Category: Romance and Love stories

എൻറെപെണ്ണ് – 1 12

Ente Pennu by ഉണ്ണി അമ്പാടിയിൽ ഞായറാഴ്ച ആയതു കൊണ്ട് ഞാൻ പതിവ് പോലെ വീട്ടിൽ പുതച്ചു മൂടി കിടക്കുകയർന്നു അപ്പോൾ ആണ് അമ്മ വിളിച്ചത് ഉണ്ണി 10 മണി ആയീ നീച്ചോ ആവോ ചേച്ചിയോട് പറയുന്നേ ഞാൻ കേട്ടു ഉണർന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ 8ആയുള്ളൂ ഇതാണ് എന്റെ അമ്മ കേട്ടോ ഉഷ എല്ലാ ഞായറാഴ്ചയും എന്നെ കിടക്കാൻ സമ്മതിക്കില്ല കാര്യം ഇതാണ് കേട്ടോ എന്നത്തേയും പോലെ അല്ല ഇന്ന് എനിക്ക് പെണ്ണ് കാണാൻ പോവാൻ […]

തോരാമഴ 29

Thorra Mazha by ദീപു അത്തിക്കയം ” നകുലേട്ട, ഇത്ര പെട്ടന്നോ എനിക്ക് കണ്ടു കൊതി തീർന്നപോലുമില്ല കുറചൂടെ നീട്ടി തരാൻ പറ”, ദുബായിൽ നിന്നുള്ള നകുലിന്റെ ഓഫീസിൽനിന്നാണ് അന്ന് രാവിലെ ഒരു വിളി വന്നത്. ഒരു മാസം മുമ്പാണ് നകുലിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. ലീവ് മുന്നോട്ട് കിടപ്പുണ്ടെങ്കിലും നകുലിന്റെ ആവശ്യം അവിടെ വന്നതോടെ കമ്പനി പണികൊടുത്തു. ” ഇതിപ്പോ പോവാതിരുന്നാൽ പണി പോകുന്ന കേസ് അല്ലിയോ.. ഒരു കാര്യം ചെയ്യാം ഫാമിലി വിസക്ക് അപ്ലൈ […]

കരയാൻ മാത്രം വിധിക്കപെട്ടവൾ 11

Karayan Mathram Vidhikkapettaval by R Muraleedharan Pillai നീ, ഇനിയിവിടെ വരുന്നത് ശരിയാണോ ശിവാനി? വേറൊരു ഭർത്താവും കുഞ്ഞുമൊക്കെ ആയില്ലേ നിനക്ക്? അല്ലമ്മേ, ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ എനിക്കിപ്പോഴും ഉള്ളിൽ തീയാണ്. ഇനി അവനെ നീ ചേട്ടാന്നും, എന്നെ അമ്മേ ന്നും വിളിക്കണ്ട. കടന്നുപോയ കാലത്തെ ഒരു വെറും സ്വപ്നമായി കരുതിയാൽ മതി അതെല്ലാം. നിന്റെ നല്ലതിനുവേണ്ടി പറയുവാ ഞാൻ ഇതെല്ലം. അവൾ കണ്ണീരൊഴുക്കി. ഒക്കത്തു ചേർന്നിരിക്കുന്ന കുഞ്ഞ് അവളുടെ മുഖത്തെ കണ്ണീരിൽ വിരലുകൾ ചലിപ്പിച്ചു […]

അമ്മ 856

Amma by ശിവ കൊട്ടിളിയിൽ ആളികത്തുന്ന ചിതയിലേക്ക് നോക്കി എത്ര നേരം നിന്നു എന്നറിയില്ല. കത്തിയമരുന്നത് തന്റെ അമ്മയാണ്.. എന്നും വേദനകൾ മാത്രം നൽകിയിട്ടും തന്നെ വെറുക്കാതെ ചേർത്ത് പിടിച്ചിരുന്ന അമ്മ. ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ട് സ്നേഹത്തിന്റെ ഒരു തരി പോലും നൽകിയിട്ടില്ല ഇതുവരെ…. മരണനേരത്തു ഒരു തുള്ളി വെള്ളം പോലും…… ധാരയായ് ഒഴുകുന്ന കണ്ണുനീര് തുടച്ചു അവൻ വീട്ടിലേക്കു നടന്നു. സന്ധ്യാനേരത്തു തെളിഞ്ഞിരുന്ന ആ നിലവിളക്കു കത്തുന്നില്ല…. കാരണം വീടിനായി എറിഞ്ഞുകത്തിയ കെടാവിളക്ക് […]

