മഴ നഷ്ടപ്പെട്ടവൾ.. 10

Views : 1902

Mazha Nashtapettaval by അനസ് പാലക്കണ്ടി

നിങ്ങളുടെ സ്നേഹവും കരുതലും കിട്ടിയപ്പോൾ നിങ്ങളുമായി അറിയാതെ അടുത്തുപോയി, നിങ്ങൾ പറഞ്ഞത് സത്യമാണ് അതെ എനിക്ക് തെറ്റുപറ്റിപോയിട്ടുണ്ട് ചിലസമയങ്ങളിൽ നെഞ്ചുപിടയാറുണ്ട് നിങ്ങളുടെ സ്നേഹം കിട്ടാൻവേണ്ടി പക്ഷെ, അതൊരിക്കലും നിങ്ങളാഗ്രഹിക്കുന്ന രീതിയിലല്ല, എന്റെ ഭർത്താവു ഞാൻ ആഗ്രഹിക്കുന്ന സുഖം തരുന്നില്ല എന്ന് കരുതി എനിക്ക് അദ്ദേഹത്തെ ചതിക്കാൻ കഴിയില്ല… നിങ്ങൾക്കും ഉണ്ട് നല്ല ഭാര്യയും മക്കളും അവരെ ഒരിക്കലും ചതിക്കരുത് ഭർത്താവു ചതിക്കുന്ന ഭാര്യയുടെ വേദന ശെരിക്കും മനസിലാക്കിവളാണ് ഞാൻ…. ഒരുപാടു അനുഭവിച്ചു തീർത്തു ഈ ചെറിയ ജീവിതത്തിൽ…. ഒരിക്കൽ എന്റെ ഇക്ക നന്നായിവരും എന്നെ സ്നേഹിക്കും ഒരുപാട് ഒരുപാട്.. ഇത്രയുംകാലം അത് പ്രതീക്ഷിച്ചു ജീവിച്ചതുപോലെ. ഞാൻ ഇത്രയുംകാലം ജീവിച്ചത് എന്റെ മക്കൾക്ക് വേണ്ടിയാണ് അവരുടെ ഭാവിയാണ് എന്റെ ലക്ഷ്യം, ഇനിയൊരിക്കലും എനിക്ക് മെസ്സേജ് അയക്കരുത്, ഫോൺ വിളിക്കരുത്.

അവനു മെസ്സേജ് അയച്ചതിനു ശേഷം ഫോൺ ഓഫ് ചെയ്തു തയ്യൽ മെഷീനിലേക്കു കാലുവെച്ചു ചെയ്‌തു തീർക്കാനുള്ള ജോലിയിലേക്ക് തിരിഞ്ഞു.. മക്കളുടെ ഫീസ് അടക്കണം കെട്ടികിടക്കുന്ന വീടിന്റെ വാടക കൊടുക്കണം…. മക്കൾക്ക് നല്ലൊരു ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടു നാളുകൾ കഴിഞ്ഞു… ഓരോന്നും ചിന്തിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു അത് പൊഴിച്ചു കൊണ്ടിരുന്നു, കണ്ണീരിന്റെ കൂടെ വന്നു ആ നശിച്ച തലവേദന അതുവന്നാൽ പിന്നെയെനിക്ക് ഭ്രാന്തുപിടിക്കും, നേരെ റൂമിലേക്ക് നടന്നു പുതപ്പുമൂടി ഒന്ന് ചുരട്ടികിടന്നു, എപ്പോഴാണ് ഒരു മയക്കത്തിലേക്ക് വഴുതി വീണതെന്ന് ഓർമയില്ല…. ആംബുലൻസിന്റെ ഭയപ്പെടുത്തുന്ന ശബ്ദംകേട്ടിട്ടാണ് യാന്ത്രികമായി കണ്ണുകൾ തുറന്നത്.

അയൽവാസികൾ എല്ലാവരും മുറ്റത്തുനിറഞ്ഞുകഴിഞ്ഞിരിന്നു, ആബുലന്സിന്റെ പിറകെ ഇക്കാന്റെ കുടുംബക്കാരും അവരുടെ മുഖഭാവങ്ങളിൽ എന്നോടുള്ള പതിവുള്ള സഹതാപമാത്രം.

ആംബുലൻസിൽ നിന്നും ഇക്കാന്റെ ശരീരം കൊണ്ടുവരുമ്പോൾ ഞാൻ ഭൂമിയിൽത്തന്നെയാണോ എന്നൊരു തോന്നൽ എന്നിലുണ്ടാക്കി, പതുകെ എന്റെ കാലുകൾ തളർന്നു ഞാൻ കുഴഞ്ഞു വീണു..
———–
ഞാൻ ജുനൈദ മറിയം വയസ് പതിനേഴു..

അതിരാവിലത്തെ സൂര്യകിരണങ്ങളിൽ ഏറ്റുപിടിച്ചുകൊണ്ടു പച്ചപ്പിന്റെ മാറിലേയ്ക്ക് ചാറൽ മഴ മെല്ലെ പെയ്തു തുടങ്ങി.. പായൽ പിടിച്ച മുറ്റത്ത് മഴത്തുള്ളികൾ പുതിയ മഴത്തുള്ളികൾ പുതിയ ചിത്രങ്ങള്‍ വരച്ചു ചേർത്തു… മഴപെയ്തിറങ്ങുമ്പോൾ മനസ്സിൽ പെയ്തിറങ്ങുന്നത് അടങ്ങാത്ത പ്രണയമാണ് മഴയോട്.

Recent Stories

The Author

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com