ചങ്കിൻറെ പെങ്ങൾ 39

“എനിക്ക് അറിയാമായിരുന്നു ഹരിയേട്ടന് അറിയാം എന്ന്
എന്നിട്ടും മിണ്ടാതെ നടന്നപ്പോൾ ഇഷ്ട്ടം അല്ലന്നാണ് കരുതിയത്, പിന്നെ വിനീത ആയുള്ള ബന്ധം കൂടി ആയപ്പോൾ എന്റെ ഇഷ്ട്ടം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ കരുതി ”

“ഹരിയേട്ടാ ഞാൻ ഒരു കാര്യം ആവശ്യപെട്ടോട്ടെ
ജീവിതത്തിൽ ഇന്ന് വരെ ഒന്നും ഞാൻ ചോദിച്ചിട്ടില്ല
അല്ല ഹരിയേട്ടൻ എന്നെ പരിഗണിക്കില്ലാരുന്നു അതാണ്‌ സത്യം ”

“നീ ചോദിക്കു കാർത്തികേ”

“ഹരിയേട്ടന്റെ പഴയ കാമുകി വിനീത ടൗണിൽ ആണ് കെട്ടിയേക്കുന്നത്, ഹരിയേട്ടാ നമുക്ക് ഒരുമിച്ചു അങ്ങോട്ട് ഒന്ന് പോകാം നാളെ ”

“എന്തിനാ കാർത്തികേ പഴയ ഓർമ്മകൾ ഇനിയും ‘

“ഓർമ്മകൾ ഉണ്ടാവാതെ ഇരിക്കാൻ ആണ് യാത്ര
അല്ലങ്കിൽ എന്റെ മനസിന്‌ സ്വസ്ഥത കിട്ടില്ല ഹരിയേട്ടാ അതാണ്‌ ”

“ശരി നമുക്ക് പോകാം, നിന്റെ അച്ഛൻ മേടിച്ചു തന്ന പുതിയ ബുള്ളറ്റിൽ തന്നെ പറക്കാം ”

പിറ്റേന്ന് രാവിലെ ഞങ്ങൾ കുളിച്ചു റെഡി ആയപ്പോൾ അമ്മയും അച്ഛനും ചോദിച്ചു

” എങ്ങോട്ടാ ”

കാർത്തികയാണ് മറുപടി പറഞ്ഞത്

” ആ വിനീതയെ ഹരിയേട്ടന് കാണിച്ചു കൊടുക്കണം ”

അമ്മയും അച്ഛനും ഒരു സ്വരത്തിൽ ചോദിച്ചു

” അത് വേണോ മോളെ, അതൊക്കെ കഴിഞ്ഞതല്ലേ ”

“അല്ലങ്കിൽ എനിക്ക് ഈ ജീവിതത്തിൽ സമാധാനം കിട്ടില്ല അമ്മേ അതാണ്‌ ”

“ശരി മക്കൾ പോയിട്ടു വാ “

3 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  2. നന്നായിട്ട് ഉണ്ട്

Comments are closed.