മഴ നഷ്ടപ്പെട്ടവൾ.. 10

Mazha Nashtapettaval by അനസ് പാലക്കണ്ടി നിങ്ങളുടെ സ്നേഹവും കരുതലും കിട്ടിയപ്പോൾ നിങ്ങളുമായി അറിയാതെ അടുത്തുപോയി, നിങ്ങൾ പറഞ്ഞത് സത്യമാണ് അതെ എനിക്ക് തെറ്റുപറ്റിപോയിട്ടുണ്ട് ചിലസമയങ്ങളിൽ നെഞ്ചുപിടയാറുണ്ട് നിങ്ങളുടെ സ്നേഹം കിട്ടാൻവേണ്ടി പക്ഷെ, അതൊരിക്കലും നിങ്ങളാഗ്രഹിക്കുന്ന രീതിയിലല്ല, എന്റെ ഭർത്താവു ഞാൻ ആഗ്രഹിക്കുന്ന സുഖം തരുന്നില്ല എന്ന് കരുതി എനിക്ക് അദ്ദേഹത്തെ ചതിക്കാൻ കഴിയില്ല… നിങ്ങൾക്കും ഉണ്ട് നല്ല ഭാര്യയും മക്കളും അവരെ ഒരിക്കലും ചതിക്കരുത് ഭർത്താവു ചതിക്കുന്ന ഭാര്യയുടെ വേദന ശെരിക്കും മനസിലാക്കിവളാണ് ഞാൻ…. ഒരുപാടു […]

സന്താന ഗോപാലം 11

Santhanagopalam by Jibin John Mangalathu നല്ല മഴയുള്ള ഒരു രാത്രിയിൽ നമ്മുടെ ചങ്ക് പൗലോ കൊയ്‌ലോയുടെ ‘ആൽക്കമിസ്റ് ‘ വായിച്ചിരുന്നപ്പോഴാണ് എന്റെ പ്രിയതമ അവൾ കിടന്നിടത്തു നിന്നും നീങ്ങി എന്റെ നെഞ്ചിലേക്ക് പടർന്നു കേറിയത്…. അവളുടെ ഉദ്ദേശം മനസിലായത് കൊണ്ട് എന്റെ വായന പാതി വഴിയിൽ നിർത്തി ഞാൻ അങ്കത്തിനു തയാറെടുത്തു… ???.. എന്റെ കൈയെടുത്ത അവളെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ അറിഞ്ഞു… എന്റെ നെഞ്ച് നനയുന്നു…. അവൾ കരയുകയാണ്…. അതും ഏങ്ങലടിച്ച്‌.. ” എന്തിനാ […]

സ്നേഹപൂർവ്വം 18

Snehapoorvam by Rajeesh Kannamangalam ‘ഏട്ടാ… ഏട്ടാ…’ ‘ഉം, എന്താ?’ ‘ഒന്നിങ്ങട് വാ’ ‘എന്താന്ന് പറ’ ‘ഇങ്ങട് വാ’ വായിച്ചിരുന്ന പത്രം മടക്കിവച്ച് എഴുന്നേറ്റു. കുറച്ച് കാലമായിട്ടുള്ള ശീലമാണ് രാവിലെ കുടിക്കാൻ ചായയും കഴിക്കാൻ പത്രവും. ഏകദേശം അരമണിക്കൂറോളം പേപ്പറിന് മുന്നിലിരിക്കണം, എന്നാലേ ഒരു സമാധാനമാകൂ. എന്തിനാണാവോ ശ്രീമതി വിളിക്കുന്നത്? പുതുപെണ്ണല്ലേ, എന്ത് ആവശ്യത്തിനും ഞാൻതന്നെ വേണം. റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി സാരി ഉടുത്തുകൊണ്ടിരിക്കാ. ‘എന്തേ ‘ ‘ഏട്ടാ ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ച് താ’ ‘അയ്യേ, […]

