ്രശ്‌നത്തിൽ എല്ലാ ബന്ധങ്ങളും അറുത്ത് മുറിച്ചു ഒരു രാത്രി ഇവിടുന്നു ഇറങ്ങിപ്പോയവനാ .. മണികണ്ഠൻ ..അന്ന് ഞാൻ എന്റെ വിവരക്കേടിനു അവനോടു ഇറങ്ങിപ്പോകാൻ പറഞ്ഞു .. “വല്യച്ഛന്റെ വാക്കുകൾ ഡേവിഡ് ഓർത്തു.

അതവൻ അതുപോലെ മാമനോട് പറഞ്ഞു ..

“വരൂ മണിമാമാ .. കഴിഞ്ഞതൊക്കെ ഒരു ദു:സ്വപ്നം പോലെ മറക്കാം ..” ഡേവിഡ് പറഞ്ഞു .

” അകത്തേക്ക് വരൂ അനന്തരവാ ..” മാമൻ അവനെ ക്ഷണിച്ചു ..

“എന്തക്കെ ഉണ്ട് സുമതിമാമി വിശേഷങ്ങൾ .. ഉൽപ്രേക്ഷയും ഉപേന്ദ്രനും എവിടെ ..”

ഡേവിഡ് അകത്തേക്ക് കയറുന്നതിനിടയിൽ ചോദിച്ചു .

” ഇങ്ങനെ ഒക്കെ അങ്ങ് കഴിഞ്ഞു പോകുന്നു അനന്തരവൻ കുട്ടി .. ഉപേന്ദ്രൻ കൽക്കട്ടയിൽ ഒരു ടയർ കമ്പനിയിൽ സെയിൽസ് മാനേജറാ .. ഉൽപ്രേക്ഷ എഞ്ചിനീയറിംങ് മതിയാക്കി ഇപ്പോൾ പ്രേതങ്ങളെക്കുറിച്ച് പഠനം നടത്തുകയാ ..അവളോടൊപ്പം ഒരു ടീം തന്നെ ഉണ്ട് ..അവർ നെല്ലിയാമ്പതി യാത്രയിലാ .. അടുത്ത ആഴ്ച വരും ..”

Recent Stories

The Author

4 Comments

  1. 😁😁😁😁😁😁👍👍👍

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com