ചങ്കിൻറെ പെങ്ങൾ 39

ഹരി ബുള്ളറ്റിൽ ഒരു കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ച് സിനിമ നടനെ പോലെ കയറി ഇരുന്നു. കാർത്തിക അവന്റെ പുറകിൽ അവനെയും ചുറ്റി പിടിച്ചിരുന്നു. അവർ സന്തോഷത്തിൽ മതിമറന്നു ബുള്ളറ്റിൽ പോയ്കൊണ്ടേ ഇരുന്നു

ടൗണിൽ ഇത്തിയപ്പോൾ ഹരി പറഞ്ഞു
ഇത്ര പെട്ടെന്ന് വരണ്ടായിരുന്നു ”

കാർത്തിക സുഖം കൊണ്ട് ഒന്ന് മൂളി,
പെട്ടെന്ന് എത്തി, ഇവിടം വരെ വന്നത് അറിഞ്ഞില്ല ”

“കാർത്തികെ ഇനി എങ്ങോട്ടാണ് പോകേണ്ടത്”

“കുറച്ചു ദൂരം കൂടി പോകണം ഹരിയേട്ടാ ”

ഹരി പതുകെ വണ്ടി നീക്കി കൊണ്ടിരുന്നു
പെട്ടെന്ന് പരിചയം ഉള്ള ഒരാൾ മുൻപിൽ നിന്നു കൈ കാണിക്കുന്നു, അതെ വിവേക് തന്നെ, ഞാൻ ഇവിടെ വരും കരുതിക്കാണും. കാർത്തികയേ കേൾക്കെ വല്ല അനാവശ്യവും പറയുമോ?
എന്തായാലും വണ്ടി നിർത്താം

വണ്ടി നിർത്തി ഞാൻ നോക്കിയപ്പോൾ അവൻ ചോദിച്ചു

“വിനീതയെ കാണാൻ ആയിരിക്കും അല്ലെ ”

“അതെ, കാർത്തികക്കു ഒരു മോഹം, അവൾ ഞങ്ങളെ ഒരുമിച്ചു കാണണം എന്ന് ”

“അവളും മോഹിച്ചിരിക്കുകയാണ് നിങ്ങളുടെ വരവിനായി, നിനക്ക് ഒരു ജീവിതം ഉണ്ടായില്ലേ ഹരി അതിലും വലിയ സന്തോഷം അവൾക്കു ഉണ്ടാവില്ല ”

“എന്റെ പുറകെ വന്നോളു ”

എന്നും പറഞ്ഞു വിവേക് അവന്റെ ബൈക്ക് എടുത്തു, ഞാൻ പതുകെ അവന്റെ പുറകെ പോയി

അവൻ അകത്തേക്ക് കയറുന്ന സ്ഥലത്തിന്റെ പേര് കണ്ടു എന്റെ നെഞ്ച് പിടച്ചുവോ?

3 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  2. നന്നായിട്ട് ഉണ്ട്

Comments are closed.