ഒരു മധുര പ്രതികാരം 24

Oru Madura Prathikaram by മിനി സജി അഗസ്റ്റിൻ പള്ളി പെരുന്നാളിന് കഴുന്ന് എടുത്ത് തിരിച്ചു വന്ന് കൂട്ടുകാരൻ അനൂപിന്റെ കൂടെ നിൽക്കുമ്പോളാണ് സിബി ആദ്യമായി അവളേ കാണുന്നത്. ഇളം പിങ്ക് ചുരിദാറിൽ ഒരു മാലാഖ. വട്ടമുഖം. തുടുത്ത കവിളുകൾ നല്ല നിറം.ഇവിടെ ഒന്നും കണ്ടിട്ടില്ല ആ സുന്ദരിയേ. അപ്പോളാണ് അനൂപും അവളേ കാണുന്നത്. എന്റളിയാ ഏതാ ഈ സുന്ദരി? ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? ആർക്കറിയാം എന്ന് വലിയ താല്പര്യമില്ലാതെ അവനോട് പറഞ്ഞിട്ട് വാദ്യമേളകാരുടെ അടുത്ത് ചെന്നപ്പോൾ […]

എന്റെ പ്രണയം 22

Ente Pranayam by ഷംനാദ് “അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..” ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്‌.. കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും […]

മഴത്തുള്ളികൾ 27

Mazhathullikal by ജിതേഷ് “ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു….. ” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു […]

സ്നേഹം 46

Sneham by ജിതേഷ് “എടാ അവർക്കു ഏട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടായിട്ടുണ്ട് ഇന്ന് നമ്മളെല്ലാവരും ഒന്ന് കാണാൻ പോണം എന്ന് പറഞ്ഞിരുന്നു…. രണ്ട് പെണ്മക്കൾ ആണ്…. മൂത്ത ആളിനെയാണ് ഏട്ടന് പറഞ്ഞത്…. ഇളയ കുട്ടിക്ക് ചെറിയ വൈകല്യം ഉണ്ട്…. അരയ്ക്ക് കീഴ്പോട്ട് സ്വാധീനം ഇല്ല….. ഇത് നടക്കും എന്ന എനിക്ക് തോന്നുന്നേ… ” അമ്മ അരുണിനോട് പറഞ്ഞു… “ശെരി അമ്മേ സന്തോഷം…. അപ്പൊ ഞാൻ അവിടെ വേണ്ട അമ്മേ അത് ശെരിയാവില്ല…. നിങ്ങളെല്ലാരും കണ്ടു അതങ്ങോട്ട് ഉറപ്പിക്കു…. […]

അബൂന്റെ പെണ്ണ് കാണൽ 28

Aboobinte Pennu kanal by Munna Sha ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് പറന്നുയർന്ന വിമാനത്തിലിരുന്നു അബുവിനു വീർപ്പു മുട്ടി വിമാനത്തിൽ കയറി ദിവസങ്ങൾ ആയ പോലൊരു തോന്നൽ…. ഇത്തവണ വീട്ടുകാർ കണ്ട്‌ ഉറപ്പിച്ചു വെച്ച പെണ്ണിനെ ബീവിയാകാനുള്ള വരവാണ്.. വയസ്സ് ഇരുപത്താറ് കഴിഞ്ഞിട്ടും വീട്ടുകാർക്ക് താൻ പെണ്ണ് കെട്ടി കാണാനുള്ള പൂതി ഇല്ലേന്ന സങ്കടത്തിൽ ആയിരുന്നു അബു… നാല് കൊല്ലമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട് ഇതിനിടക്ക് ഒരിക്കൽ വന്നു പോയി… കഴിഞ്ഞ തവണ വന്നപ്പോൾ കല്യാണ ഖാദർ […]

