ഒരു കൊച്ചു കുടുംബകഥ 26

മേസ്തിരി പണി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അവളോട് അധികം സംസാരിക്കാൻ പോലും കഴിയാതെ ഉറങ്ങിയിട്ടുണ്ട് പലപ്പോഴും. തഴമ്പിച്ച ഈ കൈ കൊണ്ട് ഒരു തഴുകാലിനായി അവൾ ആഗ്രഹിച്ചിട്ടുണ്ടാവും എങ്കിലും കഴിയാറില്ല..

“ഉണ്ണിയേട്ടാ..”

വിളികേട്ടു ഉണരുമ്പോൾ അവൾ എത്തിയിരുന്നു.അവളോടൊപ്പം ഊണ് കഴിക്കുമ്പോൾ ആ കണ്ണുകളിൽ നോക്കിയിരുന്നു..
അവൾ കയ്യിൽ പിച്ചി കൊണ്ട് ചോദിച്ചു…

“ഉണ്ണിയേട്ടൻ എന്താ ഇങ്ങനെ നോക്കുന്നെ…”

ഞാൻ ഒന്ന് ചിരിച്ചു.അവൾ കണ്ണു വെട്ടിച്ചു നാണിച്ച പോലെ എണീറ്റുപോയി.. ഊണ് കഴിഞ്ഞു വീണ്ടും ഞാൻ കട്ടിലിൽ കിടന്നു.. അവൾ മെല്ലെ അടുത്തു വന്നു..ചേർന്നു കിടന്നു ചെവിയിൽ ഒന്നു കടിച്ചു..എന്റെ ഷീണമൊക്കെ ഞാൻ മറന്നു തുടങ്ങിയിരുന്നു…അവളെ ചുറ്റി പിടിച്ചു ബെഡിൽ ഉരുളുമ്പോൾ..

“ഉണ്ണിയേട്ടാ”

ഞാൻ കണ്ണു തുറക്കുമ്പോൾ അവൾ കുളിച്ചു തലയിൽ തോർത്തു ചുറ്റി നിൽക്കുന്നു..

“ഉണ്ണിയേട്ടനും കുളിക്കാൻ വെള്ളം തിളപ്പിച്ചു വച്ചിരിക്കുന്നു എണീറ്റു വാ..”
കുളികഴിഞ്ഞു വന്നിരിക്കുമ്പോൾ…
തോർത്തെടുത്തു ഒന്നു കൂടി തല തുടച്ചു.

“കുട്ടികളെ പോലെയാ ഉണ്ണിയേട്ടൻ നന്നായി തോർത്തില്ല”

അവളുടെ പരിലാളനയിൽ ഞാൻ ഷീണം മറുന്നു…പലപ്പോഴും ഇങ്ങനെയാണ് ജീവിതം… പരസ്പരം താങ്ങും തണലും ആവാൻ കഴിഞ്ഞാൽ..പണമില്ലായ്മയിലും കുടുംബം സ്വർഗ്ഗമാക്കി മാറ്റം..