ഒരു മധുര പ്രതികാരം 24

Views : 6943

പ്രസവത്തിനു വന്നപ്പോൾ ചേച്ചി ഒത്തിരി കരയുകയും പറയുകയും ഒക്കെ ചെയ്തു. സിബിച്ചനോട് ചെയ്തതിന് ദൈവം കൊടുത്ത ശിക്ഷയാണിത് എന്ന് പറഞ്ഞു കരഞ്ഞു. അവൾ പറഞ്ഞു നിർത്തി. സിബി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.

ആലോചിട്ട് പറയാം എന്ന് പറഞ്ഞിറങ്ങുമ്പോൾ ജനാലക്കൽ അവളുടെ ചിരിക്കുന്ന മുഖം കാണാമായിരുന്നു.

പോകുന്ന വഴിക്ക് അനൂപും ഹെലനും അവനേ നിർത്തിപൊരിച്ചു. അവന്റെ ഒരു ആലോചന. അപ്പോൾ തന്നെ പറയേണ്ടെ വീട്ടിലേക്ക് വരാൻ. പെട്ടന്ന് അങ്ങനെ പറഞ്ഞാൽ നമ്മുടെ വെയ്റ്റ് പോയാലോ? നമ്മൾ അത്ര കുറഞ്ഞ പാർട്ടി അല്ലെന്ന് ആ സ്കറുയാച്ചൻ ഒന്ന് അറിയുകയും വേണം.

പിറ്റേന്ന് അവന്റെ അപ്പൻ അവരേ വിളിച്ചു പറഞ്ഞു സൗകര്യം പോലെ ഒരു ദിവസം ഇങ്ങോട്ട് ഇറങ്ങ് എന്ന്. പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. ഉറപ്പീരും ഒത്തുകല്യാണവും എല്ലാം.

അങ്ങനെ കല്യാണത്തിന്റെ അന്ന് വർഷങ്ങൾക്ക് ശേഷം തന്നെ പറ്റിച്ചവളേ കണ്ടു. ആകെ കൊലം കൊട്ടുപോയിരിക്കുന്നു. കൂടെ രണ്ട് മക്കളും. രണ്ടും നല്ല കുരുത്ത കേട്.

അവൾ ഒരു നിമിഷം അവനേ തന്നെ നോക്കി നിന്നു. പെട്ടന്ന് മുഖം മാറ്റി കളഞ്ഞു. അപ്പോൾ അവളുടെ കണ്ണിൽ രണ്ടു നീമണികൾ തിളങ്ങി നിന്നു.

താലി കെട്ട് കഴിഞ്ഞാണ് അവൻ അനിതയേ കാണുന്നത്. അവന്റെ മുഖത്ത് വിജയിച്ച ഒരു ചിരി ഉണ്ടായിരുന്നു. അവൻ മെല്ലെ സെലിനേ തന്നോട് ചെർത്തു നിർത്തി. എന്നിട്ട് അനിതയേ ഒന്ന് നോക്കി നീ പോയാൽ നിന്റെ അമ്മാവന്റെ മകളേ എനിക്ക് കിട്ടുമെടി എന്ന് പറയുമ്പോലെ.

Recent Stories

The Author

4 Comments

  1. Super!!!!

  2. വിരഹ കാമുകൻ💘💘💘

    ❤️

  3. രാജു ഭായ്

    Adipoli

  4. തകർത്തു അടിപൊളി പ്രതികാരം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com