ഏട്ടനെന്ന വിടവ് 27

Ettan Enna Vidavu by Subeesh ആദ്യ ഭാര്യയുടെ മരണത്തിനു ശേഷമാണ് അമ്മയെ “അയാൾ ” (അച്ഛനാണേലും അങ്ങനെ പറയാനാണ് എനിക്കും ഇഷ്ടം) വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യ തൂങ്ങി മരിച്ചതാണ് മാനസീകരോഗം (യക്ഷിയെ കണ്ട് ഭയന്നതാണ് എന്ന് അച്ഛനും നാട്ടുകാരും പറയുമായിരുന്നു) ആയിരുന്നു. അതും പറഞ്ഞാണ് അമ്മയെ വിവാഹം കഴിച്ചത്. ഒരിക്കലും ഒരു നല്ല ബന്ധം അല്ലന്നറിഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്ല്യാണം കഴിച്ചത്. കാരണം.. അമ്മക്ക് താഴെ രണ്ടനിയത്തിമാർ കൂടി ഉണ്ട്. ഒരിക്കൽ പോലും […]

പ്രവാസിയുടെ വിധവ 34

Pravasiyude vidava by Farha തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഓടി വന്നു ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്തവൾ കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി.. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ഇക്കയുടെ ഏട്ടന്റെ നമ്പർ .. പതിവില്ലാതെ കാക്കു എന്താ വിളിക്കുന്നത് എന്നോർത്ത് അവൾ ഫോൺ എടുത്തു. ” ഹെലോ… ഫെമി ഇത് ഞാനാ മുജിക്ക.. ” ” ആ എന്താ ഇക്കാ പറയി.. […]

അവളെപ്പോലെ 24

Avale pole by സോണിച്ചൻ “ഏയ്… നിക്ക്… പോകല്ലേ…” ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങിയ ഞാൻ തിരിഞ്ഞുനോക്കി. ഒരു തോളിൽ ബാഗുമിട്ട് ഒരു കൈകൊണ്ട് രണ്ടുമൂന്ന് ബുക്കുകളും മാറോടടുക്കിപ്പിടിച്ച് അവളെന്റെ അടുക്കലേക്ക് ഓടിവന്നു. കൈ എളിയിൽ കുത്തിനിന്നവൾ അല്പനേരം അണച്ചു. “എന്തിനാടീ ഇങ്ങനെ കെടന്നോടുന്നത്..?” അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചിട്ട് ബൈക്കിന്റെ പിന്നിലേക്ക് ആയാസപ്പെട്ട് കയറി. “ങും. പോകാം.” ബാഗെടുത്ത് മടിയിൽ വെച്ചിട്ട് പുസ്തകങ്ങൾ ഒന്നൂടെ അവൾ നെഞ്ചോടടുക്കിപ്പിടിച്ചു. “എങ്ങോട്ട്..?” ഞാൻ അമ്പരപ്പോടെ ചോദിച്ചു. “ഇയാളെങ്ങോട്ടാ പോകുന്നത്… […]

നീലിയാർ കോട്ടം 7

Neeliyar Kottam by ഹരിത “ഈയ് കോട്ടത്തിൽ പോയിട്ടുണ്ടോ?” പെട്ടെന്നായിരുന്നു ചോദ്യം.. “കോട്ടോ, അതെന്താണ്?”… നാരാണേട്ടന്റെ പീടികയിൽ ചായ കുടിക്കായിരുന്നു ഞങ്ങൾ.. മൂപ്പര് ചില്ല് ഗ്ലാസിൽ മാത്രേ ചായ കുടിക്കൂത്രേ.. ഇപ്പൊക്കെ എല്ലാടത്തും പ്ലാസ്റ്റിക് ഗ്ലാസിലാത്രേ ചായ കിട്ട്വാ.. അതോണ്ട് ഇവിടത്തെ പീടികേന്ന് കിട്ടണ ചായ കുടിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാന്ന് എപ്പോഴും പറയും.. എപ്പോഴുംന്നെച്ചാ ഞങ്ങൾ പരിചയപ്പെട്ടിട്ടു രണ്ടു ദിവസേ ആയിട്ടുള്ളെ.. അതിന്റിടയിൽ ഇതും കൂട്ടി എട്ടാമത്തെ ചായയാ.. അപ്പോഴാണ് ഒരു കോട്ടം.. ” […]

ഹണിമൂണ്‍ 33

Honeymoon by സിയാദ് ചിലങ്ക   ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി,ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു,സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു. ”ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ….” കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.കഴിഞ്ഞ തവണ വന്നവന്.സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ.മസിലും കാട്ടി കക്ഷ ത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്.അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്……..തേക്കടി വരെ ഞാന്‍ ക്ഷമിച്ചു. […]

