എസ്‌കേപ് ഫ്രം തട്ടാക്കുടി 14

Views : 9130

“ഇനി സ്വസ്ഥമായി മാമന്റെ വീട്ടിലേക്കു പോകാം..”

അവൻ സ്വയം പറഞ്ഞു.

ഇനി എത്ര ദൂരം ഉണ്ടാകും മാമന്റെ വീട്ടിലെത്താൻ..?

ഒരു തണ്ണീർത്തടാകം കഴിഞ്ഞു രണ്ടാമത്തെ വീടാണെന്നു മാത്രം അറിയാം..

ഇതുവരെ തണ്ണീർത്തടാകം കണ്ടതുമില്ല.

യാത്ര തുടരുക തന്നെ..

ഡേവിഡ് മനസ്സിലോർത്തു.

ബൈക്ക് കാട്ടിലൂടെ വീണ്ടും ഓടാൻ തുടങ്ങി.ഭീകരമായ എന്തെക്കെയോ നിഴലുകൾ വഴിയിൽ കാണപ്പെട്ടു.

മുന്നോട്ടു പോകുംതോറും നിശ്ശബ്ദതയെ ഇല്ലാതാക്കിക്കൊണ്ടു സീബ്രാകളുടെ കരച്ചിൽ കാട്ടിൽ നിന്നും കേട്ടുകൊണ്ടിരുന്നു..

തന്റെ ബൈക്കിന്റെ പിന്നിൽ ആരോ ഇരിക്കുന്നത് വഴിയിൽ വീണ നിഴലിൽ ഡേവിഡ് കണ്ടു..

അവൻ തിരിഞ്ഞു നോക്കി..

പുറകിൽ ആരും ഇല്ല..!

എന്നാൽ നിഴലിൽ തന്റെ പുറകിൽ ഒരാൾ ഉണ്ട്..

തന്റെയും മറ്റൊരാളുടെയും നിഴലുകൾ!

ഉള്ളിൽ രൂപംകൊണ്ട ഭയത്തെ അവൻ ഉള്ളിൽത്തന്നെ സൂപ്പർ ഗ്ലു വെച്ച് ഒട്ടിച്ചു. പുറമെ കാണിച്ചില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ആ പ്രേതനിഴൽ കാണാതായി..

” അപകടങ്ങൾ തീർന്നിട്ടില്ല ..”

വഴിയരുകിൽ നിന്ന ഒരു വലിയ വൃക്ഷം പറഞ്ഞത് കേട്ട് ഡേവിഡ് ബൈക്ക് നിർത്തി ..

തിരിഞ്ഞു നോക്കി ..

സംസാരിക്കുന്ന വൃക്ഷമോ..?

Recent Stories

The Author

4 Comments

  1. 😁😁😁😁😁😁👍👍👍

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com