ചങ്കിൻറെ പെങ്ങൾ 39

Views : 23221

Changinte Pengal by Arun

വിവേക് ജോലിക്ക് ഇറങ്ങാൻ തുടങ്ങുന്ന ഹരിയേ വിളിച്ചു പറഞ്ഞു

” ഹരിയേ ടാ ഹരിയെ, നാളെ വെള്ളിയാഴ്ച്ച അല്ലെ, നമുക്ക് അടിച്ചു പൊളിക്കണ്ടേ? ”

“ഇന്നത്തെ ദിവസം കഴിഞ്ഞു അല്ലേടാ നാളെ നീ ഇത് തന്നെ ചിന്തിക്കാതെ ”

“എന്തോന്ന് ആണെടാ, നമുക്ക് അടിച്ചു പൊളിച്ചു ജീവിക്കണം ”

‘ജീവിക്കാം, നീ ഒന്ന് സമാധാനപ്പെടു ”

അന്നേരം ജോലിക്ക് പോകാൻ വരുന്ന വണ്ടിയുടെ ശബ്ദം കേട്ടു

” ഇപ്പൊ ജോലിക്ക് പോകാൻ ഉള്ള വണ്ടി വന്നു വന്നു വണ്ടിയിൽ കയറാൻ നോക്ക് ”
ജോലി പോയാൽ എന്റെ പെണ്ണ് ഭാവിയിൽ പട്ടിണി ആകും ”

” ജോലിക്ക് പോകും വഴി ഹരി ഓർത്തു സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടു ഉള്ള സൗഹൃദം ആണ്. എന്തിനും കൂടെ നിന്നിട്ടേ ഉള്ളു വിവേകും വീട്ടുകാരും.എന്റെ വീട്ടിലെ ഇല്ലായ്മ അറിഞ്ഞു സഹായിച്ചിട്ടെ ഉള്ളു
എന്നെ ആരെങ്കിലും ഒന്ന് ചീത്ത പറഞ്ഞാൽ അവനെ തല്ലുന്നത് ഞാൻ ആയിരിക്കില്ല വിവേക് ആയിരിക്കും.
എന്റെ ചങ്ക് ആണിവൻ, സഹോദരങ്ങൾ ഒന്നും ഇല്ലാത്ത എനിക്ക് എന്റെ എല്ലാം വിവേക് ആണ്. ഒറ്റ പ്രശ്നമേ ഉള്ളു കള്ളൂ കുടി
അവന്റെ ചുണ്ടിൽ അവൻ അറിയാതെ തന്നെ ഒരു ചിരി വിടർന്നു

എന്തിനു അധികം പറയണം അവന്റെ പെങ്ങൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ, ഞാൻ വിചാരിച്ചത് എന്നെ ഇനി ആ വീട്ടിൽ കയറ്റില്ലെന്നാണ് പക്ഷെ സംഭവിച്ചത് നേരെ തിരിച്ചും അവന്റെ വീട്ടുകാർ സമ്മതം അറിയിച്ചു എന്റെ വീട്ടുകാരും സമ്മതം മൂളി. ഈശ്വരൻ എനിക്ക് തന്ന ഭാഗ്യം ആണെന്ന് ചങ്ക്

എന്റെ ചങ്കിന്റെ പെങ്ങൾ വിനീത,
നല്ല മുല്ല പൂവിന്റെ മണം ആണവൾക്ക്, എന്റെ ചുണ്ട് വരെ പൊക്കം, വെളുത്ത ഒരു നല്ല നാടൻ പെണ്ണ്, ആരും കൊതിക്കും അവളെ പോലെ ഒരുപെണ്ണിനെ കിട്ടാൻ,
ഇതൊക്കെ ഇപ്പോൾ ഉള്ള വർണന ആണ് കേട്ടോ

Recent Stories

The Author

3 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  2. നന്നായിട്ട് ഉണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com