എന്റെ ….എന്റേത് മാത്രേം 43

Ente…. Entethu Mathram by ലിസ് ലോന പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു …. ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ. ഒടുവിൽ കൂടെയുള്ളവരോട് ക്ഷമ പറഞ് ഫോണെടുത്തു പുറത്തേക്ക് നടന്നു …മീറ്റിങ് തീരും മുൻപേ .. “ന്റെ മണിക്കുട്ടി … നിന്നോട് പറഞ്ഞില്ലേ അങ്ങട് വിളിക്കും ന്ന്…രണ്ടു തവണ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്” പരാമാവധി പഞ്ചാര കലക്കി പറഞ്ഞില്ലെങ്കിൽ […]

ജ്വാല 19

Jwala by Femina Mohamed “അച്ഛാ…” ‘ജ്വാല’ മകനെ പിടിക്കുമ്പോഴേക്കും അവൻ മുൻപിൽ കണ്ട അതികായനു പുറകേ ഓടിക്കഴിഞ്ഞിരുന്നു. ‘മെറീനാ’ ബീച്ചിൽ തിരമാലകൾ ആർത്തിരമ്പി ആഹ്ലാദത്തോടെ കരയിലേക്ക് വരുന്നു.തിരമാലകളെ വകവെക്കാതെ ‘വിനു’ എന്ന നാലു വയസ്സുകാരൻ ആ നീല ഷർട്ടിട്ട മനുഷ്യന് മുന്നിലെത്തി. “അച്ഛാ.. ” അയാൾ, തന്റെ കൂളിംഗ് ഗ്ലാസ് ഊരി കൺമുമ്പിൽ കിതച്ച് നിൽക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ നോക്കി. ഏതോ ഒരുൾപ്രേരണയോടെ കുട്ടി, അയാൾക്ക് മേൽ ചാടിക്കയറി. നിനച്ചിരിക്കാതെ തന്റെ കൈയ്യിലെത്തിയ കുഞ്ഞിനെ ഒരു […]

കന്യകയുടെ ആദ്യരാത്രി 37

Kanyakayude Adiyarathri by അന ഇക്കൂസ് ”കന്യക ആയിരുന്നോന്ന് അവന് സംശയം ആയിരുന്നുപോലും, കല്ല്യാണം കഴിക്കുന്നതിന് മുന്നേ ഇവനൊക്കെ ഇത് തുറന്ന് ചോദിച്ച് കൂടെ..? ” ആരോടെന്നില്ലാതെ പിറു പിറുത്തുകൊണ്ട് കുഞ്ഞാമിനു അകത്തേക്ക് പോയി. പിറകേ ഓളുടെ ഉപ്പയും വരാന്തയിലേക്ക് വന്ന് കയറി കൈയ്യിലുണ്ടായിരുന്ന കാലന്‍ കുട ജനല്‍ പാളിയില്‍ തൂക്കി തിരിഞ്ഞപ്പൊഴേക്കും കുഞ്ഞാമിനൂന്‍റെ ഉമ്മ ഉപ്പയുടെ അരികിലെത്തി ചോദിച്ചു ”അല്ല പോയ കാര്യം എന്തായി” ”എന്താവാന്‍ ? മൂന്ന് കൗണ്‍സിലിങ്ങ് കഴിഞ്ഞില്ലേ. ഓന് ഓളെ വേണ്ടാന്ന് […]

ഖൽബിലെ മൊഞ്ചത്തി – 1 6

Kalbile Monjathi Part 1 by Shahina Shahi ഞാൻ ഫൈസൽ,അത്യാവിശം നല്ല കുടുംബത്തിലെ പയ്യൻ ആണെന്നൊക്കെ പറയാം….നാട്ടുകാർക്ക് എന്നെ പറ്റിയുള്ള അഭിപ്രായം അറിയില്ലാട്ടോ…എങ്കിലും ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്…പിന്നെ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരാളെ ഉള്ളു..അതെന്റെ വീട്ടിൽ ഉള്ള ആളാണ് എന്റെ പുന്നാര പെങ്ങൾ…അവൾക്ക് എന്റെ കുറ്റം കണ്ടുപിടിക്കാൻ നേരം ഉള്ളു….ഉപ്പയും,ഉമ്മയും പെങ്ങളും ഞാനും മാത്രമുള്ള ഒരു കൊച്ചു കുടുംബം ആണ് എന്റേത്…ഇപോ താമസിക്കുന്ന വീട്ടിൽ നിന്ന് കുറച്ച് അകലെ വേറെ ഒരു വീട്ടിലേക്ക് […]

