എസ്‌കേപ് ഫ്രം തട്ടാക്കുടി 14

Views : 9130

പ്രേതങ്ങൾ ഡേവിഡിനെ വളഞ്ഞു …!

ഡേവിഡ് ഭയത്തോടെ ചുറ്റിലും നോക്കി .. പ്രേതങ്ങൾ അവനെ ആക്രമിക്കാൻ തയ്യാറായിക്കഴിഞ്ഞു ..

നാല് പ്രേതങ്ങളും അവനു നേരെ ചാടി വീണതും, ഡേവിഡ് പെട്ടന്ന് തന്നെ ആകാശത്തേക്കു കുതിച്ചു ചാടി..പ്രേതങ്ങൾ പരസ്പരം കൂട്ടിയിടിച്ചു മറിഞ്ഞുവീണു ..

ഒരു കാട്ടുവള്ളിയിൽ പിടുത്തമിട്ടു തൂങ്ങി ആടിക്കൊണ്ടിരുന്ന ഡേവിഡ് ഉറക്കെ പൊട്ടിച്ചിരിച്ചു ..

പ്രേതങ്ങൾ അവനെ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി.

അവൻ തൂങ്ങി ആടിക്കൊണ്ടിരുന്ന കാട്ടുവള്ളി പൊട്ടിക്കാൻ പ്രേതങ്ങൾ ആ വലിയ മരത്തിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി.

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഡേവിഡിന് മനസിലായില്ല ..

അതിനു മുൻപേ ഒരു പ്രേതം കാട്ടുവള്ളി വലിച്ചു പൊട്ടിച്ചു ..

ഡേവിഡ് നിലംപതിച്ചു ..

നിലത്തു വീണ അവനെ ആക്രമിക്കാൻ മരത്തിനിൽ നിന്നിറങ്ങിയ പ്രേതങ്ങൾ ഓടി വരുന്നത് അവൻ കണ്ടു ..

ഡേവിഡ് ഉടനെ ചാടി എഴുന്നേറ്റ്, ബൈക്കിന്റെ പിന്നിലെ ടയർ അഴിച്ചെടുത്ത് പൊട്ടിവീണ കാട്ടുവള്ളിയിൽ കെട്ടി.

വള്ളിയുടെ ഒരറ്റത്ത് പിടിച്ചു ടയർ അവൻ വട്ടം കറക്കാൻ തുടങ്ങി..

അടുത്തെത്തിയ പ്രേതങ്ങൽ ടയറു കൊണ്ടുള്ള പ്രഹരമേറ്റു തെറിച്ചു വീണുകൊണ്ടിരുന്നു ..

” ഗോ ഹെൽ ….”

ഡേവിഡ് ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു ..

പ്രേതങ്ങളെ ഓരോന്നായി കാണാതാകാൻ തുടങ്ങിയപ്പോൾ ഡേവിഡിന് സന്തോഷമായി ..

അവസാന പ്രേതവും ഐസ് കട്ടയായി മാറുന്നത് കണ്ടു ഡേവിഡ് തുള്ളിച്ചാടി ..

മഴക്കാടുകളിലെ ഞണ്ടുകൾ മൂളിപ്പാട്ട് തുടർന്ന് കൊണ്ടിരുന്നു ..

അവൻ വേഗം ബൈക്കിൻറ്റെ ടയർ ഫിറ്റ് ചെയ്യാൻ തുടങ്ങി ..

Recent Stories

The Author

4 Comments

  1. 😁😁😁😁😁😁👍👍👍

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com