സ്നേഹപൂർവ്വം 18

Views : 5476

ഭാര്യയെ ആകെ ഒന്ന് നോക്കി, ആഹാ കൊള്ളാലോ. ഇവൾ ഇത്രയ്ക്ക് ഭംഗിയുണ്ടായിരുന്നോ? കല്യാണത്തിന് പട്ടുസാരി, മുടി നിറച്ച് പൂവ്, മേക്കപ്പ് , കൈമുട്ടോളം മൈലാഞ്ചി, ആഭരണങ്ങൾ അങ്ങനെ ആകെ മൊത്തം ടോട്ടൽ ഒരു ആനച്ചന്തമായിരുന്നു.
ഇപ്പൊ അങ്ങനെയല്ല, ആഗ്രഹിച്ചിരുന്ന അതേ രൂപം. ഒരു താലിമാല, ഒരു ലോങ്ങ് ചെയിൻ, കൈകളിൽ ഓരോ വള, ഒന്നുരണ്ട് മോതിരം. മുഖത്തെ പണി കഴിഞ്ഞിട്ടില്ല.
എന്തായാലും ഒന്ന് പൊക്കിപ്പറഞ്ഞേക്കാം

‘നീ അടിപൊളിയായിട്ടുണ്ട് ട്ടോ’

‘ഒന്ന് പോ ഏട്ടാ’

അവളുടെ മുഖം നാണംകൊണ്ട് വിടർന്നു.

‘ഏട്ടാ, സമയം വൈകുന്നു. വേഗം പോയി കുളിച്ചിട്ട് വാ’

‘അതൊക്കെ ഞാൻ പോകാം. നിന്റെ ഒരുക്കം കഴിയുമ്പോഴേക്കും ഞാൻ രണ്ടുവട്ടം കുളിക്കും’

‘എന്റെ കഴിഞ്ഞു. മുടി കെട്ടാനും കൂടിയേ ഉള്ളൂ’

‘അമ്മ കുളിച്ച് ഇറങ്ങിയാലല്ലേ എനിക്ക് കയറാൻ പറ്റൂ’

‘അമ്മ കയറുന്നതിന് മുൻപ് ഞാൻ പറഞ്ഞതല്ലേ, അപ്പോ പേപ്പറിന്റെ മുന്നിൽ നിന്ന് എണീക്കാൻ വയ്യ’

‘നീ നോക്കിക്കോ, നിന്റെ ഒരുക്കം കഴിയുമ്പോഴേക്കും ഞാൻ റെഡിയാവും’

ഇന്നലെ രാത്രി നല്ല മഴയായിരുന്നു, മുറ്റത്ത് പുളിയിലയും മാവിലയും വീണുകിടക്കുന്നു, അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കാറ്റത്ത് പൂച്ചെടികൾ ഒരുവശത്തേക്ക് ചരിഞ്ഞ് കിടക്കുന്നു. കല്യാണത്തിന്റെ തിരക്കിൽ ആ ചെടികൾ കുറച്ചൊക്കെ നശിച്ചിട്ടുണ്ട്, ആളുകൾ ചവിട്ടിയും കുട്ടികൾ പൂപറിച്ചും ആ പഴയ ഭംഗി നഷ്ടപ്പെട്ടു. ഒരാഴ്ച്ച കൂടി കഴിഞ്ഞിട്ട് എല്ലാം ഒന്ന് ശരിയാക്കിയെടുക്കണം.
ഓണം ആവാറായില്ലേ ഇപ്പൊത്തന്നെ ചെടികൾ നട്ട്പിടിപ്പിച്ചാലേ പൂക്കളമിടാൻ പൂ കിട്ടൂ. അങ്ങാടിപ്പൂക്കൾക്ക് ഈ വീട്ടിൽ സ്ഥാനമില്ല. ചെമ്പരത്തിയുടെ രണ്ട് മൂന്ന് ചെടികൾ ഉണ്ട്. ഞങ്ങൾ ആരും ക്രോസിങ് നടത്തിയില്ലെങ്കിലും ഒരു ചെടിയിൽ തന്നെ വെള്ളയും ചുവപ്പും പൂവുണ്ട്. തൊടിയിൽ മത്തന്റെയും കുമ്പളത്തിന്റെയും പൂവുണ്ട്, അച്ഛൻ പാല് കൊടുത്ത് വരുമ്പോൾ എന്തെങ്കിലും പൂ പൊട്ടിച്ച്

Recent Stories

The Author

2 Comments

  1. 🤣🤣🤣🤣🤣🤣

  2. Dark knight മൈക്കിളാശാൻ

    നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com