ചങ്കിൻറെ പെങ്ങൾ 39

ഹരിക്കു വാക്കുകൾ ഇല്ലായിരുന്നു,
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അവൻ വണ്ടി നിർത്തിയതും വിവേകിനെ പിടിച്ചു ഒരുപാട് പൊട്ടി കരഞ്ഞു

വിവേക് പറഞ്ഞു

“നമ്മൾ ഒന്ന് ആഗ്രഹിക്കും ദൈവം മറ്റൊന്നു നൽകും ”
“നിന്നോട് വഴക്ക് ഉണ്ടാക്കി നിന്നതിനു എന്നോട് ക്ഷമിക്ക് ഹരി
എന്റെ അവസ്ഥ ഇതായത്കൊണ്ടാണ് ”

“എടാ എനിക്ക് വിനീതയെ കാണണം ഹരി പറഞ്ഞു ”

“കാണിക്കാം, നീ ബഹളം ഒന്നും വെക്കരുത്, എന്റെ കൂടെ വാ, കാർത്തികെ നീയും വാ, നിങ്ങളെ കാണാൻ ആണ് അവൾ കാത്തിരിക്കുന്നത് ”

ഞാൻ വിവേകിന്റെയും കാർത്തികയുടെയും കൂടെ ഓരോ പടികൾ കയറി
ഒരുപാട് മനോനില തെറ്റിയ ആൾക്കാരെ കണ്ടു
പലരും അലറുകയും, ചിരിക്കുകയും എല്ലാം ചെയുന്നുണ്ട്, എങ്ങനെ സഹിക്കാൻ കഴിയുന്നുവോ ഇവരുടെ പ്രിയപ്പെട്ടവർക്ക്
ഇവരിൽ ഒരാൾ ആണോ എന്റെ വിനീത

കുറച്ചു ചെന്നപ്പോൾ അവൻ കണ്ടു ഒരു മുറിയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് എന്തൊക്കെയോ കാണിച്ചു കൊണ്ട്, ആണുങ്ങളെ കാണുമ്പോൾ പേടിച്ചു മാറികൊണ്ട്, ജീവിതത്തെ പരിഹസിച്ചു കൊണ്ട്, പ്രണയത്തെ പുകഴ്ത്തി കൊണ്ട് എന്റെ പേര് മന്ത്രം പോലെ ഉരുവിട്ടു കൊണ്ട് എന്റെ വിനീത

ഞാൻ അടുത്ത് എത്തിയപ്പോൾ അവളെ വിളിച്ചു

“വിനീതെ, എന്റെ വിനീതെ ”

അവൾ മറുപടി ഒന്നും പറഞ്ഞില്ല

3 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  2. നന്നായിട്ട് ഉണ്ട്

Comments are closed.