ചങ്കിൻറെ പെങ്ങൾ 41

Changinte Pengal by Arun വിവേക് ജോലിക്ക് ഇറങ്ങാൻ തുടങ്ങുന്ന ഹരിയേ വിളിച്ചു പറഞ്ഞു ” ഹരിയേ ടാ ഹരിയെ, നാളെ വെള്ളിയാഴ്ച്ച അല്ലെ, നമുക്ക് അടിച്ചു പൊളിക്കണ്ടേ? ” “ഇന്നത്തെ ദിവസം കഴിഞ്ഞു അല്ലേടാ നാളെ നീ ഇത് തന്നെ ചിന്തിക്കാതെ ” “എന്തോന്ന് ആണെടാ, നമുക്ക് അടിച്ചു പൊളിച്ചു ജീവിക്കണം ” ‘ജീവിക്കാം, നീ ഒന്ന് സമാധാനപ്പെടു ” അന്നേരം ജോലിക്ക് പോകാൻ വരുന്ന വണ്ടിയുടെ ശബ്ദം കേട്ടു ” ഇപ്പൊ ജോലിക്ക് പോകാൻ […]

എൻെറ ആദ്യ ബൈക്ക് യാത്ര 16

Ente Adiyathe Bike Yathra by Leebabiju വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ഉച്ചയൂണും കഴിഞ്ഞു എന്നെയും കൂട്ടി ഏട്ടൻ മുറിയിൽ കയറി കതകടച്ചു.പത്തു മിനിറ്റ് കഴിഞ്ഞില്ല. വാതിലിൽ മുട്ടുകേട്ടു. “എടാ. മോനേ..വാതിലു തുറന്നേ”അമ്മയുടെ ശബ്ദം. ഞാൻ പെട്ടെന്ന് ഏട്ടനിൽ നിന്നും പിടഞ്ഞകന്നു. “എന്താമ്മേ”ദേഷ്യത്തോടെ ആയിരുന്നു എങ്കിലും ഏട്ടൻ ശബ്ദത്തിൽ സൗമ്യതവരുത്തിയാണ് ചോദിച്ചത്. “ടാ അവള്ടെ അച്ഛൻ വന്നിരിക്കുന്നു.. വാതില് തുറന്നേ”ഇത് കേട്ടതും ‘ഹായ് ഇൻ്റെ അച്ഛൻ’എന്നും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി.ഏട്ടനെ നോക്കി. ഏട്ടൻ […]

കല്യാണ പിറ്റേന്ന് 43

Kalyana Pittennu by കരി മിഴി ആദ്യരാത്രി കഴിഞ്ഞു പിറ്റേ ദിവസം വെളുപ്പിനെ ഞാൻ ഉണർന്നു.കല്യാണം കഴിഞ്ഞാൽ വന്നു കയറുന്ന പെണ്ണ് തണുത്ത വെളുപ്പാൻ കാലത്ത് തന്നെ കുളിക്കണം.പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കണം.വീട്ടിൽ ആരെങ്കിലും ചായയിട്ട് തന്നാൽ ഭർത്താവിനു കൊണ്ടു കൊടുക്കണം.ഇതൊക്കെ ഒരു സ്ഥിരം പതിവാണ്. എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ… ഞാൻ ഭർത്താവിനെ നോക്കി.അദ്ദേഹം മൂടിപ്പുതച്ച് ഒടുക്കത്തെ ഉറക്കം.ഇതിയാനു ഉറങ്ങാമെങ്കിൽ പിന്നെ എനിക്ക് മാത്രമെന്താ തൊട്ടുകൂടായ്മ. ഞാനും പുതപ്പ് തലവഴിമൂടിയൊരറ്റ ഉറക്കം.തണുപ്പ് സമയം ആയതിനാൽ അടിപൊളി…. […]