ജ്വാല 18

ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി.വാരാന്ത്യത്തിലെ ഞായറാഴ്ച എന്നും ബീച്ചിലാണ് അവർ പോകാറുള്ളത് എന്നാൽ അന്ന് ജ്വാല മോനേയും കൂട്ടി പാർക്കിലാണ് പോയത്. അവന് ഇഷ്ടപ്പെട്ട റൈഡുകളിൽ അവളും കുഞ്ഞും കയറി. ഒരു നിമിഷം,മോനെ ഊഞ്ഞാലാട്ടുന്ന ആളെ കണ്ട് അവൾ ഞെട്ടിത്തരിച്ചു.

‘ആരെ മോൻ കാണാതിരിക്കാനാണോ ബീച്ചിൽ പോകാതിരുന്നത് അതേയാൾ പാർക്കിൽ’

വിനു,അയാളോടൊപ്പം കളിച്ച് ചിരിച്ച് ഉല്ലസിക്കുന്നു; അറിയാതെ ഒഴുകിയ കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു. ‘കുറച്ച് സമയമെങ്കിലും തന്റെ കുഞ്ഞ് സന്തോഷിക്കട്ടെ’; ജ്വാല കാണാത്ത ഭാവത്തിൽ പതിയെ മുഖം തിരിച്ചു.

കുറേ സമയത്തിനു ശേഷം അയാളുടെ കൈയ്യിൽ തൂങ്ങി കുഞ്ഞ് അവളുടെ അടുത്തെത്തി;കുഞ്ഞിന്റെ കൈയ്യിൽ ഐസ്ക്രീമും.ഐസ്ക്രീം ഇടക്കിടെ മോൻ അയാളുടെ വായിലും വച്ച് കൊടുക്കുന്നു.

“അമ്മേ..”

വിനു ഐസ്ക്രീം ജ്വാലക്ക് നേരെ നീട്ടിയപ്പോൾ ‘വേണ്ട’ എന്ന അർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു.

“തേങ്ക്സ്..”

“ജ്വാലാ..,മോന്റെ അച്ഛൻ എവിടെയാണെങ്കിലും വിളിച്ചു വരുത്തണം..അവന് അച്ഛന്റെ കൂടെ കളിക്കാൻ, ജീവിക്കാൻ ആഗ്രഹമുണ്ട്..”

അയാൾ തന്റെ പേര് എങ്ങനെ അറിഞ്ഞുവെന്ന് അവൾ ചിന്തിക്കാതിരുന്നില്ല;മോൻ പറഞ്ഞതാവും.

“എബി മരിച്ചു പോയി..”

ഒറ്റ ശ്വാസത്തിൽ അവൾ അത് പറഞ്ഞ്, അയാൾക്ക് മുഖം കൊടുക്കാതെ മകനേയും എടുത്ത് നടന്നകന്നു.

അടുത്ത ദിവസം ജോലി കഴിഞ്ഞ് ജ്വാല വീട്ടിലെത്തിയപ്പോൾ അയാൾ വീട്ടിലിരുന്ന് മോന്റെ കൂടെ കളിക്കുകയായിരുന്നു.അവളുടെ രൂക്ഷമായ നോട്ടം കണ്ടിട്ടാവണം അയാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

3 Comments

  1. Super!!!

  2. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  3. നല്ലൊരു കഥ, ഇത് അധികമാരും ശ്രദ്ദിക്കാതെ പോയ വിഷമവും ഉണ്ട്…

Comments are closed.