മഴ നഷ്ടപ്പെട്ടവൾ.. 10

Views : 1906

പ്രാകി കൊണ്ട് എന്നെയും കൂട്ടി ഉമ്മ അകത്തേക്ക് പോയി. ദേഷ്യം കാടുകയറിയ അദ്ദേഹം ആക്രോശിച്ചുകൊണ്ടിരിന്നു..

”’ഇതെന്റെ വീടാണ് ആവശ്യമില്ലാത്തവർ ഇറങ്ങിപ്പോകണം ഈ വീട്ടിൽ നിന്ന്.. അന്ന് രാത്രി അദ്ദേഹം വീട്ടിലേക്കു വന്നില്ല.. പൈസ എവിടെനിന്നെങ്കിലും കടം വാങ്ങിയാൽ ഏതെങ്കിലും ആഢംബര ഹോട്ടലിൽ റൂമെടുത്തു ആ പൈസ തീരുന്നതുവരെ അവിടെ കിടന്നു കുടിക്കും, പതിവായി ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരേണ്ടതാണ്. പക്ഷെ ഇപ്പോ ആഴ്ചകൾ കഴിഞ്ഞിട്ടും അദ്ദേഹം വന്നില്ല.

ഒരുദിവസം രാത്രിയിൽ ഒരു ഓട്ടോറിക്ഷ വീടിന്റെ മുറ്റത്തുവന്നത് ഡ്രൈവർ അദ്ദേഹത്തെ തോളിൽ പിടിച്ചു അകത്തു കിടത്തി.. നല്ലൊരു മനുഷ്യ സ്നേഹിയായ അദ്ദേഹം തിരിച്ചുപോകുന്നതിനടയിൽ പറഞ്ഞു..

”പൈസ തീർന്നപ്പോൾ ഹോട്ടലിൽനിന്ന് പുറത്തേക്കു വലിച്ചെറിഞ്ഞതാണ് റോഡിൽ കിടക്കുന്നത് കണ്ടപ്പോൾ അവിടെ ഇട്ടേച്ചുപോകാൻ തോന്നിയില്ല.. ഇയാൾ പറഞ്ഞ വഴി അനുസരിച്ചു എങ്ങനൊയൊ ആണ് ഇവിടെയെത്തിയത്..”

ഓട്ടോ ഡ്രൈവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഇക്കാനെ പോയിനോക്കി ആ ശരീരം കണ്ടപ്പോൾ മനസ് തകർന്നുപോയി.. മെലിഞ്ഞൊട്ടിയ ആ ശരീരമെടുത്തു കുളിപ്പിച്ചു ഭക്ഷണം വായിൽ ഇട്ടുകൊടുത്തു.. കരയാതിരിക്കാൻ ഒരുപാടു ശ്രമിച്ചുകൊണ്ടിരിന്നു. പിറ്റേന്നു രാവിലെ എല്ലാവരുംകൂടി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു ഒരുമാസം മദ്യത്തിനെതിരെ ചികിത്സ നടത്തി.

ആ ചികിത്സ നടത്തിയ ഡോക്ടറെ കുപ്പിയിലാക്കി അദ്ദേഹം നല്ലവനായി നടിച്ചുജീവിച്ചു കുറച്ചുമാസം.. പതിയെ വീണ്ടും അദ്ദേഹം പഴയതുപോലെയായി. പിന്നീട് ആരും ഞങ്ങളെ മൈൻഡ് ചെയ്യാൻ വന്നില്ല, എല്ലാവരും കുറ്റം പറഞ്ഞുകൊണ്ടിരിന്നു എല്ലാം എന്റെ പോരായ്മകൊണ്ടാണെന്നു.

അങ്ങനെയൊരുദിവസമാണ് അദ്ദേഹം വീണ്ടും മുങ്ങിയതും വണ്ടിതട്ടി ആരുമറിയാതെ ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നതും, അദ്ദേഹത്തിന്റെ ജീവനുള്ള ശരീരം ആംബുലൻസിൽ കൊണ്ടുവന്നതും.

ആ ഒടിഞ്ഞ ശരീരം ബെഡിൽകിടത്തികൊണ്ടു അദ്ദേഹത്തിന്റെ ഉപ്പ ഇക്കാനോടു പറഞ്ഞത്..

”ഉമ്മന്റേയും ഇവളുടെയും പ്രർത്ഥന കൊണ്ടുമാത്രമാണ് നീ തിരിച്ചു ജിവിതത്തിലേക്ക് വന്നത്, ഇനിയെങ്കിലും സ്വയം തെറ്റുതിരുത്തി ജീവിക്കാൻ നോക്കടാ..”

വീട്ടിലെ ബെഡിൽ ഒന്ന് അനങ്ങാൻ പറ്റാതെ കിടക്കുപ്പോളും എന്റെ സാമിപ്യം അദ്ദേഹത്തിന് വലിയ ആശ്വസമായിരുന്നു..

Recent Stories

The Author

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com