മഴ നഷ്ടപ്പെട്ടവൾ.. 10

Views : 1906

ആ ചെറിയ ചാറൽമഴയോടപ്പം പാറികളിക്കുകയാണ് വർണ്ണശലഭങ്ങൾ കൂടെ ഞാനും..

”’ ഡീ ജുനൈദാ, നീയിപ്പോഴും കുട്ടിയാണെന്നാ വിചാരം..? അവർ ഇപ്പോ എത്തും നീപോയി ഡ്രസ്സ് മാറാൻ നോക്ക്.. ഈ പെണ്ണിന് ഇപ്പോഴും കുട്ടികളിമറിയില്ല, വലിയ വീട്ടിലെ ആൾക്കാരാണ് വരുന്നത്.. എന്തെല്ലാം പണിയാണ് ബാക്കിയുള്ളത് റബ്ബേ..!”’ അതുംപറഞ്ഞു ധൃതിപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടാന് എന്റെ ഇത്താത്ത അഥവാ എന്റെ ഉപ്പാന്റെ രണ്ടാം ഭാര്യ എന്റെ നല്ല കൂട്ടുകാരിയാണ് അവർ ഒരു മൊഞ്ചത്തിയാണ് ഇത്താ.. ഉപ്പ മുടി കറുപ്പിച്ചിട്ടാണ് അവരെ കാണാൻ പോയത്.. പിന്നീട് അവര് എപ്പോഴും സങ്കടം പറയും ഉപ്പാനോട് നിങ്ങളെന്നെ പറ്റിച്ചതാണെന്നു, അതുകേട്ടു ഉപ്പ ഉറക്കെച്ചിരിക്കും കൂടെ ഞങ്ങളും.

അതെ എന്നെ കാണാൻ ഇന്ന് ഒരുകൂട്ടർ വരുന്നുണ്ട് ബീച്ചിൽ വെച്ചാണ് അദ്ദേഹത്തിന്റെ ഉപ്പയും ഉമ്മയും എന്നെ ആദ്യം കണ്ടത്.., അവർ നേരെ എന്റെ ഉപ്പാനോട് ചോദിച്ചപ്പോൾ അവരെ നന്നായി അറിയാവുന്ന ഉപ്പ അതിനു സമ്മതിച്ചു. ചെക്കന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്കും ഇഷ്ടമായി ഒരു കുഞ്ചാക്കോ ലുക്കുണ്ട്.

വേഗം ഡ്രസ്സ് മാറാൻ മുറിയില്ലേക്ക് പോയി കൂടെ ചെറിയ ആൺകുട്ടികളായ കൂട്ടുകാരും വന്നെങ്കിലും ഇത്താത്ത അവരെ ഓടിച്ചുവിട്ടു..

ഉപ്പ ഓടിവന്നു പറഞ്ഞു.. ”മോളെ അവര് വന്നു നീ വേഗം ഇറങ്ങിവാ”

പുഞ്ചിരിച്ച്കൊണ്ട് ഒരു കപ്പ് ചായ ചെക്കന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഞാൻ പകച്ചുപോയതു.. കുഞ്ചാക്കോ ബോബന് എന്താ ഇത്രപെട്ടന് ക്ഷീണപറ്റിയപോലെ.. ഫോട്ടോയിൽ കണ്ട ലുക്ക് ഒന്നും നേരിട്ടില്ലല്ലോ..?!

കുറച്ചുകഴിഞ്ഞു ആ കുഞ്ചാക്കോ ബോബൻ എന്റെ റൂമിലേക്ക് കടന്നുവന്നത്..

”’എന്നെ ഇഷ്ടമായോ”’? എന്ന് അയാൾ ചോദിച്ചപ്പോൾ ഒരു ചെറു പുഞ്ചിരി ആയിരുന്നു മറുപടി പറഞ്ഞത്.

വളരെ മധുരമായി സംസാരിക്കാനറിയുന്ന അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി കൂടെ ഒരുപാട് ആഗ്രഹങ്ങൾ സ്വപ്നം കാണുന്ന വ്യക്തിയും ആണ് അദ്ദേഹം.

ഒരുകൊല്ലത്തിനു ശേഷം അദ്ദേഹം സ്വർണത്താലി എന്റെ കഴുത്തോട് ചേർത്ത് കെട്ടിയപ്പോൾ മനസിൽ റബ്ബിനോട് പ്രാർത്ഥിച്ചിരുന്നു.. ആദ്യമായി തലയിൽ ചുംബിച്ച് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ച് ആനയിപ്പിച്ചു. പാതി മറന്ന് ആദ്യമായി ശരീരം ഒന്നായതും വിശ്വാസങ്ങളിൽ തീർത്ത കിടപ്പറയിൽ ആണ്.

Recent Stories

The Author

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com