ചങ്കിൻറെ പെങ്ങൾ 39

കാരണം എനിക്കും അവൾ അനിയത്തി ആയിരുന്നു. പെട്ടെന്ന് അവൾ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തത് ആണ് പക്ഷെ അവൾ പിന്മാറിയില്ല, അവസാനം ഞാൻ വിവേകിനോട് പറഞ്ഞപ്പോൾ അവനും സമ്മതം.

അവനാണ് എല്ലാരേം കൊണ്ട് സമ്മതിച്ചത്
അവൾക്കു എന്നെക്കാൾ നല്ല പയ്യനെ കിട്ടില്ല
എന്നാണ് ചങ്കിന്റെ കണ്ടുപിടുത്തം

ഇങ്ങോട്ട് ഗൾഫിലേക്ക് വരാനും അവന്റെ വീട്ടുകാർ ആണ് പൈസ മുടക്കിയത്, എല്ലാ കാര്യങ്ങളും നോക്കി
അവര് പറഞ്ഞത് ഒന്നും കടം അല്ല അവരുടെ മകൾക്കു വേണ്ടിട്ടു ആണ് എന്നാണ്. അത്കൊണ്ട് ഇപ്പോൾ എന്റെ വീട്ടിലും ജീവിക്കാൻ ഉള്ള അവസ്ഥ ആയി തുടങ്ങി

പെട്ടന്നാണ് ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങൾ കൂട്ടുകാർ എല്ലാം അടിച്ചു പൊളിക്കുമ്പോൾ വിവേക് എന്നോട് വഴക്ക് ഉണ്ടാക്കിയത്
ഞാൻ അവന്റെ സൗഹൃദം മുതലാക്കുക ആയിരുന്നു എന്ന്

ഞാൻ കരഞ്ഞു പോയി
അവന്റെ കയ്യിൽ നിന്നും മേടിച്ച പൈസ തിരിച്ചു കൊടുക്കാം പറഞ്ഞു

“ആർക്കു വേണം നിന്റെ പൈസ നീ കൊണ്ടേ കൊടുക്കു”

“മേലാൽ എന്റെയൊ എന്റെ പെങ്ങളുടെയോ പുറകെ വന്നാൽ കൊന്നു കളയും ഞാൻ ”

എല്ലാവരെയും കേൾക്കേ അവൻ പറഞ്ഞപ്പോൾ ഞാൻ നാണംകെട്ടു, എങ്കിലും ഒന്നും പറഞ്ഞില്ല
“എന്ത് പറ്റി നിനക്ക് ചോദിച്ചേ ഉള്ളു ”

“ചതിയൻ ആണ് നീ
ദയവു ചെയ്തു എന്നേം പെങ്ങളേം വിട്ടേക്ക് “

3 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  2. നന്നായിട്ട് ഉണ്ട്

Comments are closed.