എസ്‌കേപ് ഫ്രം തട്ടാക്കുടി 14

നിയന്ത്രണം വിട്ട ബൈക്ക് വലിയൊരു ശബ്ദത്തോടെ ഒരു മരത്തിൽ ചെന്നിടിച്ചു ..!!!!

ഡേവിഡ് നിലത്തു നിന്ന് ഒരു വിധത്തിൽ എഴുന്നേറ്റു..

അയാളുടെ കാലിനു മുറിവേറ്റിരുന്നു..
കുറച്ചു ദൂരെ മറിഞ്ഞു കിടക്കുന്ന ബൈക്കിനടുത്തേക്കു അയാൾ കാലിന്റെ വേദന സഹിച്ചു കൊണ്ടു മെല്ലെ നടന്നു..

പെട്ടന്ന് നാലു പ്രേതങ്ങൾ അയാളെ വളഞ്ഞു. പ്രേതങ്ങളുടെ കൈകളിൽ മിഷീൻ ഗണ്ണുകൾ ഉണ്ടായിരുന്നു..

ഡേവിഡ് തെല്ലൊന്നു ഭയന്നു..

ഡേവിഡിന്റെ നേരെ പ്രേതങ്ങൾ മിഷീൻ ഗൺ ചൂണ്ടി നിന്നു.

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഡേവിഡ് പകച്ചു പോയി.

പ്രേതങ്ങൾ ഡേവിഡിനെ ഷൂട്ട് ചെയ്യാൻ തുടങ്ങി..

ബുള്ളറ്റുകളിൽ നിന്നും അയാൾ ഒഴിഞ്ഞു മാറി മരങ്ങൾക്കിടയിലൂടെ ഓടി..

പ്രേതങ്ങൾ അയാളെ പിന്തുടർന്നു..
ഡേവിഡ് വലിയൊരു വൃക്ഷത്തിന് പിന്നിലൊളിച്ചിരുന്നു..

അത് ദേവതാ വൃക്ഷം ആയിരുന്നു. ദേവതാ വൃക്ഷം ഡേവിഡിന് രണ്ട് ഐഡിയകൾ ഉപദേശിച്ചു കൊടുത്തു..

ദേവതാ വൃക്ഷം പറഞ്ഞതു പോലെ ഡേവിഡ് വേഗം അയാളുടെ കയ്യിൽ കെട്ടിയിരുന്ന വാച്ചിലെ ടോർച്ച് ഓണാക്കി പാഞ്ഞു വന്ന പ്രേതങ്ങളുടെ മുഖത്തിന് നേരെ പിടിച്ചു…

വാച്ചിൽ നിന്ന് പ്രകാശം മുഖത്തു പതിച്ചതോടെ പ്രേതങ്ങൾ ഉറക്കെ അലറിക്കരയാൻ തുടങ്ങി..

ആ ഗ്യാപ്പിൽ ഡേവിഡ് കാലുയർത്തി നാലു പ്രേതങ്ങളെയും ചവിട്ടി വീഴ്ത്തി ക്കഴിഞ്ഞിരുന്നു..

നിലത്തു നിന്ന് എഴുന്നേൽക്കാൻ ഭാവിച്ച പ്രേതങ്ങൾ അശക്തരാകാൻ തുടങ്ങി.

പ്രേതങ്ങൾ ബാലൻസ് തെറ്റി കുഴഞ്ഞു വീണു.

വാച്ചിന്റെ ബാറ്ററി ഡൗൺ ആയതു പെട്ടന്നാണ്..

4 Comments

  1. ?????????

  2. Etha valikunne..nalla sadhanam aanallo..drink aanenkil brand parayanam tta..ok

  3. I am waiting

  4. Dark knight മൈക്കിളാശാൻ

    നല്ല വെറൈറ്റി പ്രേത കഥ

Comments are closed.