മഴ നഷ്ടപ്പെട്ടവൾ.. 10

Views : 1906

ഏറെ നാളായുള്ള സന്തോഷത്തിൽ പങ്കുചേരാൻ ഒരാളു കൂടി അതിഥിയായി എത്തി എന്ന് ഞാൻ അദ്ദേഹത്തിന്റെ കാതിൽ മന്ത്രിച്ചപ്പോൾ വാരി പുണർന്ന് കാതിൽ മെല്ലെ ചോദിച്ചു എന്താ വേണ്ടത് എന്ന് ഒന്നും മിണ്ടാതെ ഒരു നേർത്ത ചിരിയോടെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്നു കിടന്നുകൊണ്ട് ഞാൻ പതുകെ പറഞ്ഞു..

”ഒന്നുംവേണ്ടാ ഈ സ്നേഹമാത്രമതി എന്നും..”’

പ്രസവം എന്റെ മേനീ ഭംഗി കുറച്ചപ്പോൾ ഇഷ്ടങ്ങൾക്കു വിള്ളലുകൾ ഉണ്ടായി… എന്നാലും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ മാത്രം അദ്ദേഹം ഭംഗിയായി നിറവേറ്റുന്നുണ്ടായിരുന്നു.

പതുകെ മദ്യത്തിനെ കൂട്ടുപിടിച്ചു നോവിക്കാൻ തുടങ്ങി. വാക്കുകളിൽ സംതൃപ്തി വിട്ടപ്പോൾ ശരീരത്തിൽ തീർത്തു. ഒരു ദിവസം പിരിയഡ്‌സ് സമയത്തു എന്റെ ശരീരം അദ്ദേഹത്തിന് ആവശ്യം വന്നപ്പോൾ ഞാൻ തള്ളിയിട്ടു. പക്ഷെ അയാൾ ഒരു മൃഗമാണെന്നു തെളിയിച്ചുകൊണ്ട് എന്നെ കീഴടക്കി.

പതിവുകൾ തെറ്റിക്കാതെ തുടർന്ന് വന്നപ്പോൾ കൈ ചേർത്ത് തന്നവർ തന്നെ പിരിയിക്കാൻ മുൻകൈ എടുത്തു പക്ഷെ ഞാനതിനു തടയിട്ടുകൊണ്ട് പറഞ്ഞു.

“ഒരുനാൾ എന്റെ ഇക്കാ നന്നായിവരും ഇക്കാനെ പിരിഞ്ഞ് വേറെയൊരു ജീവിതം എന്നെ കൊണ്ട് കഴിയില്ല “.

എന്റെ ഉപ്പയും അദ്ദേഹത്തിന്റെ കുടുംബവും ചേർന്നു അദ്ദേഹത്തെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുപോയി.

അവിടുന്നു ചാടിവന്നു നേരെ എന്റെ അടുത്തുവന്നുകൊണ്ടു മുടിയിൽ പിടിച്ച്കൊണ്ട് അലറി പറഞ്ഞു..

“നിനക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന് അറിയിക്കാനാണോ ഈ നാടകം..? എങ്കിൽ ഇനി ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കും..”

”അല്ലെങ്കിലും നിങ്ങൾ ജീവിക്കുന്നത് നിങ്ങൾക്കു വേണ്ടി മാത്രമായ് ആണ്” ഞാനൊന്നു പൊട്ടിച്ചിരിച്ചു.. ചിരി കരച്ചിലായി, ഞാനൊരു മനോരോഗിയായോ..! ചിന്തിക്കാൻ സമയം കിട്ടിയില്ല അപ്പോയെക്കും അദ്ദേഹം ഒരു ചവിട്ടു തന്നു നെഞ്ചിലേക്ക്..

അതുകണ്ടു അദ്ദേഹത്തെ പിടിച്ചുതള്ളികൊണ്ടു ഇക്കയുടെ ഉമ്മന്റെ ശബ്‌ദം ഉച്ചത്തിൽ പൊങ്ങിയത് പെട്ടന്നായിരുന്നു.

“ഞാൻ ആണ് അവരെ ഇങ്ങോട്ടു വിളിച്ചു വരുത്തിയത് ഇനിയും നീ ഈ പാവത്തിനെ എന്റെ മുന്നിൽ
ഇട്ട് ദ്രോഹിക്കാൻ ഞാൻ സമ്മതിക്കില്ല. അതാ അവരെ ഞാൻ തന്നെ വിളിച്ച് വരുത്തിയത് നീ എന്റെ വയറ്റിൽ
തന്നെ പിറന്നല്ലോ.. നീ നശിച്ച് പോക്കോയുള്ളൂ..”

Recent Stories

The Author

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com