ജ്വാല 18

‘ഒരു കാറ്റും നിന്നെ ഭയപ്പെടുത്താതെ,മഴ നിന്നെ നനയിക്കാതെ, വെയിൽ നിന്നെ ചുട്ടുപൊള്ളിക്കാതെ ഞാൻ സംരക്ഷിക്കാം’എബിയുടെ ശബ്ദം ഏതോ മാസ്മരിക ലോകത്ത് നിന്നും കേൾക്കുന്നത് പോലെ അവൾക്കു തോന്നി.

അവളുടെ വിശേഷങ്ങളിൽ വിനുവിന്റെ കുസൃതികളും കളിചിരികളും നിറഞ്ഞുനിന്നു.

സമയം പോയതോ, ചുറ്റും ഇരുട്ട് പരന്നതോ ജ്വാല അറിഞ്ഞില്ല.

“താൻ വീട്ടിൽ പോകുന്നില്ലേ.. മോൻ അന്വേഷിക്കില്ലേ..”

തനിക്ക് പുറകിൽ കുട ചൂടി നിൽക്കുന്ന വ്യക്തിയെ കണ്ട് അവൾ അമ്പരന്നു.

“എബീ..”

അവൾ ധൃതിപ്പെട്ട് മണ്ണിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ അവൾക്കു നേരെ കൈ നീട്ടി. അയാളുടെ കൈയിൽ പിടിച്ച് ജ്വാല എഴുന്നേൽക്കുമ്പോൾ അത്, തന്റെ മകന് പ്രിയപ്പെട്ട ആളുടേത് ആണെന്ന് അവൾ അറിഞ്ഞില്ല.

“ഞാനിവിടെ തന്നോടൊപ്പം വന്നതാണ്.. ഇങ്ങനെ മഴയത്ത് ഇരുന്നാൽ പനി വരില്ലേ..

ജ്വാലാ.. താൻ ചെറുപ്പമല്ലേ.. ഇന്ന് തന്റെ കുഞ്ഞിന് അച്ഛൻ ഞാനാണ്;എന്റെ ഇണയാകാനാണ് തന്നെ വിളിക്കുന്നത്..

എബിയുടെ ആത്മാവിനും അതായിരിക്കും സന്തോഷം..

തനിക്കും കുഞ്ഞിനും ഒരു കുറവും വരുത്താതെ ഞാൻ സംരക്ഷിക്കാം;കൂടെ വരൂ..”

ചെറിയ മഴയോട് കൂടി തണുത്ത കാറ്റ് അവരെ രണ്ടു പേരേയും പുൽകി.

രാഗതാളലയ ഭാവത്തോടെ പെയ്ത ചാറ്റൽ മഴയിൽ ജ്വാല ആ സായംസന്ധ്യയിൽ അവന്റെ കൈ പിടിച്ച്, അവനോട് ചേർന്ന് ഒരേ കുടയിൽ നടന്നകന്നു.

3 Comments

  1. Super!!!

  2. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  3. നല്ലൊരു കഥ, ഇത് അധികമാരും ശ്രദ്ദിക്കാതെ പോയ വിഷമവും ഉണ്ട്…

Comments are closed.