ഹണിമൂണ്‍ 33

Views : 14438

ഉണ്ടായില്ല.എങ്കിലും ഞാനയാള്‍ മാറും എന്ന് പ്രതീക്ഷിച്ചു.പക്ഷെ ഇപ്പോള്‍ അയാള്‍ അശ്ലീല രംഗങ്ങള്‍ അമിതമായി കണ്ട് പൂര്‍ണ്ണമയി മാനസിക രോഗിയായി.കുടുംബത്തിന് വേണ്ടി ക്ഷമിച്ച് നില്‍ക്കുകയായിരുന്നു.”

ദൈവമെ എങ്ങിനത്തെ ആള്‍ക്കരൊക്കെ ആണ് ഈ ഭൂമിയില്‍.

ആലുവ എത്തിയപ്പോള്‍ രാവിലെ ആറ് മണി ആയിട്ടുള്ളു.മുംബൈക്ക് ടിക്കറ്റ് എടുക്കണമെങ്കില്‍ ട്രാവല്‍സ് ഒക്കെ തുറക്കണം.

”എന്റെ വീട് അങ്കമാലിയിലാ ശ്രീദേവിക്ക് വിരോദമില്ലെങ്കില്‍ വീട്ടിലേക്ക് പോകാം.ശ്രീദേവി അമ്മയുടെ അരികില്‍ ഇരുന്നൊ.ടിക്കറ്റ് ശരിയാക്കി ഞാന്‍ എയര്‍പോര്‍ട്ടില്‍ ആക്കാം.”

”അത് മതി……”

പെണ്ണും കെട്ടും കിടക്കയുമായി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍.അമ്മയുടെ സന്തോഷം ആണ് കാണേണ്ടത്.ഞാനെവിടന്നൊ അടിച്ച് മാറ്റി കൊണ്ട് വന്നതാണെന്ന് തെറ്റിദ്ധരിച്ചു.ഈ അമ്മയുടെ ഒരു കാര്യം.

അമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.

”ഞാന്‍ പോയി ടിക്കറ്റിന്റെ കാര്യം നോക്കി വരാം ”

ട്രാവല്‍സ് തുറക്കാന്‍ ഒമ്പത് മതിയാവും.കാലിചായ അടിക്കാം.

” ചേട്ടാ ഒരു സ്ട്രോങ്ങ് ചായ എടുക്ക്”

ന്യൂസ് പേപ്പര്‍ എടുത്ത് മറിച്ച് നോക്കി.ഇനി ആ തെണ്ടി എങ്ങാനും തട്ടി പോയിട്ടുണ്ടെങ്കില്‍ അറിയാലൊ.ഇല്ല ഒന്നും വന്നിട്ടില്ല.

വൈകീട്ടാണ് ഇനി മുംബൈ ഫ്ലൈറ്റ്.ടിക്കറ്റ് ബുക്ക് ചെയ്ത് വൈകീട്ട് വരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.

വീട്ടില്‍ ബൈജുവിനെ കാത്ത് പോലീസ് ഉണ്ടായിരുന്നു.
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പുതിയ വാര്‍ത്തയും ഫോട്ടോസും നിറഞ്ഞാടി.

ഹണിമൂണിന് വന്ന പെണ്ണ് ഭര്ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി…….

പോലീസ് കസ്റ്റടിയില്‍ കുറച്ച് ദിവസം കിടന്നു.മനോഹര്‍ വധശ്രമത്തിന് കേസ് കൊടുത്തിരുന്നു.

ശ്രീദേവിയെ അന്ന് അവളുടെ അച്ചന്‍ കൂട്ടികൊണ്ട് പോയി എന്ന് അമ്മ പറഞ്ഞു.അവളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.

Recent Stories

The Author

4 Comments

  1. Superb!!!

  2. ❤️
    നല്ല കഥ മനോഹരമായ അവതരണം

  3. ഇത് കൊള്ളാലൊ

  4. Dark knight മൈക്കിളാശാൻ

    കഥ എന്തായാലും തകർത്തു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com