💘 അരികത്തായാരോ – 7 💘 വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1719

Views : 107826

 

 

💘അരികത്തായാരോ – 7 💘
Arikathayaro…  Part – 7 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Part

 

 

View post on imgur.com

 

 

…………………………

 

 

” എന്താണെന്ന് അറിയില്ല അച്ഛാ , ഇതിൽ തന്നെ നോക്കി നിൽക്കാൻ തോന്നും കണ്ണെടുക്കാനേ പറ്റുന്നില്ല . ഇത് കാണുമ്പോൾ അമ്മ മരിച്ചിട്ടില്ല എന്ന തോന്നലാ മനസ്സിൽ വരുന്നത് , ഇപ്പോഴും ജീവനോടെ മുന്നിൽ നിൽക്കുന്ന പോലെ …. അവനിത് എങ്ങനെയാ അച്ഛാ വരച്ചത് , അതും അമ്മയുടെ ഇപ്പോഴത്തെ മുഖം എങ്ങനെയാണോ ഉണ്ടാവുക അതേ രീതിയിൽ തന്നെ …. അതും ശരിക്കും ജീവനുള്ളത് പോലെ …..”

അതിൽ തന്നെ നോക്കി നിന്നുകൊണ്ട് അവൾ ചോദിച്ചു …

 

” അറിയില്ല മോളേ …. ഞാനും യഥാർത്ഥത്തിൽ ഇത്രയും പ്രതീക്ഷിച്ചില്ല അതും ചുരുങ്ങിയ സമയം കൊണ്ട് . നിനക്കൊരു ബർത്ത് ഡേ സമ്മാനമായി നിന്റെ അമ്മയുടെ ഒരു ചിത്രം വരയ്ക്കണമെന്ന് മാത്രമേ ഞാൻ അവനോട് പറഞ്ഞുള്ളൂ …. നിന്റെ അമ്മയുടെ ഫോട്ടോയിൽ കുറച്ച് നേരം നോക്കി നിന്നിട്ട് അവനാ പറഞ്ഞത് എന്റെ മനസ്സിൽ ഒരു ചിത്രമുണ്ട് ഞാനത് വരയ്ക്കാമെന്ന് … എല്ലാം പൂർത്തിയാക്കി കഴിഞ്ഞ് ചിത്രം കണ്ടപ്പോൾ ഞാനും നിന്നെപ്പോലെ തന്നെ ഞെട്ടിത്തരിച്ച് നിന്നുപോയി …. ചിലത് അങ്ങനെയാ … ജന്മവാസന അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്ന കഴിവുകൾ അത് വെറും കഴിവല്ല ദൈവം കൊടുക്കുന്ന വരം തന്നെയാ …. ”

 

അയാളതും പറഞ്ഞ് പതിയെ തിരിഞ്ഞ് നടന്നു ….. പക്ഷെ ആ ചിത്രത്തിൽ തന്നെ നോക്കി എല്ലാം മറന്ന് നിന്ന അവൾ അയാൾ പറഞ്ഞ അവസാന വാക്കുകൾ ശരിയായ രീതിയിൽ കേട്ടില്ല , അതിന് വലിയ ശ്രദ്ധകൊടുത്തില്ല .

 

 

Recent Stories

124 Comments

Add a Comment
 1. കമെന്റ് മോഡറേഷൻ എന്ന് കേട്ടിട്ടുള്ളതല്ലാതെ എനിക്കതിനെ പറ്റി അറിയില്ലായിരുന്നു . സംശയം തോന്നി നോക്കിയപ്പോഴാണ് കുറച്ച് കമന്റ് മോഡറേഷനിൽ കിടക്കുന്നത് കണ്ടത് . അവയൊക്കെ അപ്രൂവ് ചെയ്തിട്ടുണ്ട് . വൈകിയതിന് ക്ഷമ ചോദിക്കുന്നു . ഇനി ഇങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കാം .

 2. Njn adhayamayanu e kadha vayikene
  Ota iruppil thanne full partum vayichu orupad ishtapettu
  Oru apeksha arem kollaru

  1. ഒത്തിരി സന്തോഷം Syam bro …. 💞💞💞
   സ്നേഹം മാത്രം …

 3. ചേട്ടോ സവത്തനാം മതി. എന്നാലും അറിയാൻ ഉള്ള ആകാംഷ ആണ് എന്തായി എഴുതി തുടങ്ങിയോ ഈ ആഴ്ച ഉണ്ടാകുമോ 😊😘

  1. കഥയുടെ അടുത്ത പാർട്ട് ഏകദേശമായി , ഇനി രണ്ടോ മൂന്നോ പേജ് കൂടി മാത്രം . പക്ഷെ നിർഭാഗ്യവശാൽ ഞാൻ പനി പിടിച്ച് കിടപ്പിലാണ് . സാഹചര്യം പോലെ എഴുതി എഡിറ്റ് ചെയ്ത് ഇടാം .

   1. സവത്തനം മതി കാത്തിരികാം ശരീരം നോക്കണം അകമ്പോലെ മതി 🥰🥰

 4. വിച്ചു ബ്രോ അടുത്ത പാർട്ടിനെ പറ്റി എന്തെങ്കിലും പറയാൻ ആയിട്ടുണ്ടോ😁😁

 5. Vichu bro…
  nxt part
  Eee week kanuvo

  1. ഈ വീക്ക് ഉണ്ടാകും . അപ്ഡേറ്റ് ഉടനെ തരാം …..

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com